Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വാധാരം ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 26, 2019, 03:19 am IST
inSamskriti

ഒന്നാം അധ്യായത്തിലെ മൂന്നാം പാദത്തില്‍ 13 അധികരണങ്ങളാണുള്ളത്. ഇതില്‍ 43 സൂത്രങ്ങളുണ്ട്.  കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ബ്രഹ്മത്തിന്റെ സര്‍വ്വവ്യാപകത്വത്തെ വിശദമാക്കി. ഇനി പരമാത്മാവിന്റെ സര്‍വ്വാധാരത്വത്തെ ഈ പാദത്തിലൂടെ ഉറപ്പിക്കുന്നു.

ദ്യുഭ്വാദ്യധികരണം

സൂത്രം- ദ്യുഭ്വാദ്യായതനം സ്വശബ്ദാത്

ദ്യോവ്, പൃഥ്വി (സ്വര്‍ഗം, ഭൂമി) മുതലായവയ്‌ക്ക് ആധാരമായിരിക്കുന്നത് ആത്മശബ്ദപ്രയോഗത്തില്‍ ബ്രഹ്മമാണ്.

സ്വര്‍ഗം, ഭൂമി, ആകാശം മുതലായവയുടെ ആധാരമായിരിക്കുന്നത് പരബ്രഹ്മമാണ്. എന്തെന്നാല്‍ ആത്മാവ് എന്നാണ് പി

ന്നീട് ഉപയോഗിച്ചിരിക്കുന്നത്.

മുണ്ഡകോപനിഷത്തില്‍ 

‘യസ്മിന്‍ ദ്യൗഃ പൃഥിവീ ചാന്തരീക്ഷ-

മോതം സഹ പ്രാണൈശ്ച സര്‍വ്വൈഃ

തമേവൈകം ജാനഥ ആത്മാനം

അന്യാവാചോ വിമുഞ്ചഥാമൃത

സൈ്യഷ സേതുഃ’ എന്ന് പറയുന്നു.

ഏതൊന്നിനെയാണോ സ്വര്‍ഗവും ഭൂമിയും ആകാശവും ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ ആശ്രയിച്ചിരിക്കുന്നത് അദ്വിതീയനായ ആ പുരുഷനെത്തന്നെ എല്ലാത്തിന്റെയും ആത്മാവായി അറിയുക. മറ്റ് വാക്കുകളെല്ലാം വിട്ടു കളയുക. സംസാരസാഗരത്തെ തരണം ചെയ്ത് മോക്ഷമടയാനുള്ള പാലം ഇതാണ്. അമൃതത്തിന്റെ അതിര്‍ത്തിയുമിതാണ്.

ഇവിടെ ‘സേതുഃ’ എന്നത് മറുകരയിലേക്ക് കടക്കാനുള്ള മാര്‍ഗത്തെ പറയുന്നുണ്ട്. ബ്രഹ്മത്തിന് മറുകരയില്ലല്ലോ എന്ന് സംശയം ഉന്നയിക്കുന്നു.ബൃഹദാരണ്യകത്തില്‍ ബ്രഹ്മത്തെ ‘അനന്തമപാ

രം’- അന്തവും മറുകരയുമില്ലാത്തത് എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇവിടെ ‘ആയതന’മെന്ന് പറഞ്ഞത് സ്മൃതിയില്‍ പറയുന്ന പ്രധാനത്തെയാകാം എന്ന് പൂര്‍വപക്ഷം വാദിക്കുന്നു. അല്ലെങ്കില്‍ ശ്രുതിപ്രസിദ്ധമായ വായുവാകാമെന്ന് അവര്‍ വാദമുന്നയിക്കുന്നു.

ബൃഹദാരണ്യകത്തിലെ ‘വായുര്‍വൈ ഗൗതമ…  സംദൃബ്ധാനി ഭവന്തി’ എന്ന മന്ത്രത്തെ ഇതിനായി അവര്‍ എടുത്തുകാട്ടുന്നു. വായു തന്നെയാകുന്നു ആ സൂത്രം. വായുവാകുന്ന സൂത്രത്തില്‍ ഈ ലോകവും പരലോകവും സര്‍വ്വ ഭൂതങ്ങളും കോര്‍ക്കപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് വായുവുമാകാം. ജീവന്‍ ഭോക്താവായതിനാല്‍ ഭോഗ്യമായ ലോകം അതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വാദിക്കുന്നു. മറുകരയില്ലാത്തതിനാല്‍ പരബ്രഹ്മം ആയതനമോ സേതുവോ ആകില്ലെന്ന് പൂര്‍വപക്ഷം പറയുന്നു.

ഈ വാദങ്ങളെയെല്ലാം നിഷേധിക്കുകയാണ് ഈ സൂത്രത്തില്‍. ഭൂമി, സ്വര്‍ഗം മുതലായ ലോകങ്ങള്‍ക്ക് ആയതനം ആത്മാവ് തന്നെയാണ്. പ്രധാനമോ വായുവോ ജീവനോ ആയതനമോ അല്ല.കാരണം ഇവിടെ ആത്മശബ്ദം തന്നെ പ്രയോഗിച്ചിട്ടുണ്ട്. തമേവൈകം ജാനഥ ആത്മാനം- ഏകനും അദ്വയനുമായ ആത്മാവ് പരമാത്മാവ് തന്നെയാണ്.

 ഛാന്ദോഗ്യോപനിഷത്തില്‍ ‘പുരുഷ ഏവേദം വിശ്വം കര്‍മ്മ തപോ ബ്രഹ്മപരാമൃതം’ എന്ന് പറയുന്നതും പരമാത്മാവിനെ ഉദ്ദേശിച്ച് തന്നെയാണ്. അന്യമായ മറ്റ് വാക്കുകളെ വെടിയൂ എന്ന് പറഞ്ഞത് ശ്രുതി കാണിച്ചു തന്ന പരബ്രഹ്മവാചകത്തെ എടുക്കാന്‍ വേണ്ടിയാണ്. സേതു എന്നതിന് വിധാരണ അര്‍ത്ഥമേ സ്വീകരിക്കാനാവൂ. മറുകര എന്ന അര്‍ഥം ഇവിടെ ചേരുകയില്ല. ഇവിടെ ആത്മ ശബ്ദം ബ്രഹ്മ വാചകമാണ്. ബ്രഹ്മം എപ്രകാരം സര്‍വ്വവ്യാപകമാണോ അതുപോലെ സര്‍വ്വാധാരവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.