ക്വാലാലമ്പൂര്‍: മലേഷ്യന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പുറത്ത്. ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക്് തോറ്റു. സ്കോര്‍: 18-21, 19-21.
രണ്ട് ഗെയിമുകളിലും മികച്ച പോരാട്ടം നടത്തിയ ശേഷമാണ് ശ്രീകാന്ത് ചൈനീസ് താരത്തിന് മുന്നില്‍ വീണത്. ആദ്യ ഗെയിമില്‍ ശ്രീകാന്ത് ഒരു സമയത്ത് 16-11ന് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ ചൈനീസ് താരം 17-17ന് ഒപ്പം പിടിച്ചു. ഗെയിമിന്റെ അവസാന നിമിഷവും കരുത്തുകാട്ടിയ ചെന്‍ ലോങ്ങ് 18-21ന് ഗെയിം സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ ആദ്യത്തേതിന് വിപരീതമായി ചൈനീസ് താരം തുടക്കം മുതലേ ആഞ്ഞടിച്ചു. ചെറിയ പിഴവുകള്‍ ശ്രീകാന്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതോടെ സ്കോര്‍ 16-8. എന്നാല്‍ ഗെയിമിന്റെ രണ്ടാം പകുതിയില്‍ കരുത്തുകാട്ടിയ ശ്രീകാന്ത് ചൈനീസ് താരത്തെ ഒപ്പം പിടിച്ചു. സ്കോര്‍ 19-19.
ആദ്യ ഗെയിം നഷ്ടപ്പെട്ട ശ്രീകാന്ത് രണ്ടാം ഗെയിമിലും കളി മറന്നതോടെ ചൈനീസ് താരം സെമി ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: