Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയുടെ കടുംപിടിത്തം: ചാലക്കുടിയില്‍ ഇന്നസെന്റ്; പൊന്നാനിയില്‍ തര്‍ക്കം

സംസ്ഥാന സമിതിയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 8, 2019, 01:45 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിട്ടും ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കടുംപിടിത്തമാണ് ഇന്നസെന്റിന് വീണ്ടും നറുക്ക് വീഴാന്‍ കാരണം. ചാലക്കുടിയില്‍ പാര്‍ട്ടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പു മറികടന്നാണ് തീരുമാനം.

ഇടതു കലാ മേഖലയില്‍ നിന്ന് ഒരാള്‍ ഉണ്ടാകണം എന്ന നിലപാടില്‍   മുകേഷ് എംഎല്‍എയും, മമ്മൂട്ടിയും  ഇന്നസെന്റിനായി കോടിയേരിയില്‍ സമ്മര്‍ദം ചെലുത്തി. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചാലക്കുടിയില്‍ ഇന്നസെന്റ് മതിയെന്ന് കോടിയേരി യോഗത്തെ അറിയിച്ചു.  എതിരഭിപ്രായം ഉയര്‍ന്നെങ്കിലും ഇതുതന്നെയാണു തീരുമാനമെന്നും മറ്റു ചര്‍ച്ചകളൊന്നും വേണ്ടെന്നും  കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എറണാകുളത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി.രാജീവിനെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇന്നസെന്റിനെ മാറ്റി രാജീവിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നപ്പോള്‍ ഒരാളെ തത്കാലം രണ്ടു മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കഴിയില്ലെന്ന മറുപടിയായിരുന്നു കോടിയേരി നല്‍കിയത്.

പി.വി. അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിക്കുന്നതിനും പാര്‍ട്ടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോടിയേരിക്ക് താല്‍പ്പര്യം അന്‍വര്‍ പൊന്നാനിയില്‍ മത്സരിക്കണമെന്നാണ്. വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍  നിലനില്‍ക്കുന്നതിനാല്‍ അന്‍വറിന് ജയസാധ്യത ഇല്ലെന്നാണ് പൊന്നാനിയിലെ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. വി. അബ്ദുറഹ്മാന്റെ പേര് പരിഗണിക്കണമെന്ന് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചെങ്കിലും കോടിയേരി തള്ളി.   അന്‍വറിന്റെ കാര്യത്തില്‍  ചര്‍ച്ചവേണമെന്നും കോടിയേരി മണ്ഡലം കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അന്‍വറിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടിക്ക് ഇപ്പോഴും താല്‍പ്പര്യമുണ്ടെന്ന നിലപാടില്‍ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. 

മറ്റു 15 ലോക്‌സഭാ മണ്ഡലങ്ങളിലേയും സിപിഎം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയായി. പി. കരുണാകരനെ ഒഴിവാക്കി മറ്റ്  ആറ് സിറ്റിങ് എംപിമാരും വീണ്ടും മത്സരിക്കും. കൂടാതെ മൂന്ന് എംഎല്‍എമാരെയും മത്സരിപ്പിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ എ. സമ്പത്തും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പാലക്കാട് എം.ബി. രാജേഷും ആലത്തൂരില്‍ പി.കെ. ബിജുവും കണ്ണൂരില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുമാണ് സ്ഥാനാര്‍ഥികള്‍. കൊല്ലത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എന്‍. ബാലഗോപാലും ആലപ്പുഴയില്‍ എ.എം. ആരിഫ് എംഎല്‍എയും പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് എംഎല്‍എയും കോട്ടയത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും വടകരയില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമാണു സ്ഥാനാര്‍ഥികള്‍. മലപ്പുറത്ത് വി.പി. സാനുവും കോഴിക്കോട്ട് എ. പ്രദീപ്കുമാര്‍ എംഎല്‍എയും കാസര്‍കോട്ട് കെ.പി. സതീഷ് ചന്ദ്രനും മത്സരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.