Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആകാശം ബ്രഹ്മത്തിന്റെ പര്യായം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 4, 2019, 12:39 pm IST
inSamskriti

ദഹരാധികരണം തുടരുന്നു. ദഹരശബ്ദം പരമാത്മാവിനെ തന്നെയാണ് കുറിക്കുന്നതെന്ന് വീണ്ടും സൂത്രങ്ങളിലൂടെ വിവരിക്കുന്നു.

സൂത്രം- പ്രസിദ്ധേശ്ച

പ്രസിദ്ധിയുള്ളതിനാലും ദഹരാകാശം ബ്രഹ്മം തന്നെയാണ്.

ആകാശം എന്ന ശബ്ദം ബ്രഹ്മത്തിന്റെ പര്യായമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ അത് പ്രസിദ്ധമാണ്. അതിനാല്‍ ദഹരാകാശം ബ്രഹ്മം തന്നെയാണ്.

ദഹര ശബ്ദം ബ്രഹ്മ വാചകമാണ്.

ശ്രുതികളില്‍ ആകാശത്തെ ബ്രഹ്മവാചകമായി ഉപയോഗിച്ചിട്ടുണ്ട്. ഛാന്ദോഗ്യോപനിഷത്തില്‍ 

‘ആകാശോ വൈ നാമ രൂപയോ നിര്‍വഹിതാ.’

‘സര്‍വാണി ച ഭൂതാനി ആകാശാദേവ സമുദ്പദ്യ ന്തേ’

 ഇത് പോലെ പലയിടത്തും ശ്രുതി ആകാശം ബ്രഹ്മം തന്നെയെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അതിനാലും ദഹരാകാശം ബ്രഹ്മമാണ്.

‘കോ ഹ്യേവാന്യാല്‍ ക: പ്രാണ്യാത് യദേഷ ആകാശ ആനന്ദോ ന സ്യാത് ‘ ഈ ആകാശമാകുന്ന പരമാത്മാവ് ആനന്ദമയമല്ലെങ്കില്‍ ആരാണ് ജീവിക്കുക? എന്നതില്‍ ഈ വസ്തുതയെ കാണാം.

‘സര്‍വ്വാണി ഹ വാ ഇമാനി ഭൂതാന്യാ

കാശാദേവ സമുത്പദ്യന്തേ’ എല്ലാ ജീവജാലങ്ങളും ആകാശത്തില്‍ നിന്ന് ഉണ്ടാകുന്നു. ഇവിടേയും ആകാശം എന്നാല്‍ പരമാത്മാവ് തന്നെയാണ്. ഇത്തരത്തില്‍ ശ്രുതിയില്‍ പലയിടത്തും പറയുന്നതിനാല്‍ ദഹര ശബ്ദം ബ്രഹ്മ വാചകമാണ്.

സൂത്രം- ഇതര പരാമര്‍ശാത് സ ഇതി ചേന്നാസംഭവാത്

പരമാത്മാവില്‍ നിന്ന് ഇതരനായ ജീവനെ പരാമര്‍ശിക്കുന്നതിനാല്‍ അവനാണ് എന്ന് പറയുകയാണെങ്കില്‍ അങ്ങനെയല്ല. പിന്നീടുള്ള വിശേഷണങ്ങള്‍ ജീവന് സംഭവിക്കാത്തതു കൊണ്ട്.

ഈ സൂത്രത്തില്‍ പൂര്‍വപക്ഷവും അതിനുള്ള സമാധാനവും പറയുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ ‘അഥ യ ഏഷ സംപ്രസാദോസ്മാച്ഛരീരാത്…ആത്മ’ എന്നതില്‍ സംപ്രസാദനായ ജീവന്‍ ശരീരത്തില്‍ നിന്ന് ഉയര്‍ന്ന് പരമമായ ജ്യോതിസ്സിനെ പ്രാപിച്ച് സ്വന്തം രൂപത്തില്‍ പ്രകാശിക്കുന്നു.

ഇവിടെ സംപ്രസാദന്‍ എന്ന് പറയുന്നത് സുഷുപ്

തിയിലെ ജീവനെയാണ്. ഇത് തന്നെയാണ് ദഹരാകാശ പ്രകരണത്തിലും പറയുന്നത്. അതിനാല്‍ ജീവനെയാണ് ദഹരാകാശ ശബ്ദം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

അത് ശരിയല്ല എന്ന് സൂത്രം തീര്‍ത്ത് പറയുന്നു. ദഹരാകാശത്തിന് പറഞ്ഞ വിശേഷണങ്ങളും ധര്‍മ്മങ്ങളും ജീവന് ഉണ്ടാകുകയില്ല. ജീവന്‍ ദേഹമാകുന്ന ഉപാധിയില്‍ അഭിമാനിക്കുന്നതും പരിച്ഛിന്നവുമാണ്. അതിനാല്‍ ഇവിടെ അപരിച്ഛിന്നനായ പരമാത്മാവിനെയാണ് ദഹരാകാശം എന്ന് പറയുന്നത്. എല്ലാ ധര്‍മ്മങ്ങള്‍ക്കും അപ്പുറമുള്ളവനാണ്.

ഛാന്ദോഗ്യത്തിലെ തന്നെ

 ‘സ ബ്രൂ യാത് നാസ്യ… തം തമേവോപജീവന്തി’ എന്ന മന്ത്രത്തില്‍ ജീവാത്മാവിനെയാണ് പറഞ്ഞിക്കുന്നത് എന്ന് കരുതുന്നത് ശരിയല്ല. ഇവിടെ പരമാത്മാവിനെ തന്നെയാണ് ദഹരശബ്ദം കൊണ്ട് പറയുന്നത്. സത്യകാമന്‍, സത്യസങ്കല്പന്‍ തുടങ്ങിയ വിശേഷണങ്ങളൊക്കെ പരമാത്മാവിനേ ചേരൂ.അതിനാല്‍ ദഹര ശബ്ദം പരമാത്മാവാചകമാണ് എന്ന് ഉറപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.