രാജ്യ ചരിത്രത്തില്‍ ആദ്യമായി ഭരണവിരുദ്ധവികാരമോ അഴിമതിയോ ഇല്ലാത്ത ഒരു സര്‍ക്കാര്‍ വീണ്ടും ജനവിധി തേടുകയാണ്. കഴിഞ്ഞ 60 വര്‍ഷംകൊണ്ട് അസാധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും സാധ്യമാകുന്ന കാഴ്ചനരേന്ദ്രമോദിയുടെ ഭരണത്തില്‍ നാം കണ്ടു. കുടിവെള്ളം, വൈദ്യുതി, റോഡ് ശൗചാലയം, വീട്, പാചകവാതകം തുടങ്ങിയ പല അടിസ്ഥാന സൗകര്യങ്ങളും കിട്ടാക്കനിയായിരുന്ന ഗ്രാമങ്ങള്‍ ഇന്ന് വികസനത്തിലേക്ക് കുതിക്കുകയാണ്.
ആഗോളവേദികളില്‍ ഭാരതം തലയുയര്‍ത്തി നില്ക്കുന്നു. ഭാരതീയര്‍ ലോകമെങ്ങും ആദരിക്കപ്പെടുന്നു. അതിര്‍ത്തി കടക്കാന്‍ തയ്യാറായ ഭീകരരെ അവരുടെ താവളത്തില്‍ എത്തി നേരിടുന്ന സൈനികര്‍ ഏതൊരു ഭാരതീയനും അഭിമാനം പകരുന്ന സംഗതിയാണ്. നമ്മുടെ നഗരങ്ങള്‍ തീവ്രവാദ ആക്രമണത്തില്‍നിന്ന് വിമുക്തി നേടിയ കാഴ്ചയും മോദി ഭരണത്തിന്റെ ബാക്കി പത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: