Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകക്ഷേമം ഉറപ്പുവരുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2019, 05:24 pm IST
inIndia

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി 

ചെറുകിട- പാവപ്പെട്ട കര്‍ഷകര്‍ക്ക്  പ്രതിവര്‍ഷം 6,000 രൂപയുടെ വരുമാന ധനസഹായം നല്‍കാനുളള പണകൈമാറ്റ പദ്ധതി.  ഏകദേശം 12 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും.  2019 ഫെബ്രുവരി 24 ന് ഗൊരഖ്പൂരില്‍ ഉദ്ഘാടനം ചെയ്തു.  ആദ്യ ഗഡു 2019 ഫെബ്രുവരി മുതല്‍ നല്‍കി തുടങ്ങി.  തുക അക്കൗണ്ടിലേയ്‌ക്ക് കൈമാറും.  5 ഏക്കര്‍ വരെ കൃഷിഭൂമിയുളള കര്‍ഷകര്‍ക്കാണ് തുക ലഭിക്കാന്‍ അര്‍ഹത.   ആദ്യ ദിവസം 1.01 കോടി കര്‍ഷകര്‍ക്ക് സഹായധനം ലഭിച്ചു

പരമ്പരാഗത കൃഷി വികാസ് യോജന  

ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കീടനാശിനിരഹിതമായ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, വില്‍പന കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുക, ജൈവവളങ്ങള്‍ ഉല്‍പാദിപ്പിക്കുക എന്നിവ  ലക്ഷ്യം.  201418 കാലയളവില്‍ 2 ലക്ഷം ഏക്കര്‍ സ്ഥലത്ത് 10,000 ക്ലസ്റ്ററുകളിലായി ജൈവകൃഷി വ്യാപിപ്പിച്ചു.

പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന  

ഓരോ തുളളിക്കും കൂടുതല്‍ വിള ലക്ഷ്യം.  ജലസേചന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ കൃഷിഭൂമിയുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗത്തിനുമായുളള പദ്ധതി.  2014 ജൂലൈ 1 ന് ആരംഭിച്ചു. 5 വര്‍ഷത്തേക്ക് 50,000 കോടി രൂപ വകയിരുത്തി.  

201418 കാലയളവില്‍  31.03 ലക്ഷം ഹെക്ടര്‍ സ്ഥലം ചെറുകിട ജലസേചനത്തിനു കീഴില്‍ കൊണ്ടുവന്നു

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് 

മണ്ണിന്റെ ഗുണവും ആരോഗ്യവും പരിശോധിച്ച് കാര്‍ഷികോല്‍പാദനം കൂട്ടുന്നതിന് കര്‍ഷകരെ സഹായിക്കുന്നതിനായി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തി. 17.02.2015 ല്‍ ആരംഭിച്ച പദ്ധതിക്ക് 568 കോടി രൂപയാണ് ചെലവ്. മണ്ണില്‍ ഏത് വിള കൃഷി ചെയ്താല്‍ കൂടുതല്‍ വിളവ് ലഭിക്കും എന്ന് അറിയാന്‍ കര്‍ഷകരെ സഹായിക്കുന്നു.  (14 കോടി കാര്‍ഡുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നു)

Samples collectedTestedSHC printedSHC despatched

Cycle 1 2,53,49,546 2,53,49,546 10,73,89,421 10,73,89,421

Cycle 2 2,61,83,381 2,26,45,022 7,79,03,983 7,67,87,129

18,41,76,550 (18.42 കോടി) കാര്‍ഡുകള്‍ വിതരണം ചെയ്തു. 

പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ അഭിയാന്‍ (പി.എം-ആശ) 

കൃഷിക്കാരുടെ    വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പദ്ധതി.  

താങ്ങുവില പദ്ധതി

സംസ്ഥാനസര്‍ക്കാരുകള്‍ക്കൊപ്പം കേന്ദ്ര നോഡല്‍ ഏജന്‍സികളും ചേര്‍ന്ന് പയറുവര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൊപ്രയുടെയും സംഭരണം.  ഉത്പാദനത്തിന്റെ 25 % ത്തിന്റെ സംഭരണ ചെലവുകളും അതുമൂലമുണ്ടാകുന്ന നഷ്ടവും കേന്ദ്രസര്‍ക്കാര്‍ വഹിക്കും.  

അപരാപ്ത വില നല്‍കാന്‍ പദ്ധതി 

താങ്ങുവില പ്രഖ്യാപിച്ചിട്ടുളള എണ്ണക്കുരുക്കളും ഇതിന് കീഴീല്‍ വരും. വില്‍പ്പനവിലയും താങ്ങുവിലയും തമ്മിലുളള അന്തരം കര്‍ഷകന് നല്‍കും.

നാഷണല്‍ പ്രോഗ്രാം ഫോര്‍ ബൊവെയ്ന്‍ ബ്രീഡിംഗ് & ഡയറി ഡെവലപ്പ്‌മെന്റ്         

ഈ പ്രോഗ്രാമില്‍ 3 ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. 

1. നാഷണല്‍ പ്രോഗ്രാം ഫോര്‍ ബൊവെയ്ന്‍ ബ്രീഡിംഗ് – കന്നുകാലികളില്‍ മികച്ച രീതിയിലുളള കൃത്രിമബീജാധാനം സാധ്യമാക്കുന്നു. 500 കോടി രൂപയുടെ പദ്ധതി

2. നാഷണല്‍ പ്രോഗ്രാം ഫോര്‍ ഡയറി ഡെവലപ്പ്‌മെന്റ് – ഗുണനിലവാരമുളള പാല്‍ ഉല്‍പാദനം ശക്തിപ്പെടുത്തല്‍, പാലും പാലുല്‍പ്പന്നങ്ങളുടെ സംഭരണവും വിതരണവും ശക്തിപ്പെടുത്തല്‍, ക്ഷീരകര്‍ഷക്ക് പരീശീലനത്തിനുളള അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ക്ഷീരവികസന സൊസൈറ്റികളെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യങ്ങള്‍.

3. രാഷ്‌ട്രീയ ഗോകുല ദൗത്യം – തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ പാലുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

*  20 ഗോകുല്‍ ഗ്രാമങ്ങള്‍ സ്ഥാപിച്ചു. * 41 Bull mother farms ആധുനികവല്‍ക്കരിച്ചു.

* 201417 കാലയളവില്‍ വാര്‍ഷിക പാലുല്‍പാദനം 20 ശതമാനം വര്‍ദ്ധിച്ചു.

  പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന – (ഒരു രാജ്യം ഒരു വിള ഇന്‍ഷുറന്‍സ്)             

2016 ഏപ്രിലില്‍ ആരംഭിച്ചു. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ. നിലവിലുളള എല്ലാ വിള ഇന്‍ഷുറന്‍സ് പദ്ധതികളും പരിഷ്‌കരിച്ചതാണ് ഈ പദ്ധതി.  ഒരേ വിളകള്‍ക്ക് ഒരേ നിരക്ക്, മേല്‍ത്തട്ട് പരിധിയില്ലാതെ മുഴുവന്‍ നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയില്ല, കര്‍ഷകര്‍ക്ക് അടയ്‌ക്കുന്ന പ്രീമിയത്തിനുശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്‍ണ്ട തുക 90 % ആണെങ്കില്‍പോലും അത് നല്‍കും, പ്രീമിയം നിരക്കിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥ ഒഴിവാകും, ഇന്‍ഷുറന്‍സ് പ്രകാരം ഉറപ്പുനല്‍കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്‍ണ്ടില്‍ ലഭിക്കും, വായ്‌പകള്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും, വിളനാശം സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ് ലോഡ് ചെയ്താല്‍ ഉടന്‍തന്നെ നടപടി ക്രമങ്ങള്‍ ആരംഭിക്കും, റിമോട്ട് സെന്‍സറിംഗ് ഉപയോഗിക്കും എന്നിവയാണ് സവിശേഷതകള്‍.

14.24 കോടി കര്‍ഷകരെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവന്നു.

379.06 ലക്ഷം ഹെക്ടര്‍ ഭൂമി 1,31,519 കോടി രൂപയ്‌ക്ക് ഇന്‍ഷ്വര്‍ ചെയ്തു

2017 ഖാരിഫ് സീസണില്‍ 11,899 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി

2014 വരെയുളള വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍  20 % കര്‍ഷകരെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നുളളൂ

പ്രധാനമന്ത്രി കിസാന്‍ സമ്പദ യോജന- PMKSY (SAMPADAþScheme for Agro Marine Processing & Development of Agro Processing Clusters) 

ഭക്ഷ്യസംസ്‌കരണം ആധുനികവല്‍ക്കരിക്കുക, കാര്‍ഷിക മാലിന്യങ്ങള്‍ കുറയ്‌ക്കുക, കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുളള പദ്ധതി. 6000 കോടി രൂപയാണ് 2016-2020 കാലയളവിലേക്കുളള പദ്ധതി വിഹിതം.  

20 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നു. 31,400 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നു. 1,04,125 കോടി രൂപ മൂല്യമുളള 334 ലക്ഷം മെട്രിക് ടണ്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നു,  5,30,500 പ്രത്യക്ഷ/ പരോഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു മെഗാ ഫുഡ് പാര്‍ക്കുകള്‍, അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ എന്നിവ സ്ഥാപിക്കുന്നു.

മെഗാ ഫുഡ് പാര്‍ക്ക്- 20142018-25 എണ്ണം അനുവദിച്ചു. പ്രവര്‍ത്തനം ആരംഭിച്ചത്-13, ഫുഡ് ടെസ്റ്റിംഗ് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്- 2014-17   36 എണ്ണം

ശീതികരണ സംവിധാനം ശക്തിപ്പെടുത്തി കര്‍ഷകക്ഷേമം ഉറപ്പു വരുത്തുന്നു. കോള്‍ഡ് ചെയിന്‍ സൗകര്യങ്ങളടെ നിര്‍മ്മാണത്തില്‍ വന്‍തോതിലുളള വര്‍ദ്ധന

സംയോജിത കോള്‍ഡ് ചെയിന്‍ പ്രോജക്ട്- 201418 – 131 എണ്ണം അനുവദിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്-82 

കോള്‍ഡ് ചെയിന്‍ സൗകര്യങ്ങളുടെ വികസനത്തില്‍ വാര്‍ഷിക ചെലവ് (കോടിയില്‍)

2011-12 2012-13 2013-14 201415 201516 201617

83.70 81.13 103.73 153.37 160.36 184.88

e-NAM  (നാഷണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ്) 

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ കാര്‍ഷിക ചന്ത. 2016 ഏപ്രില്‍ 14 ന് തുടക്കമായി.  

രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ 1,46,18,767 (1.46 കോടി)

16 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണപ്രദേശങ്ങളിലെയും 585 ചന്തകള്‍ ബന്ധിപ്പിച്ചു

വ്യാപാരികള്‍  1,21,044 (1.21 ലക്ഷം), കമ്മീഷന്‍ ഏജന്റുമാര്‍ 67,375

58,930 കോടി രൂപ മൂല്യമുളള 2.25  കോടി ടണ്‍ ഉല്‍പന്നങ്ങളുടെ വ്യാപാരം നടന്നു. 

ഉല്‍പന്നങ്ങളുടെ എണ്ണം-114

ഉളളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയുടെ ഉല്‍പാദനവും സംസ്‌കരണവും പ്രോത്സാഹിപ്പിക്കുന്നതിനുളള 500 കോടി രൂപയുടെ ഓപ്പറേഷന്‍ ഗ്രീന്‍സ് പദ്ധതിയുടെ മാര്‍ഗരേഖക്ക് അനുമതി.

കരിമ്പ് കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാന്‍ പഞ്ചസാര ക്വിന്റലിന്   5.50 രൂപ സബ്‌സിഡി നല്‍കാന്‍ 03.05.2018 -ല്‍ തീരുമാനിച്ചു.

കരിമ്പുകര്‍ഷകരെ സഹായിക്കാന്‍ പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി. എതനോള്‍ ബ്ലെന്‍ഡിംഗില്‍ 250 % വര്‍ദ്ധനവ് വരുത്തി.  201415 കാലയളവിലെ കരിമ്പ് കുടിശ്ശികയില്‍ 99.33 % വും 201516 ലെ 98.21 % വും കൊടുത്തു തീര്‍ത്തു. 32 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചു.

 പഞ്ചസാര വ്യവസായത്തെ രക്ഷിക്കാനായി 8,500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.   ഈ പാക്കേജിന്റെ ഭാഗമായി എതനോള്‍ പ്ലാന്റുകള്‍ വികസിപ്പിക്കുന്നതിനും പുതിയവയുടെ    നിര്‍മ്മാണത്തിനും എതനോള്‍ ഉല്‍പാദനം കൂട്ടാനുമായി 5800 കോടി രൂപ അനുവദിച്ചു (06/2018). കരിമ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന എഥനോള്‍ പെട്രോളില്‍ കലര്‍ത്തി  മലിനീകരണം കുറയ്‌ക്കുന്നതും പെട്രോള്‍ ഇറക്കുമതി കുറയ്‌ക്കുന്നതും ലക്ഷ്യമിടുന്നു.

 15 വര്‍ഷത്തിനുശേഷം ആദ്യമായി രാസവളത്തിന്റെ വില കുറച്ചു.  ഡൈ അമോണിയം ഫോസ്‌ഫേറ്റ് ടണ്ണിനു 2,500 രൂപയും മ്യൂറിയറ്റ് ഓഫ് പൊട്ടാഷ് ടണ്ണിന് 5,000 രൂപയും നൈട്രജന്‍ ഫോസ്ഫറസ് പൊട്ടാസ്യം ടണ്ണിന് 1,000 രൂപയുമാണ് കുറച്ചത്.  കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 4,500 കോടി രൂപയുടെ ലാഭമുണ്ടാകും.

 കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി. പയറു വര്‍ഗ്ഗങ്ങളുടെ 8 ലക്ഷം ടണ്‍ കരുതല്‍ ശേഖരം ആരംഭിച്ചു.

 കുരുമുളകിന്റെ ഇറക്കുമതിക്കുളള കുറഞ്ഞവില കിലോ ഗ്രാമിന് 500 രൂപയാക്കി.  

 താങ്ങുവിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തി. തുവര-4265 ല്‍ നിന്ന് 5050 രൂപ, ഉഴുന്ന്- 4625 ല്‍ നിന്ന് 5000 രൂപ, ചെറുപയര്‍ 4850 ല്‍ നിന്ന് 5250 രൂപ.

 2019-20 കാലയളവിലേയ്‌ക്ക് എല്ലാ റാബി-ഖാരിഫ് വിളകളുടെയും താങ്ങുവിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തി.

 കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇറക്കുമതി തീരുവ ഉയര്‍ത്തി. 

ഗോതമ്പ്        0         10 %

ഭക്ഷ്യഎണ്ണ        7.5 % 12.5 %

ശുദ്ധീകരിച്ച ഭക്ഷ്യഎണ്ണ 15 % 20 %

പഞ്ചസാര         25 % 40 % 

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലയിടിവ് തടയുന്നതിനും വേണ്ടി ഉളളിയുടെ കയറ്റുമതി ഇളവ് 5 % നിന്നും 10 % ആയി ഉയര്‍ത്തി (28.12.2018)

ആഭ്യന്തര ഉല്‍പാദനവും ഊര്‍ജ്ജക്ഷമതയും ഉയര്‍ത്തുന്നതിന് പുതിയ യൂറിയ നയം. 

ആഭ്യന്തര ഉല്‍പ്പാദനം കൂടിയതോടെ യൂറിയയുടെ ഇറക്കുമതി ഗണ്യമായി കുറഞ്ഞു. 

മണ്ണിന്റ ആരോഗ്യത്തിനും കീടാണുക്കളില്‍ നിന്നും വിളകളെ സംരംക്ഷിക്കുന്നതിനുമായി      യൂറിയയില്‍ വേപ്പ് പുരട്ടാന്‍ തുടങ്ങി.

രാസവള സബ്‌സിഡി കുടിശ്ശിക വിതരണത്തിനായി 10,000 കോടി രൂപയുടെ പാക്കേജ.് 

27 യൂറിയ ഉത്പാദന യൂണിറ്റുകള്‍ക്ക് ഏകീകൃത നിരക്കില്‍ പ്രകൃതിവാതകം ലഭ്യമാക്കി.

മത്സ്യബന്ധനത്തിന്റെ സമഗ്ര വികസനവും പരിപാലനത്തിനുമായി 3,000 കോടി രൂപ വകയിരുത്തി. മത്സ്യകര്‍ഷകര്‍ക്കായി 15000 ഹെക്ടര്‍ പ്രദേശം വികസിപ്പിച്ചു.

അടച്ചിട്ടിരിക്കുന്ന യൂറിയ ഉത്പാദന യൂണിറ്റുകളുടെ പുനഃരുദ്ധാരണം, നിലവിലുളളവയുടെ നവീകരണം എന്നിവ ആരംഭിച്ചു. 8.4 ഘങഠ/അിിൗാ കപ്പാസിറ്റിയില്‍ നാമരൂപില്‍ പുതിയ യൂറിയ പ്ലാന്റ് നിര്‍മ്മിച്ചു.

ഗൊരഖ്പൂര്‍, സിന്ദ്രി, ടാല്‍ചര്‍, രാമഗുണ്ടം ബറൗനി എന്നീ വളം നിര്‍മ്മാണ ശാലകള്‍        പുനരുജ്ജീവിപ്പിക്കാന്‍ 50,000 കോടി രൂപ അനുവദിച്ചു.

ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി നാഷണല്‍ ആക്ഷന്‍ പ്ലാന്‍ വിഷന്‍ 2022 രൂപവല്‍ക്കരിച്ചു.

ഭക്ഷ്യധാന്യം, എണ്ണക്കുരു, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ 2016, 2017 വര്‍ഷങ്ങളിലായി 155 പുതിയ ഇനം വിളകള്‍ വികസിപ്പിച്ചെടുത്തു.

ചെറു പരിപ്പ് വിരാട് വികസിപ്പിച്ചു. പുസ കടുക് 30,31 വികസിപ്പിച്ചു.

ലെവി സമ്പ്രദായമനുസരിച്ച് നെല്ല് സംഭരിക്കല്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരിട്ട് നെല്ല് വില്‍ക്കാന്‍ കര്‍ഷകരെ പ്രാപ്തമാക്കി. ഇത് മെച്ചപ്പട്ട വില ഉറപ്പാക്കുന്നു.

പ്രകൃതിദുരന്തത്തില്‍ കൃഷിനാശമുണ്ടണ്‍ാകുന്നവര്‍ക്കുളള നഷ്ടപരിഹാരത്തുക 50 %  വര്‍ദ്ധിപ്പിച്ചു. *  പ്രകൃതി ദുരന്തങ്ങളില്‍ 33 % വിളനാശം സംഭവിച്ചാല്‍ സബ്‌സിഡിയ്‌ക്ക് അര്‍ഹത ( മുന്‍പ് 50 %). 

മരണമോ സ്ഥിരമായ അംഗവൈക്യലമോ സംഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കുളള    ഇന്‍ഷ്വറന്‍സ് കവറേജ് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി. വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം 29 രൂപയില്‍ നിന്ന് 20.34 രൂപയായി കുറച്ചു.

കുറഞ്ഞ നിരക്കിലുളള കാര്‍ഷിക വായ്‌പയുടെ സുഗമമായ ലഭ്യത ഉറപ്പാക്കി. 201617 വര്‍ഷത്തേക്ക് കാര്‍ഷിക വായ്‌പ 4 ശതമാനം പലിശ നിരക്കില്‍ നല്‍കി. വായ്‌പ പരിധി ഒരു ലക്ഷത്തില്‍ നിന്നും 3 ലക്ഷമാക്കി ഉയര്‍ത്തി. കര്‍ഷകര്‍ക്ക് എളുപ്പത്തിലുളള വായ്‌പ           ഉറപ്പാക്കാന്‍ നബാര്‍ഡ് ഫണ്ട് 41,000 കോടി രൂപയാക്കി ഉയര്‍ത്തി.

നാലര വര്‍ഷത്തില്‍ കാര്‍ഷിക ബജറ്റ് വിഹിതം 74 % വര്‍ദ്ധിപ്പിച്ചു

കാര്‍ഷികവായ്‌പ 2014-2016 ല്‍ 16.5 ലക്ഷം കോടി രൂപ, 201718 ല്‍ 10 ലക്ഷം കോടി രൂപ, 201819 ല്‍ 11 ലക്ഷം കോടി

കര്‍ഷകരുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ അനുവദിച്ചത് 201419 ല്‍ 2,11,694 കോടി രൂപ (2009-14 ല്‍ 1,21,082 കോടി രൂപ)

11,000 കോടി രൂപ മുതല്‍മുടക്കില്‍ ക്ഷീര സംസ്‌കരണ അടിസ്ഥാനസൗകര്യവികസനഫണ്ട്.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാന്‍ 500 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട്.

2,000 കോടി രൂപയുടെ അഗ്രി-മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിച്ചു.

മുള മേഖലയിലെ ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതിനായി നാഷണല്‍ ബാംബു മിഷന് 1,290 കോടി രൂപ ആഴക്കടല്‍-ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 7,522 കോടി രൂപ അനുവദിച്ചു

3 കോടി കിസാന്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ റുപേഡെബിറ്റ് കാര്‍ഡുകളാക്കി പുതുക്കാന്‍ തീരുമാനം

സമ്പൂര്‍ണ്ണ കാര്‍ഷിക ചാനല്‍-ഡി.ഡി. കിസാന്‍ (26.05.2015) ആരംഭിച്ചു. 

*  കര്‍ഷകരെ സഹായിക്കുന്നതിന് ഏകജാലക പോര്‍ട്ടല്‍ ആരംഭിച്ചു. ംംം. www.farmer.gov.in.

44 ലക്ഷം കുടുംബങ്ങളുടെ ജീവിതമാര്‍ഗ്ഗം സംരക്ഷിക്കാനായി ധാന്യങ്ങള്‍ ചണച്ചാക്കുകളില്‍ സംഭരിക്കണമെന്നത് നിര്‍ബന്ധമാക്കി. ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും ചണച്ചാക്കുകളില്‍ പായ്‌ക്ക് ചെയ്യണമെന്ന ഉത്തരവിന്റെ പ്രാബല്യം 2018 ജൂണ്‍ വരെ നീട്ടി.

അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി നിയമത്തില്‍ നിന്ന് പഴങ്ങളെയും പച്ചക്കറികളെയും ഒഴിവാക്കി ഭാരതമെങ്ങും ദേശീയ കാര്‍ഷിക വിപണിയാക്കി. ഇതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എവിടെ വേണമെങ്കിലും ഏതു വിലയ്‌ക്കും വില്‍ക്കാന്‍ അവസരം ലഭിച്ചു.  സംസ്ഥാനങ്ങള്‍ക്കിടയില്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും സ്വതന്ത്രമായ നീക്കം ഏര്‍പ്പെടുത്തി.

കര്‍ഷകന്റെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി ലോകവാണിജ്യ സംഘടനാ കൂടിയാലോചനകളില്‍ ഉറച്ച നിലപാടെടുത്തു.

അമേരിക്കയിലേയ്‌ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേയ്‌ക്കും ആദ്യമായി ഉണക്കതേങ്ങ കയറ്റുമതി ആരംഭിച്ചു.

ജമ്മുകാശ്മീരിലെ നാശം സംഭവിച്ച ഹോര്‍ട്ടി കള്‍ച്ചറല്‍ മേഖലയെ പുനരധിവസിപ്പിക്കുന്നതിനും ഹോര്‍ട്ടികള്‍ച്ചര്‍ വികാസത്തിനുമായി 500 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ്.

24.45 കോടി രൂപ ചെലവില്‍ ജമ്മു-കാശ്മീരിലെ പാംപോറില്‍ കുങ്കുമപാര്‍ക്ക്.

നാല് വര്‍ഷം കൊണ്ട് 441.42 ബില്യണ്‍ രൂപയുടെ പയറുവര്‍ഗ്ഗങ്ങളും എണ്ണക്കുരുക്കളും    കൃഷിക്കാരില്‍ നിന്ന് ശേഖരിച്ചു.

കര്‍ഷകരുടെ കൃഷിയിടത്ത് വിളകളോടൊപ്പം മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന നാഷണല്‍     അഗ്രോഫോറസ്ട്രി പോളിസി-2014 രൂപീകരിച്ചു. ഹര്‍ മേധ് പര്‍ പേഡ് പ്രോല്‍സാഹിപ്പിക്കുന്നതിനുളള സംരംഭമാണ് സബ്മിഷന്‍ ഓണ്‍ അഗ്രോ ഫോറസ്ട്രി.  201617 ല്‍ 50 കോടി രൂപയും 2017-18 ല്‍ 100 കോടി രൂപയും അനുവദിച്ചു.

കാര്‍ഷിക ഗവേഷണ-വിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേക ശ്രദ്ധ വയ്‌ക്കുകയും ഉന്നത വിദ്യാഭ്യാസത്തിനുളള ബജറ്റ് തുക 47.4 % വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

കുസും യോജന (KUSUM- Kisan Urja Suraksha evam Utthaan Mahabhiyan) – കാര്‍ഷിക മേഖലയില്‍ സൗരോര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കാനുളള 48,000 കോടി രൂപയുടെ പദ്ധതി.  സൗരോര്‍ജ്ജ ജല പമ്പുകള്‍ വ്യാപകമാക്കാനും തരിശുഭൂമിയില്‍ സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിച്ച്    കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.  ആദ്യഘട്ടത്തില്‍ 17.5 ലക്ഷം ഡീസല്‍ പമ്പുകളെ സോളാര്‍ പമ്പുകളിലേയ്‌ക്ക് മാറ്റും.

 http://pib.nic.in/newsite/PrintRelease.aspx?relid=177489

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഉന്നത് കൃഷി ശിക്ഷാ യോജന- യുവാക്കളെ    കാര്‍ഷികമേഖലയിലേയ്‌ക്ക് ആകര്‍ഷിക്കുന്നതിനായി നടപ്പിലാക്കുന്നു. കാര്‍ഷിക വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനായി 5.35 കോടി രൂപ ചെലവില്‍ 100 സെന്ററുകള്‍ സ്ഥാപിക്കുന്നു. 3,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും.  2016 സെപ്റ്റംബര്‍ 25 ന് ആരംഭിച്ചു. 

 http://pib.nic.in/newsite/PrintRelease.aspx?relid=158448   

ആര്യ-(അറ്റ്രാക്ടിംഗ് & റീട്ടെയിനിംഗ് യൂത്ത് ഇന്‍ അഗ്രികള്‍ച്ചര്‍) – കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആണ് കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ വഴി ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ജില്ലയിലും ഏകദേശം 200 മുതല്‍ 300 യുവജനങ്ങളെ നൈപുണ്യവികസനത്തിനായി തിരഞ്ഞെടുക്കുന്നു.

സ്റ്റുഡന്റ്‌സ് റെഡി സ്‌കീം- വിദ്യാര്‍ത്ഥികളിലെ കൃഷി നൈപുണ്യം ഉയര്‍ത്തുകയും കൃഷിരംഗത്തെ ബിരുദധാരികള്‍ക്കും സംരംഭകര്‍ക്കും കാര്‍ഷിക  മേഖലയില്‍ അവസരങ്ങളൊരുക്കുന്നതും ലക്ഷ്യമിടുന്നു. 2015 ജൂലൈ 25 ന് തുടക്കമായി. വായന, നൈപുണ്യവികസനം, ഗ്രാമീണ കൃഷിയിലുളള പരിചയം, നടീല്‍ പരിശീലനം, വിദ്യാര്‍ത്ഥികള്‍ക്കുളള പ്രോജക്ട് എന്നിവയാണ് ഭാഗങ്ങള്‍. ഓരോ വിദ്യാര്‍ത്ഥിക്കും മാസം 3,000 രൂപ ഓണറേറിയം ലഭിക്കും.

ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ ഗവേഷകര്‍ക്കുളള ഫെല്ലോഷിപ്പ് തുക ആദ്യ 2 വര്‍ഷങ്ങളില്‍ പ്രതിമാസം 15,000 (മുന്‍പ് 12,000) രൂപയായി ഉയര്‍ത്തി. 3-ാം വര്‍ഷം മുതല്‍ 17,500 രൂപ. റിസര്‍ച്ച് അസോസിയേറ്റിനുളള പ്രതിഫലം 40,000 (25,000 ) ആയി ഉയര്‍ത്തി. ഓണററി സയന്റിസ്റ്റുകളുടെ എണ്ണം 50-ല്‍ നിന്ന് 100 ഉം അവരുടെ പ്രതിമാസ വേതനം 25000 ല്‍ നിന്ന് 50,000 രൂപയാക്കുകയും ചെയ്തു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുളള നാഷണല്‍ ടാലന്റ് റിസര്‍ച്ചിനുളള സ്‌കോളര്‍ഷിപ്പ് തുകയും ഇരട്ടിപ്പിച്ചു.

2022 ഓടെ കാര്‍ഷിക കയറ്റുമതി 60 ബില്യണ്‍ ഡോളറായി ഇരട്ടിപ്പിക്കാനുളള ലക്ഷ്യം കൈവരിക്കാനായി ആദ്യ കാര്‍ഷിക കയറ്റുമതി നയം-2018 അംഗീകരിച്ചു. ഇത് എല്ലാ നൈസര്‍ഗ്ഗിക, പ്രോസെസ്സ്ഡ് ഉത്പന്നങ്ങളുടെയും കയറ്റുമതിയ്‌ക്ക് മേലുളള നിയന്ത്രണം ഇല്ലാതാക്കും

മുടങ്ങികിടന്നിരുന്ന 99-ഓളം ജലസേചന പദ്ധതികള്‍ 90,000 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മാണം ആരംഭിച്ചു.

അപേക്ഷ കിട്ടി രണ്ടാഴ്ചയക്കുളളില്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കണമെന്ന് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം.  3 ലക്ഷം രൂപ വരെ പരിധിയുളള കാര്‍ഡുകള്‍ക്ക് ജി.എസ്.ടി., അന്വേഷണഫീസ് തുടങ്ങി എല്ലാ അനുബന്ധനികുതികളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശം.

 കാര്‍ഷികോല്പാദനം പുതിയ ഉയരങ്ങളില്‍ 

ഭക്ഷ്യധാന്യങ്ങള്‍ 277.49 MT പഞ്ചസാര        352.23 MT

പയറുവര്‍ഗ്ഗങ്ങള്‍ 23.95 MT പച്ചക്കറികള്‍ 305.40 MT

അരി                              111.01 MT ധാന്യങ്ങള്‍         45.42 MT 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.