സ്വച്ഛ് ഭാരത് അഭിയാന്
വൃത്തിയുളള ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ട് 2014 ഒക്ടോബര്‍ 2 ന് ആരംഭിച്ച പദ്ധതി. 1.96 ലക്ഷം കോടി രൂപ ചെലവ്. ഗാന്ധിജിയുടെ 150-ാം ജ•ദിനമായ 2019 ഒക്ടോബര്‍ 2 ന് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു.
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍)
ഗ്രാമങ്ങളിലെ ശുചിത്വം ലക്ഷ്യം. ഈ പദ്ധിതിയിലൂടെ ഒരു ശുചിമുറി നിര്‍മ്മിക്കുന്നതിന് 12,000 രൂപ. കേന്ദ്ര-സംസ്ഥാന വിഹിതം 9,000:3,000 (75:25). വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും സ്പെഷ്യല്‍ കാറ്റഗറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര-സംസ്ഥാന വിഹിതം 10,800:1,200 (90:10).
വീടുകളില്‍ നിര്‍മ്മിച്ച ശുചിമുറികള്‍ 9,23,23,100 (9.23 കോടി)
വെളിയിട വിസര്‍ജ്ജന വിമുക്ത വില്ലേജുകള്‍ 5,54,655 (201516 ല്‍ 47,104)
വെളിയിട വിസര്‍ജ്ജന വിമുക്ത ജില്ലകള്‍ 606 (201516 ല്‍ 5)
വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണപ്രദേശങ്ങള്‍ 28 (2014 ല്‍ 0)
ഗ്രാമീണ മേഖലയിലെ ശുചിമുറി സൗകര്യം 98.90% (2014 ഒക്ടോബര്‍ 2 – 38.7 % ).
* 2014 ഒക്ടോബറില്‍ 90 % കുടുംബങ്ങള്‍ക്കും ശുചിമുറി സൗകര്യമുണ്ടായിരുന്ന സംസ്ഥാനം – കേരളം മാത്രം.
* ലോകത്തിലെ ഏറ്റവും വലിയ ശുചിമുറി നിര്‍മ്മാണ പദ്ധതി
* വെളിയിട വിസര്‍ജ്ജനം കാരണമുളള 1.8 ലക്ഷം വയറിളക്ക മരണങ്ങള് തടഞ്ഞു.
* വര്‍ഷംതോറും 3 ലക്ഷം പേരുടെ ജീവന് രക്ഷിക്കാന്‍ സാധിക്കും
* ശിശുമരണനിരക്ക് 2016-ലെ 1000 ന് 34 എന്നതില്‍ നിന്നും 2017-ല്‍ 32 ലേക്ക് താഴ്ന്നു.
സ്വച്ഛ് ഭാരത് മിഷന് (അര്‍ബന്‍)
നഗരങ്ങളിലെ ശുചിത്വം ലക്ഷ്യം. കേന്ദ്ര-സംസ്ഥാന വിഹിതം 75:25, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 90:10
വീടുകളില്‍ നിര്‍മ്മിച്ച ശുചിമുറികള്‍ 55,71,754 (55.72 ലക്ഷം)
കമ്മ്യൂണിറ്റി/പബ്ലിക് ടോയ്ലറ്റുകള് 4,73,651 (4.74 ലക്ഷം)
വെളിയിട വിസര്‍ജ്ജന വിമുക്ത നഗരങ്ങള്‍ 3,461
75,227 വാര്‍ഡുകളില്‍ നിന്നും നേരിട്ട് മാലിന്യങ്ങള്‍ ശേഖരിക്കുന്നു.
88.4 MW വൈദ്യുതി മാലിന്യങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്നു
15,06,501 മെട്രിക് ടണ്‍ കമ്പോസ്റ്റ് മാലിന്യത്തില്‍ നിന്ന് ഉല്പാദിപ്പിക്കുന്നു.
സ്വച്ഛ് വിദ്യാലയ അഭിയാന്
സ്കൂളുകളിലെ ശുചിത്വം ലക്ഷ്യമിടുന്നു. 2,63,000ഓളം സര്‍ക്കാര്‍ സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ നിര്‍മ്മിക്കുന്നു. 2014 ആഗസ്റ്റിന് പദ്ധതി ആരംഭിച്ചു.
4,17,796 ശുചിമുറികള്‍ നിര്‍മ്മിച്ചു
ഒരു വര്‍ഷത്തിനുളളില്‍ 100 % ലക്ഷ്യം കൈവരിച്ചു
ഇന്ത്യന്‍ സ്കൂളുകളിലെ ശുചിത്വം 100 % (2014 ല്‍ 50 %)
ഏറ്റവും കൂടുതല്‍ ബീഹാറില്‍- 56,912 എണ്ണം.
നമാമി ഗംഗേ
ഗംഗാ നദിയും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി നടപ്പിലാക്കുന്ന 20,000 കോടി രൂപയുടെ പദ്ധതി.
20,78,513 ശുചിമുറികള്‍ നിര്‍മ്മിച്ചു
വിസര്‍ജ്ജന വിമുക്ത വില്ലേജുകള്‍ 4,473 (201516 ല്‍ 694)
വന്‍ മലിനീകരണത്തിന് കാരണമായ 251 വ്യവസായശാലകള്‍ പൂട്ടി
സ്വീവേജ് ട്രീറ്റ്മെന്റ് പ്രൊജക്ട് 6 എണ്ണം പൂര്‍ത്തിയായി. 50 % പൂര്‍ത്തിയായത്- 5
254 പദ്ധതികള്‍ക്ക് അംഗീകാരം നല്കി.
126 വര്‍ഷമായി സീസാമാവു ചാലില്‍ നിന്ന് ഗംഗാനദിയിലേയ്ക്ക് മലിന ജലം ഒഴുക്കിയിരുന്നത് നിര്‍ത്തലാക്കി.
ഗംഗാജലത്തില്‍ ഓക്സിജന്റെ അളവ് ഒരു പതിറ്റാണ്ടിലേറെക്കാലത്തേക്കാളും മെച്ചപ്പെട്ടു. PH മൂല്യവും തൃപ്തികരമായ രീതിയില്‍ മെച്ചപ്പെട്ടു.
പദ്ധതിയുടെ മേല്‍ നോട്ടത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു.
സ്വച്ഛത് ഉദ്യമി യോജന
സ്വച്ഛ് ഭാരത് അഭിയാന് കീഴില്‍ കമ്മ്യൂണിറ്റി ടോയ്ലറ്റ് നിര്‍മ്മാണത്തിനും മാലിന്യ ശേഖരണത്തിനുമുളള വാഹനങ്ങള്‍ വാങ്ങുന്നതിന് കുറഞ്ഞ പലിശനിരക്കില്‍ (4 %) സാമ്പത്തിക സഹായം നല്കുന്നു. വനിതകള്‍ക്ക് 3 % , കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്ക് 0.5% റീബേറ്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: