Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമാഅത്തെ ഇസ്ലാമി നിരോധനം എന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 02:18 am IST
in India

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച ഉന്നതതല സുരക്ഷാ യോഗത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ കാശ്മീര്‍ ഘടകത്തെ അഞ്ചു വര്‍ഷത്തേക്ക് നിരോധിക്കാനുള്ള സുപ്രധാനമായ തീരുമാനമെടുക്കുന്നത്. ഇസ്ലാമിക ഭീകരവാദ സംഘങ്ങളുമായുള്ള അടുത്ത ബന്ധത്തിന്റെയും ജമ്മുകശ്മീരിലെ വിഘടനവാദപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് Unlawful Activities (Prevention) Act പ്രകാരമുള്ള ഈ നിരോധനം. 

എന്നാല്‍, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ജമ്മുകശ്മീരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്നാണ് നിരോധന ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ സംഘടന തീവ്രവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നുണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍ വളരെ ആശങ്കയോടെ വേണം നോക്കി കാണാന്‍. 

ഇസ്ലാമും രാഷ്‌ട്രീയവും രണ്ടല്ല ഒന്നാണ് എന്ന അപകടകരമായ മുദ്രാവാക്യം മുന്‍നിര്‍ത്തി ഭാരതത്തെ ഒന്നാകെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ആഹ്വാനം നല്‍കിക്കൊണ്ടാണ് മതമൗലികവാദിയായ മൗലാന അലാ മൗദൂദി 1941ല്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ഹസനുല്‍ ബന്ന എന്ന മുസ്ലിം മതമൗലികവാദിയുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ രൂപം കൊണ്ട ഇസ്ലാമിക് ബ്രദര്‍ഹുഡാണ് മൗദൂദിക്ക് പ്രചോദനമായത്. വിഭജനാനന്തരം സംഘടന മൂന്നു ഘടകങ്ങളായി മാറി പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ത്യയിലും പൊളിറ്റിക്കല്‍ ഇസ്ലാം അഥവാ ഇസ്ലാമിസത്തിന്റെ ശക്തരായ പ്രയോക്താക്കളായി പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, ജമ്മു കശ്മീരിന്റെ സവിശേഷമായ ജോസ്ട്രാറ്റജിക്കല്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 1952 ല്‍ ജമ്മുകശ്മീരിന് വേണ്ടി പ്രത്യേക സംഘടനാ രൂപീകരിക്കാന്‍ തീരുമാനമെടുക്കന്നതോടു കൂടിയാണ് ജമാഅത്തെ ഇസ്ലാമി കശ്മീര്‍ നിലവില്‍ വരുന്നതെന്ന് പ്രശസ്ത ഫ്രഞ്ച് അക്കാദമിഷ്യനായ ഫ്രഡറിക് ഗ്രേയ്ര്‍ തന്റെ ജീഹശരേമകഹെമാ ശി വേല കിറശമി ൗെയ രീിശേിലി േഎന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കശ്മീരിലെ ഷോപ്പിയാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ സംഘടന രണ്ടു പതിറ്റാണ്ടുകള്‍ക്കകം തന്നെ താഴ്‌വരയിലെ പ്രധാന മതരാഷ്‌ട്രീയ ശക്തിയായി മാറുകയും 1972 ലെ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടിയ രാഷ്‌ട്രീയ കക്ഷിയായി മാറുകയും ചെയ്തു.

ഹിസ്ബുള്‍: ജമാഅത്തിനെ ഉയര്‍ത്തി പിടിച്ച പടവാള്‍

കശ്മീരി മുസ്ലീങ്ങള്‍ക്ക് സ്വയംനിര്‍ണയാവകാശം നല്‍കുക, കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വിഭജിക്കുക എന്നീ തീവ്രവാദ നിലപാടുകളുയര്‍ത്തി രാഷ്‌ട്രീയത്തില്‍ സജീവമായ ഇവര്‍ അവസാനമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1987ല്‍. ഇതോടെ രാഷ്‌ട്രീയത്തില്‍ നിന്ന് സായുധ മത തീവ്രവാദത്തിലേയ്‌ക്ക് ഈ സംഘം ചുവടു മാറ്റി എന്നാണ് പിന്നീടുള്ള ചരിത്രം സൂചിപ്പിക്കുന്നത്. 1990കളോടെ തീവ്രവാദ പരിശീലനത്തിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് റിക്രൂട്ട് ചെയ്യുന്ന നിലയിലേക്ക് ഇവര്‍ വളര്‍ന്നു. അതേകാലയളവിലാണ് ഇന്ന് കശ്മീരിലെ കൊടും ഭീകര സംഘടനയായി വളര്‍ന്ന ഹിസ്ബുള്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെടുന്നത്. പാക് ചാര സംഘടനായ ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം ജമാഅത്തെ ഇസ്ലാമിയുടെ കശ്മീര്‍ ഘടകമാണ് ഹിസ്ബുള്‍ മുജാഹിദിന് രൂപം കൊടുക്കുന്നത്. ഹിസ്ബുളിന്റെ ആദ്യത്തെ മേധാവിയും കൊടും ഭീകരവാദിയുമായിരുന്ന അഹ്‌സന്‍ ധര്‍ തങ്ങളെ വിശേഷിപ്പിച്ചത് തന്നെ ‘ജമാഅത്തിനെ ഉയര്‍ത്തിപ്പിടിച്ച പടവാള്‍’ എന്നായിരുന്നു. പിന്നീട് നടന്ന എണ്ണമറ്റ തീവ്രവാദി ആക്രമണങ്ങളില്‍ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ സായുധ വിഭാഗമായ ഹിസ്ബുളിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊണ്ടേയിരുന്നു. 

ജമാഅത്തെ ഇസ്ലാമിയുടെ പാക്കിസ്ഥാന്‍, കശ്മീര്‍ ഘടകങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വളരെക്കാലമായി സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ജമ്മുകശ്മീര്‍ പോലീസിന്റെ മുന്‍ ഡിജിപി കെ. രാജേന്ദ്രയുടെ അഭിപ്രായത്തില്‍ കശ്മീരില്‍ ഇന്നു കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ജമാഅത്താണ്. 

ഇസ്ലാമിക രാഷ്‌ട്രമായ പാക്കിസ്ഥാനില്‍ ജമാഅത്തെ ഇസ്ലാമിക്ക് ഐഎസ്‌ഐയുടെ വലയങ്ങള്‍ക്കപ്പുറം വലിയ വളര്‍ച്ചയില്ലാതെ പോയെങ്കില്‍, ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടി ഇസ്ലാമിക ഭീകര സംഘടനയായി അവര്‍ വളര്‍ന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്കിസ്ഥാന്റെ സഹായത്തോടെ ജമാഅത്ത് നടത്തിയ വംശ ഹത്യയില്‍ കൊല്ലപ്പെട്ടവര്‍ക്കും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടവര്‍ക്കും കൃത്യമായ കണക്കുകള്‍ പോലുമില്ല. ജമാഅത്ത് ഭീകരരുടെ നരനായാട്ടില്‍ ഹിന്ദുക്കളുള്‍പ്പെടെ മുപ്പത് ലക്ഷത്തോളം ആളുകള്‍ കൊലചെയ്യപ്പെടുകയും നാലുലക്ഷത്തോളം സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരാകുകയും ചെയ്തു എന്നാണ് വിവിധ ഏജന്‍സികള്‍ ആരോപിക്കുന്നത്. നിരവധി ജമാഅത്ത് നേതാക്കള്‍ വംശഹത്യകളുടെയും മതപീഡനങ്ങളുടെയും പേരില്‍ വിചാരണ ചെയ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബൂണല്‍ ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് 2013 ല്‍ ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി  അലി ഹസ്സന്‍ മുഹമ്മദിനെ വധശിക്ഷക്ക് വിധേയനാക്കി. ഈ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിലെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയായിരുന്ന ജമാഅത്തിന്റെ രജിസ്‌ട്രേഷന്‍  റദ്ദാക്കിയതും.  

കേരളം: മൗദൂദിസത്തിന്റെ വലിയ പരീക്ഷണശാല

ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിന്റെ പ്രവര്‍ത്തനങ്ങളെയും രാഷ്‌ട്രീയ പുനഃപ്രവേശനത്തിനുള്ള ശ്രമങ്ങളെയും ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വളരെ ശ്രദ്ധയയോടെ നിരീക്ഷിക്കുന്നതായി കഴിഞ്ഞവര്‍ഷം ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ജമാഅത്തിന്റെ ഐഎസ്‌ഐ ബന്ധമാണ് ഇന്ത്യയെ ആശങ്കാകുലമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ഏകോപനവും നിരീക്ഷണ വിധേയമാക്കേണ്ടതാണ്. ഇവരുടെ പ്രതിനിധികള്‍ സൗദി അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഒത്തു ചേരാറുള്ളതായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളുണ്ട്. 

കേരളത്തിലടക്കം സജീവമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദും മറ്റു മൂന്നു ഘടകങ്ങളും തങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലും പ്രത്യയ ശാസ്ത്ര നിലപാടുകളിലും ഭരണഘടനകളിലെ സുപ്രധാന ഭാഗങ്ങളിലും ഏറെ സമാനത പുലര്‍ത്തുന്നുണ്ട്. മത തീവ്രവാദത്തിന് കേരളത്തില്‍ വിത്തുപാകിയ നിരോധിത തീവ്രവാദ സംഘടന സിമി, ജമാഅത്തിന്റെ വിദ്യാര്‍ഥി വിഭാഗമായിരുന്നതും ഇവരുടെ പ്രവര്‍ത്തനങ്ങളിലെ സമാനതയെ സൂചിപ്പിക്കുന്നതാണ്. ദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും ഏറെക്കുറെ എല്ലാ അന്താരാഷ്‌ട്ര വിഷയങ്ങളിലും ജമാഅത്തിന്റെ വിവിധ ഘടകങ്ങള്‍ തമ്മില്‍ തികഞ്ഞ അഭിപ്രായ ഐക്യമാണുള്ളത്. 

കപട ഇടത് മുഖംമൂടി അണിഞ്ഞു വിവിധ മുന്നണി പ്രസ്ഥാനങ്ങളിലൂടെ ഇക്കൂട്ടര്‍ കേരളത്തില്‍ നേടിയെടുത്ത സ്വാധീനവും സ്വീകാര്യതയും നിസ്സാരമല്ല. കശ്മീര്‍ താഴ്‌വര കഴിഞ്ഞാല്‍ മൗദൂദിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷണശാലയായി സമീപകാല കേരളം മാറിക്കൊണ്ടിരിക്കുന്നുവെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ബിജെപി വിരുദ്ധ രാഷ്‌ട്രീയത്തിന്റെ മറവില്‍ ഹിന്ദുത്വ വിരുദ്ധ പ്രചാരണങ്ങളുമായി മുന്നോട്ടു പോകുന്ന ഇക്കൂട്ടര്‍ കേരളത്തെയും കശ്മീരിന്റെ പാതയിലേക്കാണോ നയിക്കുന്നതെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു; പ്രത്യേകിച്ച്, പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം കേരളത്തില്‍ ഉരുത്തിരിയുന്ന, സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രകടമാകുന്ന, പാക് അനുകൂല നിലപാടുകളുടെ പശ്ചാത്തലത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.