അഹമ്മദാാബാദ് : അടിച്ചാല്‍ തിരിച്ചടിക്കുന്നതാണ് തങ്ങളുടെ സ്വഭാവമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ഭീകരരെ അവരുടെ വീട്ടില്‍ കയറി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബലാകോട്ടി ആക്രമണത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം നടത്തിയത്. തങ്ങളെ അടിച്ചാല്‍ തിരിച്ചടി നല്‍കുന്നത് അവരുടെ പ്രദേശത്ത് വെച്ചുതന്നെ ആയിരിക്കണമെന്നാണ് തങ്ങളുടെ നയം. ഇതിനായി ഒരുപാട് സമയം കാത്തിരിക്കേണ്ടത് തനിക്കിഷ്ടമല്ലെന്നും പ്രാധനമന്ത്രി അറിയിച്ചു.
അതിനിടെ വോട്ട് നേടുന്നതിന് വേണ്ടിയാണ് പാക്കിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതെന്ന പ്രതിപക്ഷ ആരോുപണത്തേയും മോദി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് മാത്രമാണ് താന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ മോദി, ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ആദ്യം മിന്നലാക്രമണം നടത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. നാലു പതിറ്റാണ്ടുകളായി ഭീകരവാദം നമ്മുടെ രാജ്യത്തെ വേട്ടയാടുന്നുണ്ട്. ഇത് ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നത്. അധികാരത്തിന് പരിഗണന നല്‍കുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.















