ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
പുലര്‍ച്ചെ നാലരയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ നടന്നു വരികയാണ്.
വ്യാഴാഴ്ച സോപോര്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ രണ്ടുതവണയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പോലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: