Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശുഭസൂചകമായി പുത്രവിയോഗ ശാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 04:45 am IST
inSamskriti

പുത്രന്‍ പിറക്കാത്തതില്‍ അതീവ ദുഃഖിതനായിരുന്നു ദശരഥമഹാരാജാവ്. ഒരിക്കല്‍ ദശരഥന്റെ സതീര്‍ഥ്യനും

അംഗരാജ്യത്തെ രാജാവുമായ ലോമപാദന്‍ അയോധ്യയിലെത്തി. കുശലാന്വേഷണങ്ങള്‍ക്കിടെ ദശരഥനോട് സന്താനങ്ങളെക്കുറിച്ച് അന്വേഷിച്ചു ലോമപാദന്‍. ഒരു പുത്രി മാത്രമേയുള്ളൂ, പുത്രനില്ലെന്ന് ദുഃഖത്തോടെ ദശരഥന്‍ പറഞ്ഞു. അങ്ങ് ഭാഗ്യവാനെന്നും ഒരു പുത്രിയെങ്കിലും ഉണ്ടല്ലോയെന്നും പറഞ്ഞ ലോമപാദനോട് പുത്രിയുള്ളതാണോ ഭാഗ്യം എന്നായിരുന്നു ദശരഥന്റെ മറുപടി.

എനിക്ക് സന്താനങ്ങളേയില്ല, പുത്രിയുള്ളത് നിസ്സാരമാണെന്നാണ് അങ്ങ് കരുതുന്നതെങ്കില്‍ അവളെ എനിക്ക് തരികയെന്നായി ലോമപാദന്‍. ദശരഥന്‍ ധര്‍മസങ്കടത്തിലായി. ചോദിക്കുന്നതെന്തും നല്‍കുന്ന പതിവുള്ള ദരശരഥന്‍ എന്തു പറയണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ പുത്രിയായ ശാന്തയെ അദ്ദേഹം ലോമപാദന് ദത്തുനല്‍കി. 

അനേകവര്‍ഷം മഴപെയ്യാതെ വരണ്ടുപോയ രാജ്യമായിരുന്നു ലോമപാദന്റേത്. ഋഷ്യശൃംഗമുനിയുടെ  പാദസ്പര്‍ശം കൊണ്ടാണ് വീണ്ടും അവിടെ  മഴ ലഭിച്ചത്. യുവത്വം കൊണ്ടും സൗന്ദര്യം കൊണ്ടും അന്ന് ഋഷ്യശൃംഗനെ വെല്ലാന്‍ ആരുമില്ലായിരുന്നു. മഴ നല്‍കി അനുഗ്രഹിച്ച ഋഷ്യശൃംഗന് ലോമപാദന്‍ തന്റെ ദത്തുപുത്രിയായ ശാന്തയെ വിവാഹം ചെയ്തു നല്‍കി. 

കാലം കഴിയുന്തോറും ഒരു പുത്രന്‍ ജനിക്കാത്തതിലുള്ള ദുഃഖം ദശരഥമഹാരാജാവിന് താങ്ങാന്‍ വയ്യാതായി.  അദ്ദേഹം വീണ്ടുമൊരു വിവാഹം ചെയ്തു. കേകയ രാജാവിന്റെ മകളും യുധാജിത്തിന്റെ സഹോദരിയുമായ കൈകേയിയായിരുന്നു വധു. എന്നിട്ടും പുത്രഭാഗ്യമുണ്ടായില്ല. പ്രത്യാശയടെ  മൂന്നാമതൊരു വിവാഹവും  നടന്നു. കാശിരാജകുമാരിയായിരുന്ന സുമിത്രയായിരുന്നു ദശരഥന്റെ മൂന്നാം ഭാര്യ. 

മൂന്നു സഹധര്‍മിണിമാരുണ്ടായിരുന്നിട്ടും ആണ്‍സന്തതിയെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചു. രാജ്യഭരണത്തെപ്പോലും ദശരഥന്റെ വിഷാദം മങ്ങലേല്‍പ്പിച്ചു. ദശരഥന്റെ അവസ്ഥ കണ്ട് വസിഷ്ഠ മഹര്‍ഷി അദ്ദേഹത്തിന് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതനുസരിച്ച് ദശരഥന്‍ എല്ലാ സന്നാഹങ്ങളോടെയും നായാട്ടിനു പുറപ്പെട്ടു. വേട്ടയാടുന്നതിനിടെ മതിമറന്ന്  ആനന്ദിച്ച്  മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് അദ്ദേഹം കൊടുങ്കാട്ടില്‍ അകപ്പെട്ടു. പരിസരം വീക്ഷിച്ച അദ്ദേഹത്തിന് അവിടെ കാട്ടാനകളുണ്ടാകാനുള്ള സാധ്യത ബോധ്യമായി.

ശബ്ദമുണ്ടാക്കാതെ ഒരു അരുവിക്കടുത്ത് വള്ളിക്കാടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അരുവിയില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്ന ശബ്ദം കേട്ടു. അത് കാട്ടാന തുമ്പിക്കൈയില്‍ വെള്ളം വലിച്ചെടുക്കുന്ന ശബ്ദമാകുമെന്ന് ദശരഥന്‍ തീര്‍ച്ചപ്പെടുത്തി. ഇളകാതെ മറഞ്ഞു നിന്ന് ശബ്ദം കേട്ടയിടത്തേക്ക് അമ്പെയ്തു. പെട്ടെന്ന് ഒരു ദീനവിലാപം കേട്ടു.

ശബ്ദം കേട്ടയിടത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍  ഒരു മുനികുമാരന്‍ അമ്പേറ്റു കിടക്കുന്നത് ദശരഥന്‍  കണ്ടു. അരികെ വെള്ളം നിറച്ചൊരു കുടം വീണു കിടപ്പുണ്ടായിരുന്നു. ദശരഥന്‍ പശ്ചാത്താപത്തോടെ കുമാരന് അരികില്‍ ഓടിയെത്തി. തനിക്കു പറ്റിയ പിഴവില്‍ ദുഃഖാര്‍ത്തനായി നില്‍ക്കുന്ന ദശരഥനെ പ്രാണന്‍ അകലുന്ന വേളയിലും മുനികുമാരന്‍ സാന്ത്വനിപ്പിക്കുകയാണ് ചെയ്തത്. തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് ഈ കുടവും വെള്ളവും എത്തിച്ചു കൊടുക്കണമെന്ന് ദശരഥനോട് പറഞ്ഞ് മുനികുമാരന്‍ ജീവന്‍ വെടിഞ്ഞു.

കുടവും വെള്ളവുമായി താപസവൃദ്ധര്‍ക്ക് അരികിലെത്തിയ ദശരഥന്‍ നടന്നതെല്ലാം വിവരിച്ചു. പുത്രവിയോഗത്താല്‍ കണ്ണീരണിഞ്ഞ് അവര്‍ ദശരഥനെ ശപിച്ചു. ‘നീയും പുത്രവിയോഗത്താല്‍ മരിക്കാന്‍ ഇടവരട്ടെ’ യെന്നായിരുന്നു ശാപം. പിന്നീട് ആ ദമ്പതിമാര്‍ അഗ്‌നികുണ്ഡത്തില്‍ ആത്മാഹുതി ചെയ്തു. 

ഈ ശാപം ദശരഥന് ഒരേസമയം സന്തോഷവും സന്താപവും നല്‍കി. പുത്രന്‍ ജനിച്ചെങ്കിലല്ലേ പുത്രവിയോഗത്താല്‍ മൃത്യു ഭവിക്കൂ. അപ്പോള്‍ പുത്രന്മാര്‍ ഉണ്ടാകുമെന്ന സൂചനകൂടി ആ ശാപത്തില്‍ ഉണ്ടെന്നാര്‍ത്തപ്പോള്‍ അദ്ദേഹം ആശ്വാസത്തോടെ മടങ്ങി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.