അബുദാബി: ഇസ്ലാമിക രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് വിശിഷ്ടാതിഥിയായി ക്ഷണം. അന്താരാഷ്‌ട്ര തലത്തിലും ഇസ്ലാമിക ലോകത്തും ഇന്ത്യക്ക് ലഭിക്കുന്ന സ്വീകര്യത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പാകിസ്ഥാന്‍ സമ്മേളനത്തില്‍ നിന്ന് പിന്മാറി. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.
വെള്ളി, ശനി ദിവസങ്ങളിലായി അബുദാബിയിലാണ് ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ അന്താരാഷ്‌ട്ര സമ്മേളനം നടക്കുന്നത്. ഇതില്‍ ഇന്ത്യയെ പങ്കെടുപ്പിക്കുന്നതില്‍ നേരത്തേ പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചിരുന്നു. ബലാകോട്ട് വ്യോമക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് അംഗീകരിക്കാന്‍ യുഎഇ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട പാകിസ്ഥാന്‍ പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.
ബലാകോട്ട് വ്യോമാക്രമണത്തില്‍ അടിപതറി നില്‍കുന്ന പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലെ ഒറ്റപ്പെടല്‍. എന്നാല്‍ പുല്‍വാമ ആക്രമണത്തിന് പാകിസ്ഥാന്റെ പക്കല്‍ വ്യക്തമായ ന്യായീകരണങ്ങളില്ല. ലോകരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി ഇന്ത്യക്ക് പിന്തുണയുമായി എത്തിയത് പാകിസ്ഥാന്റെ പരിപൂര്‍ണമായ ഒറ്റപ്പെടലായി വിലയിരുത്തപ്പെടുന്നു.
















