വരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥിയെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. എംസിഎ വിദ്യാർത്ഥി ഗൗരവ് സിംഗാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വയറിന് വെടിയേറ്റ സൗരവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്യാമ്പസിന് സമീപത്തെ ബിർള ആശുപത്രിക്ക് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന സൗരവിന് നേരെ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: