ചെന്നൈ: അടുത്ത രണ്ട് മത്സരങ്ങള്‍ കൂടി തോറ്റാല്‍ ഐപിഎല്ലില്‍ തന്റെ ടീമായ രാജസ്ഥാന് റോയല്‍സിന് തിരിച്ചുവരവ് അസാധ്യമാകുമെന്ന് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്.
തുടര്‍ച്ചയായി മൂന്ന തോല്‍വികള്‍ ഏറ്റുവാങ്ങി കഴിഞ്ഞു. ഇനിയും തോറ്റാല്‍ കാര്യങ്ങള്‍ പരുങ്ങിലിലാകും. രണ്ട് മത്സരങ്ങളില്‍ കൂടി തോല്വിയറിഞ്ഞാല് ടീമിന്റെ തിരിച്ചുവരവ് അസാധ്യമാകുമെന്ന് സ്റ്റോക്സ് പറഞ്ഞു. ചെന്നൈക്കെതിരായ മത്സരത്തിലേ തോല്‍വിക്കുശേഷം പ്രതികരിക്കുകയായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങളിലും ഞങ്ങള്‍ വിജയത്തിലേക്ക് നീങ്ങിയതാണ്. പക്ഷെ വിജയം പിടിക്കാനായില്ല. ചെന്നൈക്കെതിരെ അവസാന ഓവറില്‍ കൈയെത്തും ദൂരത്ത് നിന്നാണ് ജയം വഴുതിപ്പോയത്. ഇനി തോല്‍ക്കാനാവില്ല. വിജയിച്ചാലേ പ്ലേഓഫില്‍ കടക്കാനാകൂ.
രാജസ്ഥാന് റോയല്‍സിന് ജയിക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ പരിചയസമ്പന്നനായ ഡ്വയ്ന്‍ ബ്രാവോ അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ബെന്‍സ്റ്റോക്കിന്റെ വിക്കറ്റും വീഴ്ത്തി.
ധോണിയുടെ മിന്നുന്ന പ്രകടനമാണ് ചെന്നൈയ്ക്ക് എട്ട് റണ്‍്സ് വിജയം സമ്മാനിച്ചത്. ചെന്നൈ മൂന്നിന് 27 റണ്‍സെന്ന നിലയില്‍ തകരുമ്പോള്‍ ക്രീസിലെത്തിയ ധോണി 75 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ കരകയറ്റി.
ഇന്ന് ജയ്പ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സും ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റു. രഹാനയെും രാജസ്ഥാനും കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സിനും വിജയം അനിവാര്യമാണ്. തോറ്റാല്‍ പ്ലേഓഫ് സാധ്യതകള്‍ മങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: