കൊല്ലം : പ്ലസ്ടു വിദ്യാര്‍ത്ഥി രഞ്ജിത്തിന്റെ ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് . കേസില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഡിജിപിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് ഒളിവിലായ വിനീതിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മകന് മര്‍ദ്ദനമേറ്റെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ തെക്കുംഭാഗം പോലീസ് ശ്രമിച്ചുവെന്ന് രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഇതിനായി തന്നെ ചവറ തെക്കുംഭാഗം പോലീസാണ് തന്നെ വിളിപ്പിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ(18) അക്രമി സംഘം വീട്ടില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പ്രിതി വിനീതിന്റെ ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത് ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് ആക്രമിച്ചത്.
എന്നാല്‍ പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്ന് രഞ്ജിത് അറിയിച്ചെങ്കിലും അക്രമികള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ ഇരിക്കേ മരിച്ചു.
















