Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠനം: ശ്രദ്ധയിലൂടെ ഓര്‍മ്മയിലേക്ക്

അഭിലാഷ് ജി ആര്‍ by അഭിലാഷ് ജി ആര്‍
Jul 9, 2026, 09:25 am IST
in Kerala, Education

പാഠ്യവിഷയത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് അധ്യാപകരെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. എന്നാല്‍ തങ്ങള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ദീര്‍ഘകാലം കുട്ടികളുടെ ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ സഹായിക്കുക എന്നത് അവരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കാരണം നമ്മുടെ ശ്രദ്ധയില്‍ വന്ന ഒരു കാര്യത്തെ ഓര്‍മ്മയിലാക്കി ദീര്‍ഘകാലം മറക്കാതെ നിലനിര്‍ത്തുന്നതില്‍ വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌ക്കത്തില്‍ നടക്കുന്നത് ഒരു സമ്പൂര്‍ണ ശാസ്ത്രീയ പ്രക്രിയയാാണ്.

വിദ്യാഭ്യാസ മനശാസ്ത്രം (Educational Psychology) പറയുന്നത്, തലച്ചോറ് വിവരങ്ങളെ എങ്ങനെ വേര്‍തിരിക്കുന്നു, എങ്ങനെ സംസ്‌കരിക്കുന്നു, എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരാളിന്റെ ശ്രദ്ധയില്‍ നിന്ന് ഒരു കാര്യം ഓര്‍മ്മയിലേക്കു മാറ്റപ്പെടുന്നത് എന്നാണ്.

ഒരു ക്ലാസ്മുറിയിലെ അനുഭവം എങ്ങനെയാണ് ഒരു സ്ഥിരമായ ഓര്‍മ്മയായി മാറുന്നതെന്ന് നമുക്കു പരിശോധിക്കാം. നോക്കാം. വിവരങ്ങള്‍ ഓര്‍മ്മയായി മാറുന്നത് ഒന്നിലേറെ ഘട്ടങ്ങളിലായാണ്. വിദ്യാഭ്യാസ മനശാസ്ത്രം ഇതിനെ Cognitive Pipeline എന്നു വിശേഷിപ്പിക്കുന്നു.

കുട്ടികളുടെ തലച്ചോറ് ഒരു സ്‌പോഞ്ച് പോലെ ക്ലാസില്‍ കേള്‍ക്കുന്നതും കാണുന്നതുമെല്ലാം അതേപടി ഒപ്പിയെടുക്കുകയല്ല ചെയ്യുന്നത്.

മസ്തിഷ്‌കം വിവരങ്ങളെ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെ കടത്തിവിടുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ തടസ്സമുണ്ടായാല്‍ കുട്ടികളുടെ പഠനം അപൂര്‍ണ്ണമാകും.

ചുറ്റുപാടില്‍ നിന്നുള്ള വിവരങ്ങള്‍ ആണ് ഇതില്‍ ആദ്യം.
അതില്‍ പ്രധാനമാണ് സെന്‍സറി മെമ്മറി. ശബ്ദങ്ങളും കാഴ്ചകളും അമിതമായാല്‍ ശ്രദ്ധ മാറും എന്നതാണ് ഇവിടെ നാം പ്രധാനമായും മനസ്സിലാക്കേണ്ടത്. അടുത്തത് വര്‍ക്കിംഗ് മെമ്മറി ആണ്. ഒരേസമയം 4 മുതല്‍ 7 കാര്യങ്ങള്‍ മാത്രമേ ഓര്‍ത്തുവെക്കാനാവൂ. Cognitive Load എന്നാണ് വിദ്യാഭ്യാസ മനശ്ശാസ്ത്രം ഇതിനെ വിളിക്കുന്നത്. പിന്നീട് കോഡിങ്ങിലൂടെ വിവരങ്ങളുടെ സ്ഥിരപ്പെടുത്തലാണ് നടക്കുക.

ലോങ് ടേം മെമ്മറിയുടെ ലക്ഷ്യം തന്നെ അനന്തവും വ്യവസ്ഥാപിതവുമായ അറിവുകളുടെ സംഭരണമാണ്.

സെന്‍സറി മെമ്മറി (Sensory Memory)
നമ്മുടെ ചുറ്റുപാടില്‍ നിന്ന് ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് വിവരങ്ങളാണ് തലച്ചോറിലെത്തുന്നത്. ഇവിടെ ‘ശ്രദ്ധ’ (Attention) ഒരു കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുന്നു. ഒരു കാര്യത്തിലേക്ക് കുട്ടി കൃത്യമായി ശ്രദ്ധ കൊടുത്തില്ലെങ്കില്‍, ആ വിവരം ഒരു സെക്കന്‍ഡിനുള്ളില്‍ അപ്രത്യക്ഷമാകും.

വര്‍ക്കിംഗ് മെമ്മറി (Working Memory)
ഇത് തലച്ചോറിലെ താല്‍ക്കാലിക പ്രവര്‍ത്തന കേന്ദ്രമാണ്. ഇതിന്റെ ശേഷി വളരെ പരിമിതമാണ്. കോഗ്‌നിറ്റീവ് ലോഡ് തിയറി (Cognitive Load Theory) അനുസരിച്ച്, വര്‍ക്കിംഗ് മെമ്മറിക്ക് ഒരേസമയം 4 മുതല്‍ 7 വരെയുള്ള വിവരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ. അധ്യാപകന്‍ വളരെ വേഗത്തില്‍ സംസാരിക്കുകയോ, സ്ലൈഡുകളില്‍ അമിതമായി വിവരങ്ങള്‍ നിറയ്‌ക്കുകയോ ചെയ്താല്‍ ഈ ഭാഗം ഓവര്‍ലോഡ് ആവുകയും കുട്ടിയുടെ പഠന പ്രക്രിയ തടസ്സപ്പെടുകയും ചെയ്യും.

ലോങ്-ടേം മെമ്മറി (Long-Term Memory)
വിവരങ്ങള്‍ എത്തിച്ചേരേണ്ട അന്തിമ ലക്ഷ്യസ്ഥാനം. ഒരു വിവരം ഇവിടെ സ്ഥിരമായി നില്‍ക്കണമെങ്കില്‍ അത് എന്‍കോഡ് ചെയ്യപ്പെടണം (പഴയ അറിവുകളുമായി ബന്ധിപ്പിക്കണം), കൂടാതെ വിശ്രമത്തിലൂടെയും വീണ്ടെടുക്കലിലൂടെയും (retrieval) ഉറപ്പിക്കപ്പെടുകയും വേണം.

2. ക്ലാസ്സ്‌റൂമില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ശാസ്ത്രീയ വഴികള്‍

വിവരങ്ങള്‍ കുട്ടികളുടെ ശ്രദ്ധയില്‍ നിന്ന് ദീര്‍ഘകാല ഓര്‍മ്മയിലേക്ക് മാറണമെങ്കില്‍ തലച്ചോറിന്റെ ഈ ഘടനയ്‌ക്ക് അനുസൃതമായി വേണം നമ്മള്‍ പഠിപ്പിക്കാന്‍.

അതിന് വര്‍ക്കിംഗ് മെമ്മറിയെ സംരക്ഷിക്കണം. ഇതിനായി അമിതഭാരം ഒഴിവാക്കണം. അതിനു പാഠഭാഗങ്ങളെ ചെറിയ വിഭാഗങ്ങളാക്കി മാറ്റണം (Segmenting & Chunking)
1. തുടര്‍ച്ചയായി പഠിപ്പിക്കുന്നതിന് പകരം 10-15 മിനിറ്റ് നീളുന്ന ചെറിയ ഭാഗങ്ങളായി ക്ലാസ്സ് തിരിക്കുക. ഓരോ ഭാഗത്തിന് ശേഷവും ചെറിയ ചര്‍ച്ചകളോ ചിന്തകളോ നല്‍കാം. ഇത് വര്‍ക്കിംഗ് മെമ്മറിയെ അടുത്ത വിവരങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്തമാക്കും.

2. ഡ്യുവല്‍ കോഡിംഗ് (Dual Coding)
പറയുന്ന കാര്യങ്ങള്‍ക്കൊപ്പം ലളിതമായ ചിത്രങ്ങളോ ഡയഗ്രമുകളോ ഉള്‍പ്പെടുത്തുക. തലച്ചോറ് ദൃശ്യങ്ങളും വാക്കുകളും രണ്ട് വ്യത്യസ്ത ചാനലുകളിലൂടെയാണ് സംസ്‌കരിക്കുന്നത് എന്നതിനാല്‍, ഇത് പഠനം എളുപ്പമാക്കും.

ദീര്‍ഘകാല ഓര്‍മ്മ ഉറപ്പാക്കല്‍ (സജീവ പങ്കാളിത്തം)
വെറുതെ വായിച്ചു പോകുന്നതോ കേട്ടിരിക്കുന്നതോ കുട്ടികളില്‍ ‘എല്ലാം മനസ്സിലായി’ എന്നൊരു വ്യാജമായ തോന്നല്‍ (illusion of competence) ഉണ്ടാക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓര്‍മ്മിക്കാന്‍ തലച്ചോറിന് ചെറിയ ബുദ്ധിമുട്ടുകള്‍ നല്‍കേണ്ടതുണ്ട്.അവ ഇങ്ങനെ:

1. ആക്റ്റീവ് റീകോള്‍ (Active Recall)
വിവരങ്ങള്‍ തലച്ചോറിലേക്ക് വീണ്ടും വീണ്ടും അടിച്ചേല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലത്, പഠിച്ച കാര്യങ്ങള്‍ തലച്ചോറില്‍ നിന്ന് പുറത്തെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതാണ്. ചെറിയ ക്വിസുകള്‍, ഫ്‌ലാഷ് കാര്‍ഡുകള്‍, അല്ലെങ്കില്‍ ക്ലാസ്സിന്റെ അവസാനം ഓര്‍മ്മയുള്ള മൂന്ന് കാര്യങ്ങള്‍ എഴുതാന്‍ ആവശ്യപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഓര്‍മ്മശക്തി കൂട്ടും.

2. സ്‌പേസ്ഡ് റെപ്പറ്റീഷന്‍ (Spaced Repetition):
പഠിച്ച കാര്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ (ഉദാഹരണത്തിന്: ഒരു ദിവസത്തിന് ശേഷം, മൂന്നു ദിവസത്തിന് ശേഷം, ഒരു ആഴ്ചയ്‌ക്ക് ശേഷം) വീണ്ടും ഓര്‍ത്തെടുക്കുക. ഇത് മറന്നുപോകാനുള്ള സാധ്യതയെ ഇല്ലാതാക്കുകയും വിവരങ്ങള്‍ തലച്ചോറില്‍ ആഴത്തില്‍ പതിയാന്‍ സഹായിക്കുകയും ചെയ്യും.

3 (Elaborative Interrogation):
ഒരു കാര്യം അത് മുന്‍പ് പഠിച്ച കാര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. ഇത് പുതിയ അറിവുകളെ തലച്ചോറിലെ പഴയ അറിവുകളുടെ ശൃംഖലയുമായി കൂട്ടിച്ചേര്‍ക്കുന്നു.

ശ്രദ്ധ കുട്ടികളെ പഠനത്തിന്റെ തുടക്കത്തില്‍ എത്തിക്കുന്നു, എന്നാല്‍ സജീവമായ ഓര്‍ത്തെടുക്കലുകളും (retrieval) കൃത്യമായ ഇടവേളകളിലുള്ള പുനരവലോകനവുമാണ് അവരെ വിജയകരമായ ദീര്‍ഘകാല ഓര്‍മ്മയിലേക്ക് നയിക്കുന്നത്.
പഠിപ്പിക്കല്‍ സഫലമാകുന്നത് എത്രത്തോളം വിവരങ്ങള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കി എന്നതിലല്ല, മറിച്ച് അധ്യാപകര്‍ നല്‍കിയ വിവരങ്ങള്‍ കുട്ടികളുടെ തലച്ചോറിന് എത്രത്തോളം ലളിതമായി സംസ്‌കരിച്ചെടുക്കാനും ഓര്‍മ്മവെക്കാനും സാധിച്ചു എന്നതിലാണ്.

(കൊല്ലം ജില്ലയിലെ ഇടവട്ടം കെ എസ് എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും, അഡോളസന്‍സ് കൗണ്‍സിലറും ആണ് ലേഖകന്‍)

 

Tags: educationStudentsCognitive PipelineEducational Psychology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.