ബെംഗളൂരു : ആദായ നികുതിയുമായി ബന്ധപ്പട്ട കേസുകളില്‍ നിന്നും ഒഴിവാക്കുന്നതിനായി കൈക്കുലി വാങ്ങിയ ഐടി ഉദ്യോഗസ്ഥന് സിബിഐ കസ്റ്റഡിയില്‍. ബെംഗളൂരുവിലെ കൊറമംഗള ഓഫീസിലെ ജീവനക്കാരനായ എച്ച്. ആര്. നാഗേഷിനെയാണ് കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായത്.
നികുതിയുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിന് വേണ്ടി 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാള്‍ അറസ്റ്റിലായത്. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഒരു വ്യക്തി പരാതിപ്പെട്ടത് അനുസരിച്ചാണ് സിബിഐ ഇയാളെ തെളിവുസഹിതം പിടികൂടുകയായിരുന്നു.
കൈക്കൂലി ചോദിച്ചതിന് രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് സിബിഐക്ക് പരാതി ലഭിച്ചത്. പരാതിയില്‍ പറയുന്ന മറ്റൊരു ഉദ്യോഗസ്ഥന് സിബിഐ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: