Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഷേധം വകവയ്‌ക്കാതെ ആദായനികുതി പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2019, 01:05 am IST
in India

ബെംഗളൂരു: മുഖ്യമന്ത്രിയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാതെ പരിശോധനകള്‍ തുടര്‍ന്ന് ആദായനികുതി വകുപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ സംസ്ഥാനത്തെ എ-വണ്‍ കോണ്‍ട്രാക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലും ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രി വൈകിയാണ് അവസാനിച്ചത്. 

പരിശോധനയ്‌ക്കെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും ബെംഗളൂരു ക്യൂന്‍സ് റോഡിലെ ആദായനികുതി ഓഫീസിനു മുന്‍പില്‍ പ്രതിഷേധിച്ചെങ്കിലും പരിശോധനകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. സിആര്‍പിഎഫ് സുരക്ഷയില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന തുടര്‍ന്നു. 

പ്രതിഷേധസമയത്തു തന്നെ മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയുടെ ബന്ധുക്കളുടെ വീടുകള്‍ പരിശോധിച്ചു. മൈസൂരുവിലെ വീട്ടിലും പരിശോധന നടത്തി. 

മൈനര്‍ ഇറിഗേഷന്‍ മന്ത്രി സി.എസ്. പുട്ടരാജു, മന്ത്രി എച്ച്.ഡി. രേവണ്ണ എന്നിവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 13 കോണ്‍ട്രാക്ടര്‍മാര്‍, രണ്ട് മുതിര്‍ന്ന എഞ്ചിനീയര്‍മാര്‍ എന്നിവരുടെയും അവരുമായി ബന്ധമുള്ളവരുടെയും വീടുകളിലാണ് പരിശോധന നടത്തിയത്. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ നിന്ന് ഉയര്‍ന്ന തുകയ്‌ക്ക് നിരവധി നിര്‍മാണ കരാറുകള്‍ ഈ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലഭിച്ചതായി ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ഇവര്‍ വലിയ അളവില്‍ പണം സമാഹരിച്ചതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. 

ബെംഗളൂരു, ഹാസന്‍, മാണ്ഡ്യ, മൈസൂരു, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന. മന്ത്രി പുട്ടുരാജുവിന്റെ മാണ്ഡ്യ ചിനക്കുരളിയിലുള്ള കുടുംബവീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിനെയാണ് മന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്തിയതായി ജെഡിഎസ് പ്രചരിപ്പിച്ചത്. 

എന്നാല്‍ പരിശോധന വിവരം മുഖ്യമന്ത്രി മുന്‍കൂട്ടി വെളിപ്പെടുത്തിയിരുന്നു. ഇതോടെ അനധികൃതമായി സൂക്ഷിച്ച പണവും മറ്റു സാധനങ്ങളും മാറ്റിയതെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. 

മുഖ്യമന്ത്രിയുടെ വെല്ലുവിളി 

ഭരണഘടനാ സ്ഥാപനത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളി. പരിശോധന ആരംഭിച്ചപ്പോള്‍ തന്നെ ബിജെപി സമ്മര്‍ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. 

മന്ത്രി, എംപി, എംഎല്‍എ, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടും മുഖ്യമന്ത്രി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തുടര്‍ന്നു. പ്രസംഗത്തില്‍  മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പരിശോധനകള്‍ തുടര്‍ന്നാല്‍ പശ്ചിമ ബംഗാളില്‍ സിബിഐ ഉദ്യോഗസ്ഥരെ മമതാ ബാനര്‍ജി തടഞ്ഞതുപോലെ ആദായ നികുതി വകുപ്പ് ഉദ്യോസ്ഥരെ തടയുമെന്ന് ഭീഷണിപ്പെടുത്തി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മറ്റു മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. 

ആദായനികുതി വകുപ്പ് പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തവരില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ് മുന്നില്‍. 2017 ആഗസ്റ്റില്‍ നടത്തിയ പരിശോധനയില്‍ മുന്നൂറ് കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കളാണ് കണ്ടെത്തിയത്. ശിവകുമാറിന്റെ അമ്മയുടെ പേരിലുള്ള 75 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ബെംഗളൂരു റൂറല്‍ എംപിയും കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന്റെ സ്വത്ത് അഞ്ച് വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധിച്ചു. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ കണക്കാണിത്. 

2014-ല്‍ ആകെ ആസ്തി 85കോടിയായിരുന്നു. 2019-ല്‍ ഇത് 338 കോടിയായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.