Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേരിപ്പോരിന്റെ പാലക്കാടന്‍ കാറ്റ്

സിജ പി.എസ്byസിജ പി.എസ്
Mar 22, 2019, 01:57 am IST
inKerala

പാലക്കാട്: സിപിഎം വിഭാഗീതയുടെ കൊടും ചൂട് കാറ്റ് എക്കാലവും വീശിയടിച്ച ദേശമാണ് പാലക്കാട്. ഗ്രൂപ്പു തിരിഞ്ഞുള്ള പോരാട്ടങ്ങള്‍, വ്യക്തിപരമായ താത്പര്യങ്ങളുടെ ഏറ്റുമുട്ടലുകള്‍… അങ്ങിനെ സിപിഎമ്മിലെ ആശയപരവും അല്ലാത്തതുമായ ചേരിപ്പോരിന്റെ ചരിത്രത്തില്‍ പാലക്കാടിന് ഏറെ പ്രാധാന്യമുണ്ട്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തോടെയാണ് വിഭാഗീയത തലപൊക്കുന്നത്. സിപിഎമ്മിന്റെയും സിഐടിയുവിന്റെയും തലമുതിര്‍ന്ന നേതാക്കളായ കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ് അടക്കമുള്ളവരെ പിഴുതെറിഞ്ഞാണ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ആധിപത്യം നേടിയത്. 

1998ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്. പിണറായിയെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനം ഉണ്ടായതും അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്. പാല് കൊടുത്ത കൈക്കു തന്നെ കൊത്തുകയെന്ന പഴമൊഴി യാഥാര്‍ഥ്യമാക്കി ക്രമേണ പിണറായി വിജയന്‍ അച്യുതാനന്ദന്റെ മുഖ്യശത്രുവായി. 

ഇതോടെ പാലക്കാട്ടെ സിപിഎമ്മിലും ഗ്രൂപ്പിസം രൂക്ഷമായി. പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. ചന്ദ്രന്‍, മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ്, എ. പ്രഭാകരന്‍, ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന എം.ആര്‍. മുരളി, ഗോകുല്‍ദാസ്, മുന്‍ എംപി എസ്. അജയകുമാര്‍, എം. നാരായണന്‍ എന്നിവര്‍ വിഎസിനൊപ്പം അടിയുറച്ചുനിന്നു. പാലക്കാട് വിഎസ്സിന്റെ കോട്ടയായി. 

അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഉണ്ണി ഏറെക്കുറെ നിഷ്പക്ഷത പാലിച്ചിരുന്നെങ്കിലും പിണറായിയോടായിരുന്നു താത്പര്യം. ഗ്രൂപ്പിസത്തിന്റെ പേരില്‍ എം.ആര്‍. മുരളിയെയാണ് പാര്‍ട്ടിയില്‍ നിന്ന് ആദ്യം പുറത്താക്കിയത്. ജനകീയ വികസനസമതിയെന്ന സംഘടനക്ക് രൂപം നല്‍കിയ മുരളി  2010ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍മാനായി. 

ഇതേ അട്ടിമറിയാണ് ഒറ്റപ്പാലം നഗരസഭയിലും കണ്ണാടി ഗ്രാമപഞ്ചായത്തിലും ഉണ്ടായത്. ഒറ്റപ്പാലത്തും കണ്ണാടിയിലും സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. 

പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുരളി ഷൊര്‍ണൂര്‍ മണ്ഡലത്തിലും, പിന്നീട് പാലക്കാട്ട് നിന്ന് ലോകസഭയിലേയ്‌ക്കും മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഔദ്യോഗിക പക്ഷം പ്രതികാര നടപടികളും ആരംഭിച്ചു. എം.ചന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും കൃഷ്ണദാസിനെയും അജയകുമാറിനെയും സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിക്ഷ നേതാവായപ്പോഴും അദ്ദേഹത്തിന്റ പ്രതിനിധിയെന്ന നിലയില്‍ സിഐടിയു നേതാവായ എ.പ്രഭാകരന്‍ പാര്‍ട്ടിയില്‍ ആധിപത്യമുണ്ടാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് മത്സരിച്ചേക്കില്ലെന്ന സൂചന വന്നപ്പോള്‍ പകരം പ്രഭാകരന്റെ  പേരുയര്‍ന്നു. മണ്ഡലത്തിലെ പലയിടത്തും ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു. 

എന്നാല്‍ പിണറായി സംസ്ഥാന സെക്രട്ടറിയായതോടെ വിഎസ് അനുകൂലികളായ ഓരോരുത്തരെ നിശബ്ദരാക്കി. പിണറായിക്ക് പാര്‍ട്ടിയില്‍ പൂര്‍ണ ആധിപത്യം വന്നതോടെ വിഎസിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഒന്നിനുപുറകെ ഒന്നായി സ്ഥാനങ്ങളില്‍ നിന്നും തെറിച്ചു. കൃഷ്ണദാസും പാര്‍ട്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്ത മുരളിയുമൊക്കെ വിധേയരായി കഴിയുകയാണിപ്പോള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

Kerala

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.