Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ച്ചനയ്‌ക്കും ആരോഗ്യത്തിനും കൂവളം

ഉമ by ഉമ
Mar 7, 2019, 05:27 am IST
in Samskriti

അലൗകികതയുടെ പ്രതീകമാണ് സത്വഗുണ സമ്പന്നമായ കൂവളം. മഹാദേവന് ഏറെ പ്രിയപ്പെട്ട പൂജാദ്രവ്യം. ശിവപ്രീതിക്ക് കൂവളം കൊണ്ടുള്ള അര്‍ച്ചനയില്‍ കൂടുതലൊന്നും വേണ്ടെന്നാണ് വിശ്വാസം. കൂവളം അര്‍ച്ചിച്ചാല്‍ ജന്മാന്തര പാപങ്ങള്‍ തീരും. വാടിയതായാലും കൂവളം അര്‍ച്ചനയ്‌ക്ക് എടുക്കുന്നതില്‍ തെറ്റില്ല. ശിവമല്ലി, ശിവദ്രുമം എന്നീ പേരുകളിലും കൂവളം അറിയപ്പെടുന്നു.  

മൂന്നായി പിരിഞ്ഞ രൂപത്തിലുള്ള കൂവളത്തിന്റെ ഇല മൂര്‍ത്തിത്രയത്തെയും  ശിവന്റെ ത്രിനയനങ്ങളെയും സൂചിപ്പിക്കുന്നു. ഇതു നട്ടു വളര്‍ത്തിയാല്‍ കാശിമുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തുല്യമത്രേ. ആയിരം പേര്‍ക്ക് അന്നദാനംനടത്തിയ ഫലവും സിദ്ധിക്കും.  ഗംഗയില്‍ നീരാടിയ ഫലം ലഭിക്കും.  ഭാദ്രത്തിലെ ഒമ്പതാം ദിവസം പാലാഴിമഥനത്തിനിടെ പ്രത്യക്ഷയായ ലക്ഷ്മീദേവി കൂവളത്തിലയില്‍ വിശ്രമിച്ചെന്ന ഐതിഹ്യവും കൂവളത്തിന്റെ മാഹാത്മ്യത്തിന് പവിത്രത കൂട്ടുന്നു. ഈ പുണ്യവൃക്ഷത്തിന്റെ മഹത്വമുണര്‍ത്തുന്ന മറ്റൊരു  ഐതിഹ്യവുമുണ്ട്. 

ഒരിക്കല്‍ ഒരു രാത്രിയില്‍  ശിവഭകതനായ ഒരു  വേടന്‍ വഴി തെറ്റി കാട്ടിലൂടെ അലഞ്ഞു. പുലിയുടെ ഗര്‍ജ്ജനം കേട്ടു ഭയന്ന അവന്‍ ഓടി അടുത്തു കണ്ടൊരു കൂവള മരത്തില്‍ കയറി. രാത്രി മുഴുവന്‍ മരത്തില്‍ കഴിഞ്ഞു. പുലിയില്‍ നിന്ന് രക്ഷ നേടാന്‍ കൂവളത്തിന്റെ ഇല പറിച്ച് ശിവനാമം ചൊല്ലി ഇലകള്‍ താഴേക്കിട്ടു. മരത്തിലിരുന്ന് ഉറങ്ങിപ്പോയ വേടന്‍ ഉണര്‍ന്നപ്പോള്‍  താഴെ  ആയിരക്കണക്കിന് ശിവലിംഗങ്ങള്‍ കണ്ടു. കൂവളത്തിലയെടുത്ത്  പൂജിച്ചതിനാല്‍ ഭഗവാന്‍ സംപ്രീതനായി വേടനെ ആപത്തില്‍ നിന്ന് രക്ഷിച്ചതായാണ് കഥ.

ക്ഷേത്രങ്ങളില്‍ കൂവളാര്‍ച്ചന നടത്തുമ്പോള്‍ ഭക്തര്‍ ബില്വാഷ്ടകം ചൊല്ലുന്നത് നല്ലതത്രേ.പൂജാദി കര്‍മങ്ങളില്‍ മാത്രമേ കൂവളം ഉപയോഗിക്കാവൂ. ഇതിന്റെ തടി വിറകായോ, മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിച്ചാല്‍ ശിവകോപത്തിന് കാരണമാകും. വീടിന്റെ  തെക്ക്, പടിഞ്ഞാറ് ദിശകളില്‍ കൂവളം നടുന്നത് ഐശ്വര്യദായകമാണ്. 

കൂവളം പരിപാലിച്ചാല്‍ സര്‍വ്വാനുഗ്രഹങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടില്‍ വളര്‍ത്തുന്ന കൂവളം നശിക്കാതെ നോക്കണം. അത് കുടുംബാംഗങ്ങള്‍ക്ക് ദോഷമാണ്.  നട്ടുവളര്‍ത്തിക്കഴിഞ്ഞാല്‍ അതങ്ങനെ വളരും. ഇതിന്റെ ചുവട്ടില്‍ വിളക്കു കൊളുത്തുന്നത് ശ്രേഷ്ഠമാണ്. കൂവളവൃക്ഷം പെട്ടെന്നൊന്നും നശിച്ചു പോകില്ല. മാസങ്ങളുടെ ആദ്യദിനം, പൗര്‍ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ഥി, തിങ്കള്‍ ദിവസങ്ങളിലൊന്നും കൂവളം പറിക്കരുത്. കൂവളത്തില പറിക്കുന്നതിനുമുണ്ട് നിഷ്ഠ. ഒരിക്കലും വൃക്ഷക്കൊമ്പ് ഒടിച്ചെടുക്കരുത്. തല്ലിപ്പൊട്ടിച്ചും ഇലകളെടുക്കരുത്. വലിയ മരമെങ്കില്‍ കയറി പറിച്ചെടുക്കാം.  

ഒരുപാട് ഔഷധഗുണങ്ങളുള്ള കൂവളം നല്ലൊരു വിഷശമനിയാണ്. വല്വാദി ഗുളിക ഇതില്‍ നിന്നാണ് ഉണ്ടാക്കുന്നത്. കൂവളത്തിന്റെ വേരാണിതിന് ഉപയോഗിക്കുന്നത്. കൂവളം പ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.