Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ ചോരച്ചുവപ്പന്മാര്‍ പലതല്ല, ഒറ്റ ജനുസ്സാണ്

ഷാബു പ്രസാദ്byഷാബു പ്രസാദ്
Mar 9, 2019, 01:44 am IST
inVicharam

മൂന്നരപ്പതിറ്റാണ്ടിനുശേഷം വീണ്ടും കമ്യൂണിസ്റ്റ്ഭീകരത കേരളത്തില്‍ കരുത്താര്‍ജ്ജിക്കുകയാണ്. നിലമ്പൂര്‍, വയനാട് വനമേഖലകള്‍ കേന്ദ്രീകരിച്ച്  മാവോവാദികള്‍ എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റുഭീകരവാദം ശക്തിപ്രാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍  ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. എങ്കിലും രണ്ടുവര്‍ഷം മുന്‍പ് നിലമ്പൂര്‍ കാടുകളില്‍ രണ്ടു തീവ്രവാദികള്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടപ്പോഴാണ് വിഷയത്തിന്റെ ഗൗരവം പൊതുസമൂഹം തിരിച്ചറിയുന്നത്. കമ്യൂണിസ്റ്റ് ഭീകരപ്രവര്‍ത്തനം  ഛത്തീസ്ഗഢ്, ബീഹാര്‍ എന്നിവിടങ്ങളില്‍ മാത്രമുള്ളതാണന്നും, ഇതില്‍ അഭിപ്രായം പറയേണ്ട ജോലിമാത്രമേ ഉള്ളു എന്നുമുള്ള മലയാളിയുടെ പൊതുധാരണകൂടിയാണ് അപ്പോള്‍ മാറി മറിഞ്ഞത്. കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയില്‍ ഉണ്ടായ ഏറ്റുമുട്ടലും ഒരു മാവോവാദി കൊല്ലപ്പെട്ടതുംകൂടി ആയപ്പോള്‍ കേരളം നില്‍ക്കുന്നത്, ഭീകരപ്രവര്‍ത്തനം എന്ന പുകയുന്ന അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് എന്ന ഭീകരയാഥാര്‍ത്ഥ്യം സമകാലീന കേരളം തിരിച്ചറിയുന്നു. 

അറുപതുകളില്‍ ശക്തിപ്രാപിച്ചിരുന്ന, നക്‌സല്‍ബാരി പ്രസ്ഥാനം എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട കമ്യൂണിസ്റ്റ് ഭീകരതയുടെയും വളക്കൂറുള്ള മണ്ണായിരുന്നു കേരളം. വെള്ളത്തൂവല്‍ സ്റ്റീഫനും, അജിതയും, ഗ്രോ വാസുവും, വര്‍ഗീസും, ഫിലിപ്പ് എം പ്രസാദുമെല്ലാം അടങ്ങുന്ന സംഘം വിപ്ലവം എന്ന പേരില്‍ നടത്തിയ കൊലപാതക പരമ്പരകള്‍, കിഴക്കന്‍ മലയോരങ്ങളെ ഭീതിയില്‍ മുക്കിയ നാളുകള്‍ ചരിത്രത്തില്‍ ഏറെയൊന്നും അകലയല്ല. കര്‍ശനമായ പോലീസ് നടപടികളിലൂടെ ഏതാണ്ടില്ലായ്‌മ ചെയ്ത ഈ ചുവപ്പ് തീവ്രവാദം എങ്ങനെ വീണ്ടും ശക്തിപ്രാപിച്ചു എന്ന് ചിന്തിക്കുമ്പോഴാണ് ഈ വിഷയം ഞെട്ടിക്കുന്ന മാനങ്ങളിലേക്ക് വളരുന്നത്.

   ഛത്തീസ്ഗഢിലും ബീഹാറിലുമൊക്കയുള്ള വനാന്തരങ്ങളില്‍ ഒരു സമാന്തര സര്‍ക്കാര്‍പോലെ കൊല്ലുംകൊലയും കൊള്ളയുമായി ജീവിക്കുന്ന ഈ വര്‍ഗം കൊന്നുകൂട്ടിയ മനുഷ്യജീവനുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ കമ്യൂണിസ്റ്റ് ഭീകരവാദികള്‍ നടത്തിയ നരമേധമാണ്. ആരാണിവര്‍ക്ക് ചൊല്ലും ചെലവും കൊടുക്കുന്നത്? ആരാണിവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത്? ആരുടെ ബലത്തിലാണ് ഇവര്‍ നമ്മുടെ ജനസമൂഹങ്ങളെ ഭീതിയിലാഴ്‌ത്തുന്നത്?

     ഈ ചോദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള യാത്ര എത്തിനില്‍ക്കുക എന്നും നമ്മുടെയിടയില്‍ മനുഷ്യസ്‌നേഹത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആട്ടിന്‍തോലുകളില്‍ മറഞ്ഞിരിക്കുന്ന നാഗരിക മാന്യതകളിലാണ്. കഴിഞ്ഞ വര്‍ഷം നിലമ്പൂര്‍ സംഘട്ടനം കഴിഞ്ഞപ്പോഴും, ഇപ്പോള്‍ വൈത്തിരി ഏറ്റുമുട്ടല്‍ കഴിഞ്ഞപ്പോഴും ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. ഇവിടെയും വരുന്നൂ മനുഷ്യാവകാശങ്ങള്‍, മാര്‍ഗം തെറ്റാണങ്കിലും അവരുടെ ലക്ഷ്യത്തെപ്പറ്റിയുള്ള പുകഴ്‌ത്തലുകള്‍, സമര്‍പ്പണത്തിന്റെ പാഠങ്ങള്‍, അങ്ങനെയങ്ങനെ മനുഷ്യസ്‌നേഹത്തിന്റെ തേന്‍പുരട്ടിയ മഹത്വവല്‍ക്കരണം.

രണ്ടുകൊല്ലം മുമ്പ്, ദല്‍ഹി ജെഎന്‍യുവില്‍ ഉയര്‍ന്ന ‘ഭാരതത്തിനെ തുണ്ടംതുണ്ടമാക്കുക,’- ‘കേരളത്തിനും കശ്മീരിനും സ്വാതന്ത്ര്യം നല്‍കുക’- തുടങ്ങിയ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങളും ആരും മറന്നിട്ടില്ല. അന്നുണ്ടായ ശക്തമായ എതിര്‍പ്പുകളെത്തുടര്‍ന്ന് ഇക്കൂട്ടരെ ന്യായീകരിക്കാന്‍ മുന്നില്‍നിന്നത് അരുന്ധതി റോയ് അടക്കമുള്ള രാജ്യത്തെ പ്രഖ്യാപിത ബുദ്ധിജീവികളും ചില ദേശീയതലത്തിലുള്ള മാധ്യമങ്ങളും ആയിരുന്നു. മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ സജീവമായ സിപിഎംവരെ കനയ്യ കുമാറിനെ മഹത്വവല്‍ക്കരിക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. മിക്ക പ്രമുഖ മലയാളം മാധ്യമങ്ങളും താന്താങ്ങളുടെ റോള്‍ ഭംഗിയായി ചെയ്തു. സാധാരണക്കാരുടെയും, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും നേരെ മാവോവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കുന്നില്ലെന്ന് മാത്രമല്ല, അവരെ ധീരന്മാരും രക്തസാക്ഷികളുമാക്കാനും ആഘോഷിക്കാനും മുന്നില്‍നിന്നത് ജെഎന്‍യുവിലെ ഈ രാഷ്‌ട്രവിരുദ്ധ ശക്തികളാണ്. അധ്യാപകരും, പ്രൊഫസര്‍മാരുമടക്കമുള്ള വലിയ ബുദ്ധിജീവി വര്‍ഗം ഇക്കാര്യത്തിലുള്ള തങ്ങളുടെ രാഷ്‌ട്രവിരുദ്ധ നിലപാടുകള്‍ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന നിലപാട് തന്നയാണല്ലോ വര്‍ഗശത്രുവിന്റെ ഉന്മൂലനവും സായുധവിപ്ലവവും. ഇത് ലക്ഷ്യമിട്ടാണ് 1948ല്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി കുപ്രസിദ്ധമായ കല്‍ക്കട്ട തിസീസ് അവതരിപ്പിച്ചതും സായുധവിപ്ലവത്തിലൂടെ ഭാരതത്തിന്റെഅധികാരം പിടിച്ചെടുക്കാന്‍ കോപ്പുകൂട്ടിയതും. പക്ഷേ സനാതനധര്‍മ്മത്തിന്റെ മണ്ണ് ഒരിക്കലും രക്തരൂഷിത വിപ്ലവത്തിന്റെ കരാളഹസ്തങ്ങള്‍ക്ക് അധീനമാകില്ലെന്ന തിരിച്ചറിവില്‍നിന്നാണ്  അവര്‍ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് കൂടുമാറിയതായി പരസ്യം പറയുന്നത്. എങ്കിലും, അവരില്‍ അന്തര്‍ലീനമായ രക്തദാഹവും ഏകാധിപത്യചിന്തയും പലപ്പോഴും  പലരൂപത്തില്‍ പുറത്തുവന്നിട്ടുണ്ട്. അധികാര രാഷ്‌ട്രീയത്തിന്റെ ചൂതുകളിയില്‍ അഗ്രഗണ്യരായ വിഭാഗം പൊതുധാരയില്‍ തങ്ങളുടെ ദംഷ്‌ട്രകള്‍ ഒളിപ്പിച്ചപ്പോള്‍ അത്രത്തോളം വിദഗ്ധരല്ലാത്തവര്‍ തോക്കുകളും വെടിയുണ്ടകളുമായി കാട് കയറി. ഏറ്റവും വിദഗ്ധരായ മറ്റൊരു വര്‍ഗ്ഗം, ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരായി ചമഞ്ഞ് നമ്മുടെ അക്കാദമിക് മേഖലകളില്‍വരെ പിടിമുറുക്കി. ചുരുക്കത്തില്‍, നമ്മുടെ സമൂഹത്തില്‍ പടര്‍ന്നു പിടിച്ചിട്ടുള്ള കമ്യൂണിസം എന്ന കൊടും വിഷത്തിന്റെ ഒരു വകഭേദം മാത്രമാണ് ഇന്ന് മവോവാദമായി മലയോരങ്ങളെ ഭീതിയിലാഴ്‌ത്തുന്നത. ഇവരുടെ പ്രധാന ശത്രു മുതലാളിത്തമോ സാമ്രജ്യത്വമോ ഒന്നുമല്ല, അവരുടെ മാര്‍ഗത്തിന് വിഘ്‌നമായ ഈ മഹാരാജ്യത്തിന്റെ പൈതൃകം തന്നയാണ്. അതാണ് ഇരുളിന്റെ മറവില്‍, ശബരീശന്റെ തിരുനട അശുദ്ധമാക്കാന്‍ ഇവരില്‍നിന്നു തന്നെ അഭിനവ മഹിഷികള്‍ എത്തിയത്. മഹിഷാസുരജയന്തിയെ മഹത്വവല്‍ക്കരിച്ചു കൊണ്ട് ജെഎന്‍യുവില്‍ നിന്നുതന്നെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. മാധ്യമങ്ങളിലും പൊതുചര്‍ച്ചകളിലും ഹിന്ദു ബിംബങ്ങളും സംസ്‌കാരവും അപമാനിക്കപ്പെടുന്നത്.

ഒന്നാലോചിച്ചാല്‍ ആയുധങ്ങളുമായി പോരിനിറങ്ങുന്ന മാവോവാദികള്‍ താരതമ്യേന അപകടം കുറഞ്ഞവരാണ്. കാരണം, അവര്‍ കൊല്ലാനും കൊള്ളിവെക്കാനും ഇറങ്ങിത്തിരിച്ച മൃഗജന്മങ്ങളാണ്. അത് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍, അധികാര സോപനങ്ങളിലും, പൊതുജീവിതത്തിലും, മാധ്യമങ്ങളിലും എന്നുവേണ്ട തലമുറകളെ വാര്‍ത്തെടുക്കുന്ന അക്കാദമിക മേഖലകളില്‍വരെ പിടിമുറുക്കിയ വരേണ്യവര്‍ഗ ഭീകരവാദത്തെ നമ്മുടെ സമൂഹം ഇനിയും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. രക്തച്ചൊരിച്ചിലുകള്‍ക്ക് വെള്ളവും വളവും നല്‍കുന്ന ഈ വര്‍ഗം ഇല്ലാതാകേണ്ടതാണ് കാലത്തിന്റെ ഏറ്റവും വലിയ ആവശ്യം. അത് സംഭവിച്ചാല്‍ നമ്മുടെ വനമേഖലകളെയും മലയോരങ്ങളെയും ഈ രാക്ഷസന്മാരില്‍ നിന്ന് എന്നന്നേക്കുമായി മോചിപ്പിക്കാന്‍ കഴിയും. അങ്ങനെയേ അത് കഴിയൂ. കാരണം, ഈ ചോരച്ചുവപ്പന്മാര്‍ പലതല്ല, ഒറ്റ ജനുസ്സാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.