ന്യൂദല്‍ഹി : കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ അമേരിക്ക നാടുകടത്തി. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറായിരുന്നു മധ്യവയസ്കനായ പൈലറ്റിനെയാണ് ഇത്തരത്തില്‍ നാടുകടത്തിയത്.
നേരത്തെ ഇയാള്‍ പലതവണ അമേരിക്കയിലെത്തിയ പൈലറ്റ് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചും മറ്റും കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കുടുതല്‍ തെളിവുകള്‍ ഇയാള്‍ക്കെതിരെ കണ്ടെത്തി വീണ്ടും യുഎസില്‍ എത്താന്‍ എഫ്ബിഐ കാത്തിരിക്കുകയായിരുന്നു.
ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ദല്‍ഹിയില്‍ നിന്നുള്ള വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ ഉടന്‍ മുംബൈ സ്വദേശിയായ പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നില്‍ വച്ച് വിലങ്ങ് വച്ചായിരുന്നു പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കൂടാതെ ഇയാളുടെ പാസ്പോര്‍ട്ടും എഫ്ബിഐ കണ്ടുകെട്ടി. ഇനി ഇയാള്‍ക്ക് യുഎസ് സന്ദര്‍ശിക്കാനാവില്ല.
അമേരിക്കയിലെ നിയമ പ്രകാരം രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റും യാത്രക്കാരുമടക്കമുള്ളവരുടെ വിവരങ്ങള്‍ വിമാനം പുറപ്പെട്ട് 15 മിനുട്ടിനകം യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ കൈമാറണം.
അതേസമയം വിസ സംബന്ധിച്ച പ്രശ്നങ്ങളാണ് യുഎസ് പൈലറ്റിനെ നാടുകടത്താന്‍ കാരണമെന്ന് വിമാനകമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ അശ്ലീല വീഡിയോ കണ്ടതാണെന്ന് കമ്പനി അധികൃതര്‍ അനൗദ്യോഗികമായി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: