കൊല്ലം: ജയില്‍ വാര്‍ഡന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം തേവലക്കരയില്‍ രാധാകൃഷ്ണപിള്ളയുടേയും രജനിയുടേയും മകന്‍ രഞ്ജിത്ത് ആണ് മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതി രഞ്ജിത്തിനെ ആളുമാറി മര്‍ദ്ദിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
കഴിഞ്ഞ ഫെബ്രുവരി 14 ന് അരിനല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നാരോപിച്ചാണ് രഞ്ജിത്തിനെ വീനീതും സംഘവും മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് പലതവണ പറഞ്ഞെങ്കിലും സംഘം വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിലായിരുന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്.
















