മുംബൈ: കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ മഹാരാഷ്‌ട്ര സ്‌റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്തരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചപ്പോഴാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്. പോലീസെത്തി ഇയാളെ ചോദ്യം ചെയ്‌തെങ്കിലും മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
















