Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതസംവാദം

അമ്മയോടൊപ്പംbyഅമ്മയോടൊപ്പം
Mar 31, 2019, 03:56 am IST
inSamskriti

മക്കളെ, 

വിവിധ സംസ്‌കാരങ്ങളും മതങ്ങളും അവയുടെ ആചാര്യന്മാരും തമ്മിലുള്ള സംവാദം ഇന്നു പലയിടങ്ങളിലും നടക്കുന്നുണ്ട്.  പക്ഷേ, നമ്മള്‍ സംവാദത്തിനു സ്ഥിരമായി ഉപയോഗിക്കുന്ന സമ്പ്രദായങ്ങളും ഭാഷയും മതിയായതാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യുക്തികള്‍ നിരത്തി ബുദ്ധിപരമായി കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ഇന്നു പലര്‍ക്കും സാധിക്കുന്നുണ്ട്. പക്ഷേ, യുക്തിയോടൊപ്പം ഹൃദയം കൂടി പകര്‍ന്നു നല്കാന്‍ നാം മറന്നുപോകുന്നു. വെറും മീറ്റിങ് അല്ല വേണ്ടത്, ഹൃദയങ്ങളുടെ മീറ്റിങ് കൂടിയുണ്ടാകണം.

പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട്  സ്‌േനഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണു  മഹാത്മാക്കള്‍. ‘നാനാത്വത്തില്‍ ഏകത്വം’ ദര്‍ശിച്ചവരാണവര്‍. എന്നാല്‍, ഇന്നു പലരും ആ ആചാര്യന്മാരുടെ വാക്കുകളുടെ പേരില്‍ ദുര്‍ബ്ബലമനസ്സുകളെ ചൂഷണം ചെയ്യുന്നതായാണു കണ്ടുവരുന്നതു്. 

മതവും ആദ്ധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണ്. എന്നാല്‍ ഇന്ന് സ്വാര്‍ത്ഥതകൊണ്ട്   അന്ധരായവര്‍ക്കു തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോല്‍കൊണ്ടു ഹൃദയത്തെ അടച്ച്, കൂടുതല്‍ അന്ധകാരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 

ഒരു മതസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ പോയവരില്‍ നാലുപേര്‍ ഒരു ദ്വീപില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. യാത്രക്കാര്‍ നാലു പേരുടെയും ഭാണ്ഡത്തില്‍ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളും ഉണ്ടായിരുന്നു. എന്നാല്‍, തന്റെ കൈയില്‍ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂ എന്ന് അവര്‍ ഓരോരുത്തരും വിചാരിച്ചു. 

ആദ്യത്തെയാള്‍ ചിന്തിച്ചു, ‘അവന്റെ കഴുത്തില്‍കിടക്കുന്ന ലോക്കറ്റു കണ്ടിട്ടു് അവന്‍ അന്യമതസ്ഥനാണെന്നു മനസ്സിലാക്കാം. ഞാനെന്തിന് അവനുവേണ്ടി തീ കൂട്ടണം?’ രണ്ടാമത്തെയാള്‍ ചിന്തിച്ചു, ‘ഇവന്‍ എന്റെ ശത്രുരാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവന്‍. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട്  അങ്ങനെ ഇവന്‍ തീ കായണ്ട. അതെനിക്ക് ഒട്ടും സഹിക്കില്ല.’ മൂന്നാമന്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു, ‘ഇവനെ എനിക്കറിയാം. എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിഭാഗത്തില്‍ പെടുന്നവനാണ്. എന്റെ വിറകും തീപ്പെട്ടിയും ഉപയോഗിച്ച്  ഇവന്‍ തീ കായുന്നത്  എനിക്കു സ്വപ്‌ന

ത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല.’ നാലാമന്‍ വിചാരിച്ചു, ‘ദാ, അവന്റെ തൊലിയുടെ നിറംകണ്ടില്ലേ. എനിക്ക് ഈ വര്‍ഗ്ഗത്തിനോടു വെറുപ്പാണ്. ഞാനിവനു തീ കൂട്ടികൊടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’

അങ്ങനെ നാലുപേരും അവരുടെ കൈയിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പത്തു മരവിച്ചു മരിച്ചുപോയി. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരിച്ചതു പുറത്തെ തണുപ്പുകൊണ്ടല്ല. തണുത്തു മരവിച്ച അവരുടെ ഹൃദയം കാരണമാണ്. നമ്മള്‍ ഇതുപോ

ലെയാവുകയാണ്. രാജ്യത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും പേരു പറഞ്ഞു പരസ്പരം കലഹിക്കുകയാണ്.

തന്നെയും മറ്റുള്ളവരെയും ഒരുപോലെ രക്ഷിക്കാനുള്ള ആദര്‍ശങ്ങള്‍ അവരുടെ മതതത്ത്വങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയ്‌ക്കു വിപരീതമായാണ് അവര്‍ ചിന്തിച്ചത്. മതത്തിന്റെ ചട്ടക്കൂട്ടിനപ്പുറം മതത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്കു സാധിക്കാതെപോയി. 

‘എന്റെ മതം മാത്രം നല്ലത്, നിന്റെ മതം ചീത്ത’ എന്നു പറയുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ‘എന്റെ അമ്മ നല്ലത്, നിന്റമ്മ വേശ്യ’ എന്നു പറയുന്നതുപോ

ലെയാണിത്. ഓരോരുത്തര്‍ക്കും അവരവരുടെ അമ്മ വലുതാണ്. അതുപോലെ ഓരോരുത്തര്‍ക്കും അവരവരുടെ വീക്ഷണം വലുതാണ്. ഇത് ഉള്‍ക്കൊള്ളുമ്പോള്‍ മറ്റുള്ളവരുമായി ഫലപ്രദമായി സംവദിക്കാന്‍ നമുക്കു കഴിയും. 

നമ്മളോടു വിയോജിക്കുന്നവരുമായി സമാധാനത്തില്‍ കഴിയുവാനും അവര്‍ക്കു പറയാനുള്ളതു കേള്‍ക്കുവാനും അവരെക്കൂടി ഉള്‍ക്കൊള്ളുവാനുമുള്ള വിശാലതയാണ് സംസ്‌ക്കാരത്തിന്റെ ലക്ഷണം. അഹങ്കാരവും ഇടുങ്ങിയ മനോഭാവവും ഉപേക്ഷിക്കാനുള്ള ജീവിത തത്വങ്ങളാണ് മതം ഉപദേശിക്കുന്നത്. എന്നാല്‍ മതതത്വങ്ങളുടെ പൊരുള്‍ മനസ്സിലാക്കാത്തതുകൊണ്ട് ഇന്ന് മതം ഇതേ ദുര്‍ഗ്ഗുണങ്ങളുടെ വിളനിലമായിമാറുന്നു. ജനങ്ങള്‍ മതത്തിന്റെ അന്തഃസത്ത മനസ്സിലാക്കാത്തതുകൊണ്ട് ഇടുങ്ങിയ മനഃസ്ഥിതിയും മത്സരവും കലഹവും വളരുകയാണ്.  ഇന്നു മതത്തിനുവേണ്ടി മരിക്കാന്‍ ആയിരങ്ങള്‍ തയ്യാറാണ് എന്നാല്‍ മതത്തില്‍ ജീവിക്കാന്‍ ആരും തയ്യാറല്ല. മതം ജീവിതമാണ്, ജീവിതരീതിയാണ്. മതതത്ത്വങ്ങള്‍ ദൈനംദിനജീവിതത്തില്‍ പകര്‍ത്താനുള്ളതാണ്. അക്കാര്യം നമ്മള്‍ മറക്കരുത്. 

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.