ന്യൂദല്‍ഹി: ഐപിഎല്ലില്‍ സ്വന്തം നാട്ടുകാരന് കൂടിയായ റഷീദ് ഖാനെ ഫീല്‍ഡ് ഒരുക്കുന്നതില്‍ താന്‍ സഹായിക്കാറുണ്ടെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം മുഹമ്മദ് നബി. രാജ്യത്തിന് വേണ്ടിയായാലും ക്ലബിന് വേണ്ടിയായാലും റഷീദും താനും ഒന്നിച്ച് കളിക്കുമ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ താന്‍ സഹായിക്കാറുണ്ട്. ബാറ്റ്സ്മാന്മാരുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകള്‍ വിലയിരുത്തിയാണ് താന്‍ റഷീദിനെ സഹായിക്കുക.
കളിക്കിടെയാണ് താന്‍ റഷീദിനെ സഹായിക്കാന്‍ ശ്രമിക്കാറ്. ഫീല്‍ഡ് ഒരുക്കുന്നതിനെ കുറിച്ച് പല രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം സംസാരം റഷീദിനെ സഹായിക്കാറുണ്ടെന്നും നബി പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് നബിക്ക് ഹൈദരാബാദ് ടീമില്‍ ഇടംനേടാനായത്. എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ അഫ്ഗാന് താരം ആദ്യ മത്സരത്തില്‍ നാല് വിക്കറ്റും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: