ന്യൂദല്‍ഹി: സംഝോധാ എക്പ്രസ് കേസ് പൊളിഞ്ഞുവീഴാന്‍ കാരണം കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രിയും നിയമവിദഗ്ധനുമായ അരുണ്‍ ജെയ്റ്റ്‌ലി. ഈ കേസിലെ വിധി കോണ്‍ഗ്രസിനും അന്നത്തെ യുപിഎ സര്‍ക്കാരിനും കനത്ത തിരിച്ചടിയുമാണ്. ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദു ഭീകരതയുണ്ടെന്ന് വരുത്താനും ഹിന്ദു ഭീകരരെ കണ്ടെത്താനും സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചതോടെ കേസിലെ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഈ കേസ് പൊളിഞ്ഞതിന് കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും മാത്രമാണ് ഉത്തരവാദികള്‍. ഹിന്ദു ഭീകരതയുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ കുറേയാള്‍ക്കാരെ തെരഞ്ഞുപിടിച്ച് കേസില്‍ പ്രതികളാക്കി. അങ്ങനെ കേസ് കോടതിയില്‍ തോറ്റു.
സ്‌ഫോടനത്തില്‍ അനവധി നിരപരാധികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ യഥാര്‍ഥ പ്രതികളെ പിടികൂടാനും കഴിഞ്ഞില്ല. ഹിന്ദു ഭീകരതയുണ്ടെന്ന് വരുത്താന്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും മുഴുവന്‍ഹിന്ദു സമൂഹത്തെയുമാണ് അവഹേളിച്ചത്. ജനങ്ങള്‍ ഇത് ഒരിക്കലും മറക്കില്ല. 2007ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ സ്വാമി അസീമാനന്ദ അടക്കം നാലു പേരെയും കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
















