Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആയതനം പരമാത്മാവ് മാത്രം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 27, 2019, 03:05 am IST
inSamskriti

ദ്യുഭ്വാദ്യധികരണം തുടരുന്നു.

സൂത്രം- മുക്തോപസൃപ്യവ്യപദേശാത്

(മുക്ത: ഉപസൃപ്യ വ്യപദേശാത്)

മോക്ഷം നേടിയവര്‍ക്ക്- ഉപാസിക്കേണ്ടതായി പറഞ്ഞതിനാല്‍.

സംസാരത്തില്‍ നിന്ന് മുക്തി നേടിയവര്‍ക്കു കൂടി എത്തേണ്ടതായി പറഞ്ഞിട്ടുള്ളതിനാല്‍ കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞ ആയതനം ബ്രഹ്മം തന്നെയാണ്. അത് പ്രധാനമോ അല്ല.

മുക്ത പുരുഷന്‍മാര്‍ എത്തിച്ചേരുന്ന ഇടമായി ബ്രഹ്മത്തെ നിര്‍ദേശിച്ചിരിക്കുന്നു എന്നതിനാല്‍ എല്ലാത്തില്‍ നിന്നും മുക്തനായ ആള്‍ക്കും ബ്രഹ്മം ആധാരമാണ്. ബ്രഹ്മമാണ് ആയതനമെന്ന് പറഞ്ഞതിന് ഒരു യുക്തി കൂടി ഇവിടെ പറയുന്നു. ദേഹം മുതലായവയില്‍ അഹംഭാവം വെച്ചു കൊണ്ടിരിക്കുന്നതാണ് അവിദ്യ. അതില്‍ നിന്ന് മോചനമുണ്ടാകുന്നത്  ബ്രഹ്മസാക്ഷാത്കാരമുണ്ടാകുമ്പോഴാണ്. സംസാരത്തില്‍ നിന്നുള്ള മോചനവും അത് തന്നെ. അങ്ങനെ മുക്തി നേടുന്നവര്‍ക്കും പ്രാപ്യസ്ഥാനമാണ് പരാത്പരമായ ബ്രഹ്മം. ഇത് മുണ്ഡകത്തില്‍ ‘തഥാ നാമരൂപാദ് വിമുക്ത: പരാത്പരം സ്ഥാനമുപൈതി ദിവ്യം’ എന്ന് പറഞ്ഞിട്ടുണ്ട്.

ബൃഹദാരണ്യകത്തില്‍ ‘യദാ സര്‍വ്വേ പ്രമുച്യന്തേ കാമായേസ്യ ഹൃദി ശ്രിതാ: അഥ മര്‍ത്ത്യോളമൃതോ ഭവത്യത്ര ബ്രഹ്മ സമശ്‌നുതേ’വിദ്വാന്റെ ഹൃദയത്തിലുള്ള കാമങ്ങള്‍ എപ്പോള്‍ മുഴുവനായും നശിക്കുന്നുവോ അപ്പോള്‍ മര്‍ത്ത്യന്‍ അമൃതസ്വരൂപനായി ബ്രഹ്മമായിത്തീരുന്നു എന്ന് പറയുന്നു. ഇക്കാരണത്താലും ബ്രഹ്മത്തെ തന്നെ ആയത്തമായി സ്വീകരിക്കണം. കാലദേശങ്ങള്‍ക്ക് അതീതമായ എങ്ങും നിറഞ്ഞ ബ്രഹ്മത്തെ ഉപാസിച്ചാലേ ഫലമുള്ളൂ. പ്രധാനത്തേയോ വായുവിനേയോ ആയതനമായി കാണാനാകില്ല.

സൂത്രം- നാനുമാനമതച്ഛബ്ദാത്

(ന അനുമാനം അതത് ശബ്ദാത്)

ഊഹിക്കുന്ന പ്രധാനം അല്ല. അതിനെക്കുറിക്കുന്ന ശബ്ദമല്ലാത്തതിനാല്‍. ഈ പ്രകരണത്തില്‍ പ്രധാനം, വായു എന്നിവയെപ്പറ്റി ഒരു ശബ്ദവുമില്ലാത്തതിനാല്‍ ആയതനം പ്രധാനമോ വായുവോ അല്ല. ബ്രഹ്മം തന്നെയാണ്.

പ്രധാനം എന്നതിനെ ഇവിടെ പറഞ്ഞിട്ടില്ലാത്തതിനാല്‍ സ്വര്‍ഗ്ഗാദി ലോകങ്ങള്‍ക്ക് ആധാരമല്ല. പ്രധാനത്തെക്കുറിച്ച് ഒരു വാക്കു പോലും ഇവിടെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ജഗത്തിന്റെ ആധാരവുമല്ല. പരമാത്മാവ് മാത്രമാണ് ജഗത്തിന്റെ ആധാരം.

സൂത്രം- പ്രാണഭൃച്ച

(പ്രാണഭൃത് ച)

പ്രാണനെ ധരിക്കുന്ന ജീവാത്മാവും ജഗത്തിന് ആധാരമല്ല, അഥവാ ആയതനമല്ല.

കഴിഞ്ഞ സൂത്രത്തിന്റെ തുടര്‍ച്ചയാണ് ഈ സൂത്രം. ജീവാത്മാവിന് ചേതനത്വവും ആത്മത്വവും പരിമിത ജ്ഞാനവും ഉണ്ട്. പക്ഷേ സര്‍വ്വജ്ഞത്വവും സര്‍വവിത്ത്വവും ഇല്ലാത്തതിനാല്‍ ശരീരത്തിലിരിക്കുന്ന ജീവനും ആയതനമാകില്ല.

പ്രകൃതി വാചകമായ ശബ്ദം ഉപയോഗിക്കാത്തതുപോലെ ജീവാത്മാവിനെ കുറിക്കുന്ന ശബ്ദവും ഇല്ല. അതിനാല്‍ ജീവാത്മാവും ജഗത്തിന് ആധാരമല്ല എന്ന് ഉറപ്പാക്കാം. ആത്മശബ്ദത്തെ പരമാത്മാവാചകമായാണ് പറഞ്ഞിരിക്കുന്നത്.

ഏഷ അമൃതസ്യ സേതുഃ എന്ന വിശേഷണം പരമാത്മാവിന് മാത്രം ചേരുന്നതാണ്. അതിനാല്‍ ജഗത്തിന്റെ ആധാരമായ ആയതനം പരമാത്മാവ് മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.