Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തര്‍പ്രദേശില്‍ വീണ്ടും ചരിത്രം രചിക്കാനുറച്ച് അമിത് ഷാ

ആത്മവിശ്വാസം ബിജെപിക്ക് സഖ്യത്തിനു യുപിയില്‍ നേടിക്കൊടുത്തത് 73 സീറ്റുകള്‍.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 16, 2019, 01:45 am IST
inIndia

അഞ്ചു വര്‍ഷം മുമ്പ്, 2014 മെയ് 6 വൈകുന്നേരം വാരണാസിയില്‍ ഹോട്ടല്‍ സൂര്യയിലെ ലോബി. ദല്‍ഹിയില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നത് യുപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുമായി ഗുജറാത്തില്‍ നിന്നെത്തി യുപിയില്‍ മാസങ്ങളായി താമസമാക്കിയ പഴയ ആഭ്യന്തരസഹമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത് ഷാ. അനൗപചാരികമായ ആ സംഭാഷണത്തിനിടെ എത്ര സീറ്റ് യുപിയില്‍ പിടിക്കും എന്ന ചോദ്യവുമെത്തി. വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷം 25 മുതല്‍ 30 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് വിധിയെഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കാത്തതായിരുന്നു അമിത് ഷായുടെ മറുപടി. 55 സീറ്റുകള്‍. പരിഹാസവും ആശ്ചര്യവും കലര്‍ത്തിച്ചിരിച്ച് അമിത്ഷായുടെ മറുപടിയെ കളിയാക്കിനിന്ന മാധ്യമ സംഘത്തോട് അല്‍പ്പമൊന്ന് ഇഷ്ടക്കേട് കാട്ടി തിരിഞ്ഞു നടക്കുന്നതിനിടെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. അത്രയും സീറ്റ് കിട്ടിയില്ലെങ്കില്‍ നിങ്ങളെന്റെ പേര് മാറ്റിക്കോളൂ എന്ന്. അത്രയേറെ ആത്മവിശ്വാസമായിരുന്നു അമിത് ഷായ്‌ക്ക്. ആ ആത്മവിശ്വാസം ബിജെപിക്ക് സഖ്യത്തിനു നേടിക്കൊടുത്തത് യുപിയില്‍ 73 സീറ്റുകള്‍.

2019 മാര്‍ച്ച് രണ്ടാംവാരം ഗ്വാളിയോര്‍:  ഇതേ ചോദ്യം സ്വയം ചോദിച്ചും ഉത്തരം നല്‍കിയും അമിത് ഷാ പറയുന്നു. ഇത്തവണ യുപിയില്‍ നിന്ന് ഒരു സീറ്റ് അധികം ലഭിക്കും. 73 സീറ്റുകളുണ്ടായിരുന്നു. അതൊരിക്കലും 72ലേക്ക് പോകില്ല. 74ലേയ്‌ക്കേ ഉയരൂ.  രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയാണ് ഇത്തവണ ബിജെപി അധികമായി ലക്ഷ്യം വയ്‌ക്കുന്നതെന്ന് വ്യക്തം. 

അതേ….ബിജെപിയുടെയും അമിത് ഷായുടെയും ലക്ഷ്യങ്ങള്‍ സുവ്യക്തമാണ്. ഉത്തര്‍പ്രദേശ് തന്നെയാണ് അമിത് ഷാ പ്രധാനമായും ലക്ഷ്യം വെയ്‌ക്കുന്നത്. യുപി പിടിച്ചാല്‍ ദല്‍ഹി പിടിക്കാം എന്നൊരു ചൊല്ല് തന്നെയുണ്ട് ദേശീയ രാഷ്‌ട്രീയത്തില്‍. എണ്‍പത് ലോക്‌സഭാ സീറ്റുകളാണ് യുപിയിലുള്ളത്. 2014ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 73 സീറ്റുകളുമായി ബിജെപി മുന്നണി സംസ്ഥാനത്ത് ചരിത്രനേട്ടം കൊയ്തു. സമാജ്‌വാദി പാര്‍ട്ടി അഞ്ചു സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് റായ്ബറേലിയും അമേഠിയും നിലനിര്‍ത്തി. 

എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കടുത്ത ആഘാതമാണ് പ്രതിപക്ഷ കക്ഷികളെ കാത്തിരുന്നത്. ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളില്‍ 324 എണ്ണവും ബിജെപി സഖ്യത്തിന് ലഭിച്ചു. ബിജെപി 311 സീറ്റിലും അപ്‌നാ ദള്‍ 9 സീറ്റിലും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നാല് സീറ്റുകളിലും വിജയിച്ചു. അതുവരെ സംസ്ഥാനം ഭരിച്ചിരുന്ന അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 48 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ മായാവതിയുടെ ബിഎസ്പിക്ക് ലഭിച്ചത് 19 സീറ്റുകളാണ്. കോണ്‍ഗ്രസ് വെറും ഏഴു സീറ്റുകളിലൊതുങ്ങി. രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നാലും ബിജെപി വലിയ ഭൂരിപക്ഷത്തില്‍ സ്വന്തമാക്കിയപ്പോള്‍ അമേഠി നിയമസഭാ മണ്ഡലം സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി പിടിച്ചെടുത്തു. റായ് ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടിടത്ത് മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനായുള്ളൂ. ഇതിലും ഗുരുതരമാകും മെയ് ആദ്യവാരം ഇവിടെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെന്നാണ് യുപിയില്‍ നിന്നുള്ള വാര്‍ത്തകള്‍. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം

ആകെ മണ്ഡലം- 80

ബിജെപി- 71

അപ്‌നാ ദള്‍- 2

സമാജ് വാദി പാര്‍ട്ടി-5 

ബിഎസ്പി-0

കോണ്‍ഗ്രസ്-2

2017 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

ആകെ മണ്ഡലം- 403

ബിജെപി-311

അപ്‌നാ ദള്‍ -9

എസ്ബിഎസ്പി- 4

സമാജ് വാദി പാര്‍ട്ടി- 48

ബിഎസ്പി-19

കോണ്‍ഗ്രസ്- 7

മറ്റുള്ളവര്‍- 3

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.