ലഖ്നൗ : ഗോരഖ്പൂര്‍ എം.പി പ്രവീണ്‍ നിഷാദ് ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് പ്രവീണ്‍ നിഷാദിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. നിഷാദ് പാര്‍ട്ടി നേരത്തെ എന്‍ഡിഎയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ ഗോരഖ്പൂര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ മഹാഗഡ്ബന്ധന് പിന്തുണച്ച സ്ഥാനാര്‍ത്ഥിയായിരുന്ന പ്രവീണ്‍ നിഷാദ് ആണ് വിജയിച്ചത്. 26,000 വോട്ടിനായിരുന്നു വിജയം.
നിഷാദ് പാര്‍ട്ടി എന്‍.ഡി.എയില്‍ ചേര്‍ന്നത് മഹാഗഡ്ബന്ധന് തിരിച്ചടിയായിരുന്നു. നിഷാദ് പാര്‍ട്ടി മഹാഗഡ്ബന്ധനൊപ്പമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു നിഷാദ് പാര്‍ട്ടിയുടെ എന്‍.ഡി.എ പ്രവേശനം.
മഹാഗഡ്ബന്ധന് സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ച പ്രവീണ്‍ നിഷാദ് കൂടി ബിജെപിയില്‍ ചേര്‍ന്നതോടെ തിരിച്ചടി പൂര്‍ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: