ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിമാനത്താവളത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വലിയ പെട്ടി പരിഭ്രാന്തി പരത്തി. ജനങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയില്‍ കവറിനുള്ളില്‍ ബാറ്ററികളും സര്‍ക്യൂട്ട് ബോര്‍ഡുകളും ഉള്‍പ്പെട്ട വസ്തുവാണ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്‌ക്കായി കൊണ്ടുപോയി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ജമ്മുവിലെ ബസ് സ്റ്റാന്‍ഡിന് സമീപം ഗ്രനേഡ് സ്‌ഫോടനം നടന്നിരുന്നു. രണ്ടു പേര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള യാസിന്‍ ജാവിദ് ഭട്ട് എന്നയാളെ പിടികൂടിയിരുന്നു.
















