മിയാമി: റോജര്‍ ഫെഡറര്‍ക്ക് നൂറ്റിയൊന്നാം കിരീടം. മിയാമി ഓപ്പണില്‍ കിരീടം ചൂടിയാണ് ഈ സ്വിസ് താരം തന്റെ കരിയറിലെ 101-ാം കിരീടം സ്വന്തമാക്കിയത്.
കലാശക്കളിയില്‍ ഫെഡറര്‍ നിലവിലെ ചാമ്പ്യനായ ജോണ്‍ ഇസ്നറെ നേരിട്ടുളള സെ്റ്റുകള്‍ക്ക് തോല്‍പ്പിച്ചു. അറുപത്തിമൂന്ന്് മിനിറ്റ് നീണ്ട് പോരാട്ടത്തില്‍ 6-1, 6-4 എന്ന സ്കോറിനാണ് ഫെഡറര്‍ ജയിച്ചുകയറിയത്.
ആദ്യ സെറ്റില്‍ ഫെഡറര്‍ അനായാസം വിജയം നേടി. പക്ഷെ രണ്ടാം സെറ്റില്‍ ഇസ്നറുടെ വെല്ലുവിളി നേരിടേണ്ടിവന്നു. ഒടുവില്‍ നാല് പോയിന്റ് വിട്ടുകൊടുത്ത് ഫെഡറര്‍ സെറ്റും വിജവും സ്വന്തമാക്കി.
മിയാമി ഓപ്പണില്‍ കിരീമണിഞ്ഞതോടെ ഫെഡറര്‍ക്ക് റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചു. നാലാം സ്ഥാനത്ത് നിന്ന് മൂന്നാം റാങ്കിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: