Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘സത്യം ജ്ഞാനം അനന്തം ബ്രഹ്മ’

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 29, 2019, 03:31 am IST
inSamskriti

ഭൂമാധികരണം

ഭൂമാവായ ബ്രഹ്മത്തെക്കുറിച്ചുള്ള ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളാണുള്ളത്.

സൂത്രം – ഭൂമാ സംപ്രസാദാ ദധ്യുപദേശാത്

സുഷുപ്തിയില്‍ അനുഭവിക്കുന്നതിനേക്കാള്‍ അധികമായ ആനന്ദത്തെ പറഞ്ഞിരിക്കുന്നതിനാല്‍ .

ഭൂമാവ് എന്നാല്‍ ബ്രഹ്മം എന്നര്‍ത്ഥം. എന്തെന്നാല്‍ സുഷുപ്തിയില്‍ ആനന്ദമനുഭവിക്കുന്ന ജീവനേക്കാള്‍ വലിയ ധര്‍മ്മം അതിനുണ്ടെന്ന് പറഞ്ഞിക്കുന്നതിനാലാണിത്.

 ഛാന്ദോഗ്യോപനിഷത്തില്‍ നാരദ – സനത് കുമാര സംവാദത്തില്‍ ‘യോ വൈ ഭൂമാ തത് സുഖം നാല്പസുഖമസ്തി, ഭൂ മൈവ സുഖം യത്ര നാന്യത് പശ്യതി നാന്യത് ശൃണോതി നാന്യത് വിജാനാതി സ ഭൂമാ അഥ യത്രാന്യത് പശ്യതി അന്യത് ശൃണോതി അന്യദ് വിജാനാതി തത് അല്പം ‘  

ഭൂമാവാണ് സുഖം. അല്പത്തില്‍ സുഖമില്ല.അതിനാല്‍ ഭൂമാവിനെ അറിയണം. എവിടെ വേറൊന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്തത് അതാണ്  ഭൂമാവ്. മറ്റൊന്നിനെ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നത് അത് അല്പമാണ്.

 ഇവിടെ ‘ഭൂമാവ് ‘ എന്ന് പറഞ്ഞത് പ്രാണനെയോ ജീവാത്മാവിനെയോ ഉദ്ദേശിച്ചാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.

സനത് കുമാരന്‍ ഉപദേശത്തില്‍ വാക്ക്, മനസ്സ് , സങ്കല്പം, ചിത്തം തുടങ്ങിയവയെ ക്രമത്തില്‍ മുകളിലേക്കും സൂക്ഷ്മവുമായി പറഞ്ഞ് അവയ്‌ക്ക് മേലേ പ്രാണനെ ഉപാസിക്കാന്‍ പറയുന്നു. അതിന് ശേഷം മറ്റൊന്നിനെ പറയുന്നില്ല. അതുകൊണ്ട് പ്രാണനെയാണ് സുഖകാരണമായി പറയുന്നതെന്നാണ് ഇവരുടെ വാദം. അല്ലെങ്കില്‍ പ്രാണനെന്ന് വിളിക്കാറുള്ള ജീവാത്മാവിനെയുമാകാം. പ്രാണനിലാണ് എല്ലാം സമര്‍പ്പിച്ചിരിക്കുന്നത് എന്ന ശ്രുതിവാക്യവും പ്രമാണമായി ഉദ്ധരിക്കുന്നു.

‘പ്രാണോ വാവ ആശയാ ഭൂയാന്‍……………… പ്രാണേ സര്‍വ്വം സമര്‍പ്പിതം’ .  ഒരു ചക്രത്തിന്റെ ആരക്കാലുകള്‍ നടുക്കുള്ള നാഭിയില്‍ ചേര്‍ത്തിക്കുന്നത് പോലെ എല്ലാം പ്രാണനില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ എല്ലാറ്റിനേയും നിലനിര്‍ത്തുന്ന പ്രാണന്‍ ഭൂമാവെന്ന് കരുതാമെന്നാണ് വാദം.

പ്രാണന്റെ സഹായത്തോടെ ശരീരത്തെ നിലനിര്‍ത്തുന ജീവനേയും ഭൂമാവായി കരുതാം. മന്ത്രത്തില്‍ ഭൂയാന്‍ എന്ന് ബഹുവചനം പറഞ്ഞിരിക്കുന്നതിനാല്‍ പരമാത്മാവിനെയല്ല എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.

എന്നാല്‍ ഈ വാദങ്ങളെയെല്ലാം നിഷേധിക്കുകയാണ് സൂത്രം. ഭൂമാവാകാന്‍ അര്‍ഹത പരമാത്മാവിന് മാത്രമാണ്. അത് പ്രാണനോ ജീവനോ അല്ല.

സൂത്രത്തില്‍ സംപ്രസാദന്‍ എന്ന് പറഞ്ഞത് പ്രാണനെയാണ്. സുഷുപ്തിയില്‍ ജീവന്‍ വളരെ നന്നായി പ്രസാദിക്കുന്നതിനാല്‍ സംപ്രസാദന്‍ എന്ന് വിളിക്കുന്നു. സുഷുപ്തിയിലും പ്രാണന്‍ സന്തോഷത്തോടെ തന്റെ പ്രവര്‍ത്തനം ചെയ്യുന്നു. അങ്ങനെയുള്ള പ്രാണനെയും അതിക്രമിച്ചാണ് ഉപദേശം.

സനത് കുമാര മഹര്‍ഷി പ്രാണന്‍ വരെയാണ് ഉപദേശിക്കുന്നത്. അത് കൊണ്ട് ആത്മജ്ഞാനം പൂര്‍ത്തിയാകുന്നില്ല. ഇതിനും മീതെ ഒന്ന് ഉണ്ടെന്ന് ഉപദേശിക്കുന്നുണ്ട്.

പ്രാണനെ അതിര്‍ത്തിയാക്കി അതിവാദത്തെ പറയുന്നു. സത്യം പറയുന്നയാളാണ്

അതിവദിക്കുന്നത്. സത്യം എന്നാല്‍ ബ്രഹ്മം. അത് മാത്രമാണ് മാറ്റമില്ലാതെ എന്നുമുള്ളത്.

തൈത്തിരീയത്തില്‍ ‘സത്യം ജ്ഞാനം അനന്തം ബ്രഹ്മ’ എന്ന് പ്രസ്താവമുണ്ട്.

പ്രാണനെ അതിക്രമിച്ച സത്യം അത് പരബ്രഹ്മമാണ്. അതാണ് ഭൂമാവാണ്.

ദുഃഖത്തിന്റെ മറുകരയില്‍ എത്തിക്കുമെന്ന് പറഞ്ഞാണ് നാരദ -സനത് കുമാര സംവാദം തീരുന്നത്. പ്രാണ ഉപാസന കൊണ്ട് ദു:ഖം തീരുകയില്ല. ആത്മജ്ഞാനം കൊണ്ടു മാത്രമേ ദു:ഖത്തെ മറികടക്കാന്‍ കഴിയൂ. ‘തരതി ശോകമാത്മവിത് ‘. ഇങ്ങനെ ഭൂമാവിനെ ദുഃഖത്തിനപ്പുറമുള്ള സുഖമാണ് എന്ന് പറയുന്നതിനാല്‍ ഭൂമാവ് പരമാത്മാവ് തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.