ന്യൂദല്‍ഹി : റഫാല്‍ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്. കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ കര്‍ശ്ശന നിര്‍ദ്ദേശം.
ഇതിനെ തുടര്‍ന്ന് പ്രചാരണ വേളയില്‍ റഫാല്‍ വിഷയം പ്രതിപാദിക്കരുതെന്നും, ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ ഉത്തരവിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: