ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച കേസിലെ പ്രതിയായ കൊടുംഭീകരനെ യുഎഇ ഇന്ത്യക്ക് കൈമാറി. ജെയ്ഷെ മുഹമ്മദ് ഭീകരന് നിസാര്‍ അഹമ്മദ് താന്ത്രെയെയാണ് വിട്ടുകിട്ടിയതെന്ന് എന്‍ഐഎ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ നയതന്ത്ര വിജയമാണിത്.
അഞ്ചു സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത, 2017-ല്‍ പുല്‍വാമ ലെത്പോര സിആര്‍പിഎഫ് ക്യാമ്പ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില് ഒരാളാണ് ഇയാള്‍.
ഇന്ത്യയുടെ ആവശ്യപ്രകാരം ഇയാളെ അറസ്റ്റു ചെയ്ത ദുബായ് പോലീസ് മാര്‍ച്ച് 31ന് ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയച്ചു. ഇയാളിപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ്.
താേന്ത്രയെ ദുബായിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് കൊണ്ടുവന്നത്. ഇയാള്‍ക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇയാള്‍ എവിടെയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മോദി സര്‍ക്കാര്‍ ദുബായി ഭരണകൂടവുമായി ബന്ധപ്പെട്ട് ഇയാളെ കൈമാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജെയ്ഷെ മുഹമ്മദിന്റെ അതിക്രൂരനായ കമാന്‍ഡറും ഇയാളുടെ സഹോദരനുമായ നൂര്‍ താന്ത്രെയെ സൈന്യം നേരത്തെ വധിച്ചിരുന്നു.
പല ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്തതിരുന്ന ഇയാളെ ദല്‍ഹി കോടതി മരണവ്യാപാരിയെന്നാണ് വിളിച്ചിരുന്നത്. ഇയാളെ 2017ലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമണത്തിനു ദിവസങ്ങള്‍ക്കു മുന്‍പാണ് സൈന്യം വകവരുത്തിയത്.
യുഎഇയുടെ അകമഴിഞ്ഞ സഹകരണം
ന്യൂദല്‍ഹി: യുഎഇ, സൗദി അറേബ്യ എന്നിവയടക്കമുള്ള പല അറബ് രാജ്യങ്ങളും കുറ്റവാളികളെ കൈമാറുന്ന കാര്യത്തില്‍ ഇന്ത്യയോട് വലിയ സഹകരണമാണ് പുലര്‍ത്തുന്നത്. അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസിലെ പ്രതിയും ഇടനിലക്കാരനുമായ ക്രിസ്റ്റിയന്‍ മിഷേല്‍, പ്രതിരോധ ഇടപാടുകളിലെ ഇടനിലക്കാരന് ദീപക് തല്‍വാര്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് അബ്ദുള്‍ വാഹിദ് സിദ്ധി ബാപ്പ, 93ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി ഫറൂഖ് തക്ല തുടങ്ങിയവരെ യുഎഇ ഇന്ത്യക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: