ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉദംപൂരില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തശേഷം ജവാന്‍ സ്വയം നിറയൊഴിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിച്ചത്. ഇയാളുടെ നിലയും ഗുരുതരമായി തുടരുകയാണ്.
രാജസ്ഥാന്‍ സ്വദേശിയായ പൊകാര്‍മല്‍ ആര്‍, ദല്‍ഹി സ്വദേശ് യോഗേന്ദ്ര ശര്‍മ്മ, ഹരിയാന സ്വദേശി ഉമേദ് സിങ് എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.
വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സൈനിക ക്യാമ്പിലെത്തി പരിശോധന നടത്തി.
















