ന്യൂദല്‍ഹി: എഎഫ്‌സി അണ്ടര്‍-23 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത റൗണ്ട് മത്സരങ്ങള്‍ നാളെ ഉസ്ബകിസ്ഥാനിലെ താഷ്‌ക്കെന്റില്‍ ആരംഭിക്കും. ഫൈനല്‍ റൗണ്ടില്‍ കടക്കാമെന്ന മോഹവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യ ഇതുവരെ ഈ ചാമ്പ്യഷിപ്പിന്റെ ഫൈനല്‍ റൗണ്ട് കാണ്ടിട്ടില്ല. ഇത്തവണയും ശക്തമായ ഗൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. നിലവിലെ ചാമ്പ്യന്മാരായ ഉസ്ബകിസ്ഥാനും താജികിസ്ഥാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ശക്തമായ പോരാട്ടം കാഴ്ചവെച്ചാലേ ഇന്ത്യക്ക്് ഫൈനല്‍ റൗണ്ടില്‍ കടക്കാനാകൂയെന്ന്് കോച്ച്് ഡെറിക് പെരേര പറഞ്ഞു.ഗോള്‍ നേടുന്നത് മാത്രമല്ല സ്‌ട്രൈക്കര്‍മാരുടെ ഉത്തരവാദിത്വം. ടീം ഒത്തിണങ്ങി കളിച്ച് അവസരങ്ങള്‍ സൃഷ്ടിക്കണം. ആര്‍ക്ക് അവസരം കിട്ടിയാലും അത് മുതലാക്കണം. ടീമിന്റെ ഒത്തിണക്കത്തിനാണ് മുന്‍തൂക്കം നല്‍കുകയെന്ന് പെരേര കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിങ്്, പി. ഗില്‍, നവാസ്. പ്രതിരോധനിരക്കാര്‍: നരേന്ദ്രര്‍, നിഷു കുമാര്‍, സാര്‍ഥക് ഗോലൂയി, ഗൗരവ് ബോറ, മെഹ്താബ് സിങ്, അന്‍വര്‍ അലി , ആശിഷ് റായ്. മധ്യനിരക്കാര്‍: ജെറി, ലാലയിന്‍സുല ചങ്ങ്‌തെ, വിനീത് റായ്, സഹല്‍ അബ്്ദുള്‍, അമര്‍ജിത് സിങ്, രോഹിത് കുമാര്‍, അനിരുധ താപ്പ, കോമള്‍ തട്ടാല്‍, രാഹുല്‍ കെ.പി. മുന്നേറ്റനിരക്കാര്‍: ലിസ്റ്റണ്‍ കോളാക്കോ, ഡാനിയല്‍ , റഹിം അലി, രോഹിത് ഡാനു.
















