Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമകൃഷ്ണദേവനും അദ്ദേഹത്തിന്റെ പ്രസക്തിയും

പ്രൊഫ. എസ്. രാധാകൃഷ്ണന്‍ by പ്രൊഫ. എസ്. രാധാകൃഷ്ണന്‍
Mar 8, 2019, 01:04 am IST
in Samskriti

ശ്രീരാമകൃഷ്ണദേവന്റെ അതുല്യമായ പൂര്‍ണതയും വിശുദ്ധിയും സമഗ്രതയും അപാരതയും അദ്ദേഹത്തെ ഒരു ‘അത്ഭുത പ്രതിഭാസ’ മാക്കി തീര്‍ത്തു. മൂന്നു ദശലക്ഷം ജനങ്ങളുടെ രണ്ടായിരം വര്‍ഷത്തെ ആധ്യാത്മികാഭിലാഷങ്ങളുടെ സാഫല്യമെന്ന് റൊമാ റൊളാങ്ങും, ഒരു യഥാര്‍ഥ മഹാത്മാവെന്ന് മാക്‌സ് മുള്ളറും അതിബൃഹത്തായ ഒരു ആധ്യാത്മിക സംഭരണിയെന്ന് മഹര്‍ഷി അരവിന്ദനും അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോള്‍ അനന്തഭാവമയനും അനന്തമായ രീതിയില്‍ വികാസം പ്രാപിക്കുവാന്‍ തക്ക ശേഷിയുള്ള ആധ്യാത്മികാശയങ്ങളുടെ മൂര്‍ത്തിമത്‌രൂപമാണെന്ന് അതു കൊണ്ടു തന്നെ അദ്ദേഹം അവതാര വരിഷ്ഠനാണെന്നും പ്രിയശിഷ്യനും സന്ദേശവാഹകനുമായ സ്വാമി വിവേകാനന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു. 

ശ്രീരാമകൃഷ്ണദേവന്റെ ജീവിതം പ്രയോഗിക ആധ്യാത്മികതയുടെ ഉദാത്തദൃഷ്ടാന്തമാണ്. മതമെന്നാല്‍ കേവലം തത്വസംഹിതകളോ സിദ്ധാന്തങ്ങളോ ആചാരങ്ങളോ അല്ലെന്നും മറിച്ച് സത്യസാക്ഷാത്ക്കാരവും അതദനുസൃതമായ മൂല്യാധിഷ്ഠിത പ്രായോഗിക ജീവിതരീതികളാണെന്നും അത് സാര്‍വലൗകികവും സാര്‍വജനീനവും ശാസ്ത്രത്തിന്റെ തന്നെ പൂര്‍ത്തീകരണവും അത്യന്തം ഗുണകരവുമാണെന്നും സ്വജീവിതത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. അന്ധമായ പാശ്ചാത്യാനുകരണ ഭ്രമഭൗതിക ശാസ്ത്രീയ സാങ്കേതിക മുന്നേറ്റത്തെ തുടര്‍ന്നുണ്ടായ മാനുഷിക മൂല്യശോഷണത്തെയും ഫലപ്രദമായി പ്രതിരോധിക്കാനും ഭാരതത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങളില്‍ പ്രകടമായിരുന്ന സ്വന്തം സംസ്‌ക്കാരത്തെപ്പറ്റിയുള്ള അജ്ഞതയും അവജ്ഞയും പരിഹരിക്കുവാനും തന്റെ ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും നിക്ഷരനും

ഗ്രാമീണനുമായ ആ സാധു പൂജാരിക്ക് കുറേയൊക്കെ സാധിച്ചു. മാത്രമോ, ധൈഷണികതയും വിശുദ്ധിയും ഹൃദയാലുത്വവും സമ്മേളിച്ച യുവാക്കളെ ഉള്‍പ്പെടുത്തി തന്റെ ദൗത്യനിര്‍വഹണത്തിന് ഉപയുക്തമായ ഒരു ചെറു സംഘത്തിന് രൂപം നല്‍കുകയും തന്റെ അനന്തര ഗാമിയായി ‘നിത്യസിദ്ധ’ നും  ലോകത്തിന്റെ അടിത്തറയെത്തന്നെ ബലാല്‍ കുലുക്കാന്‍ ശക്തനുമായ നരേന്ദ്രനെ (പിന്നീട് സ്വാമി വിവേകാനന്ദന്‍) നിര്‍ദേശിക്കുകയും ചെയ്തു. ലോകചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റി മറിച്ച സംഭവങ്ങളാണല്ലോ പിന്നീട് അരങ്ങേറിയത്. 

 ഓരോ മനുഷ്യനിലും ദൈവികത കുടികൊള്ളുന്നുവെന്നും അതിനെ വെളിപ്പെടുത്തുകയാണ് ജീവിത ലക്ഷ്യമെന്നും മാനവസേവയാണ് യഥാര്‍ഥ ഇൗശ്വരപൂജയെന്നും (ശിവജ്ഞാനേ ജീവസേവ)  അന്തിമ വിശകലനത്തില്‍ ഈശ്വരനല്ലാതെ ഈ പ്രപഞ്ചത്തില്‍ മറ്റൊന്നും തന്നെയില്ലെന്നും (ഈശാവാസ്യമിദം സര്‍വം) സര്‍വമതസാരവുമേകമാണെന്നുമുള്ള സനാതന ധര്‍മം സ്വജീവിതത്തില്‍ സാക്ഷാത്ക്കരിച്ച ആ മഹാഗുരു ഈ കാലഘട്ടത്തിന്റെ മാര്‍ഗദര്‍ശിയും പ്രവാചകനുമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

പരസ്പരം മല്ലടിച്ചിരുന്ന വൈഷ്ണവ, ശൈവ തുടങ്ങിയ ആരാധനാസമ്പ്രദായങ്ങളും സാകാര നിരാകാര സങ്കല്പങ്ങളേയും അതതിന്റെ നിലയില്‍ സമന്വയിപ്പിച്ച് ഹിന്ദുമതത്തിന് ഒരു പു

തിയ ഉണര്‍വും സ്വീകാര്യതയും അദ്ദേഹം നല്‍കി. കൂടാതെ ഇസ്ലാം , ക്രിസ്ത്യന്‍ എന്നീ ഇതര മതങ്ങളിലൂടെയും ആത്മാര്‍ഥ സാധകന് സത്യസാക്ഷാത്ക്കാരം സുസാധ്യമാണെന്ന് സ്വന്തം അനുഭവത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. സര്‍വമത സമന്വയ മൂര്‍ത്തിയായ അദ്ദേഹം അതുകൊണ്ടു തന്നെയാണ് എത്രമതങ്ങളുണ്ടോ അത്ര തന്നെ മാര്‍ഗങ്ങളുമുണ്ട് ഈശ്വരപ്രാപ്തിക്ക് എന്ന് അഭിപ്രായപ്പെട്ടതും. അവനവന്റെ മതത്തില്‍ ഉറച്ചു നി

ല്‍ക്കുമ്പോള്‍ തന്നെ മറ്റു മതങ്ങളെ അംഗീകരിക്കുകയും ചെയ്യണം. ഒരേ ആഹാരം ഏവര്‍ക്കും യോജിക്കണമെന്നില്ലല്ലോ. തന്റെ ഗുരുവില്‍ നിന്ന് ഉള്‍ക്കൊണ്ട ഈ സര്‍വമത ആദര്‍ശമാണ് സ്വാമിയുടെ ചിക്കാഗോ മഹാസമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്. ‘ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല, എല്ലാ മതങ്ങളും സത്യമെന്ന് കരുതി സ്വീകരിക്കുകയും ചെയ്യുന്നു. പലയിടങ്ങളില്‍ നിന്നും പുറപ്പെടുന്ന നദികള്‍ കടലിലെത്തി ഒന്നാകുന്നതു പോലെ രുചിഭേദം കൊണ്ട് ആളുകള്‍ സ്വീകരിക്കുന്ന വഴികള്‍ അവ പലതായി തോന്നിയാലും വളഞ്ഞോ, നേരെയോ പോ

യാലും ആത്മാര്‍ഥമായി പിന്‍തുടര്‍ന്നാല്‍ അവസാനം ഇൗശ്വരനില്‍ തന്നെ വന്നെത്തുന്നു.’

വിഘടനവാദത്തിനും മര്‍ക്കടമുഷ്ടിയും അതിന്റെ തിക്തഫലങ്ങളായ മതഭ്രാന്തും ഭീകരവാദവും മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ദൂഷിതമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ സത്യം മനുഷ്യരൊക്കെ ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നവരാകയാല്‍ പരസ്പരം അറിയുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതാണെന്ന സത്യം മനുഷ്യരാശിയുടെ നിലനില്‍പ്പിനു വേണ്ടിയെങ്കിലും ഏവരും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. 

ഭാരതത്തിന്റെ സനാതനാദര്‍ശങ്ങായ ത്യാഗവും സേവനവും തന്നെയാണ് ശ്രീരാമകൃഷ്ണദേവനും മുഖ്യമായും ഉപദേശിച്ചത്. സ്വാര്‍ഥത്യാഗം പ്രകടമാകുന്നത് നിസ്വാര്‍ഥ സേവനത്തിലൂടെയാണ്. നിര്‍വികല്പ സമാധിപോ

ലും ഒരുതരം സ്വാര്‍ഥതയാണെന്നും പട്ടിണി പ്പാവങ്ങളോടും അവശത അനുഭവിക്കുന്നവരോടും ഭൂതദയയല്ല കാണിക്കേണ്ടത്, മറിച്ച്, ജീവിക്കുന്ന ദൈവങ്ങളായി കരുതി അവരെ സേവിക്കുകയാണ് ചെയ്യേണ്ടത് എന്നുമുള്ള തന്റെ ഗുരുവിന്റെ ആദേശമാണല്ലോ സ്വാമയുടെ ആഗോളദൗത്യത്തിനും ശ്രീകരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിനും മറ്റുമുള്ള ചാലകശക്തി. താന്‍ തന്റെ ഗുരുവിന്റെ ഒരെളിയ ഉപകരണം മാത്രമാണെന്നും തന്റെ ഓരോ നല്ലവാക്കും പ്രവൃത്തിയും ഗുരുവിന്റെ നാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നു തന്നെയും നിര്‍ഗളിച്ചതാണെന്നും സ്വാമി നമ്മെ ഒാര്‍മിപ്പിക്കാറുണ്ടല്ലോ. ജാതിമത ഭേദമെന്നിയേ വരും കാലങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശ്രീരാമകൃഷ്ണദേവനിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന സ്വാമിയുടെ പ്രവചനം ഇന്ന് യാഥാര്‍ഥ്യമായി തീര്‍ന്നിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറയുന്നതിനനുസരിച്ച് മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിച്ചു വരുന്ന കാലത്ത് ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌നേഹത്തിന്റെയും മാധുര്യം മനുഷ്യ മനസ്സുകളില്‍ നിറയ്‌ക്കാന്‍ ശ്രീകരാമകൃഷ്ണ സന്ദേശങ്ങള്‍ക്ക് കഴിയും. ഇരുളടഞ്ഞ ഈ ലോകത്ത് പ്രകാശമാനമായ ഒരു ദീപസ്തംഭമായി സംസാരസാഗരം സുഗമമായി തരണം ചെയ്യാന്‍ ആ സന്ദേശങ്ങള്‍ നമ്മെ സഹായിക്കും. അദ്ദേഹത്തിന്റെ ഉപദേശങ്ങളടങ്ങിയ ‘വചനാമൃതം’  ഈ കാലഘട്ടത്തിലെ ഏറ്റവും മഹത്തായ ആധ്യാത്മിക ഗ്രന്ഥമായി തീര്‍ന്നിരിക്കുന്നതും അതുകൊയു തന്നെയാണ്. ഓം നമോ ഭഗവതേ ശ്രീരാമകൃഷ്ണായതേ നമ: 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

Kerala

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Kerala

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

Kerala

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

പുതിയ വാര്‍ത്തകള്‍

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.