മാഡ്രിഡ്: ലാലിഗയില്‍ ലെഗാനസ്, സെവിയ, റയല്‍ സോസിഡാഡ് ടീമുകള്‍ക്ക് ജയം. ലഗാനസ് എതിരില്ലാത്ത ഒരു ഗോളിന് വല്ലാഡോൡഡിനെ തോല്‍പ്പിച്ചു. കളിയുടെ അധിക സമയത്ത് ഗൂഡോ കറിലോ നേടിയ ഗോളിലാണ് ലഗാനസ് ജയിച്ചുകയറിയത്. വിജയത്തോടെ ലഗാനസിന് പോയിന്റ് പട്ടികയില്‍ മുപ്പത് കളികളില്‍നിന്ന് മുപ്പത്തൊമ്പത് പോയിന്റായി.
മറ്റൊരു മത്സരത്തില്‍ സെവിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അലാവസിനെ തോല്‍പ്പിച്ചു. മെസാ റോക്യുവിലൂടെ സെവിയ ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കി. 80-ാം മിനിറ്റില്‍ പാബ്ലോ സറാബിയയുടെ വകയായിരുന്നു സെവിയയുടെ രണ്ടാം ഗോള്‍. ഇതോടെ സെവിയ പോയിന്റ് പട്ടികയില്‍ അലാവ്സിനെ പിന്തള്ളി ആറാം സ്ഥാനത്തെത്തി. സെവിയയ്ക്ക് മുപ്പത് കളിയില്‍നിന്ന് 46 പോയിന്റും അലാവ്സിന് മുപ്പത് കളിയില്‍നിന്ന് 44 പോയിന്റുമാണുള്ളത്.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ ബെറ്റിസിനെതിരെ റയല്‍ സോസിഡാഡിന്റെ ജയം. കളിയുടെ പതിനേഴാം മിനിറ്റില്‍ ജിമിനസ് ജുവാന്മി സോസിഡാഡിനായി ആദ്യ ഗോള്‍ നേടി. 56-ാം മിനിറ്റില്‍ സെര്‍ജിയോ കനാലസ് ബെറ്റിസിനെ ഒപ്പമെത്തിച്ചു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ മൈക്കിള്‍ ഒയര്സാബാലിന്റെ ഗോളിലൂടെ സോസിഡാഡ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും മുപ്പത് കളിയില്‍നിന്ന് 40 പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: