ന്യൂദല്‍ഹി : സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തെത്തി. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആരോഗ്യം മോശമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തവണ വാദ്ര ഹാജരായിരുന്നില്ല.
ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.
ദല്‍ഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എന്‍ഫേഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. കേസില്‍ റോബര്‍ട്ട വദ്രയെയും അമ്മയേയും ജയ്‌പ്പൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ലണ്ടനില്‍ ബിനാമിപേരില്‍ വാദ്രയ്‌ക്ക്് സ്വത്തുക്കള്‍ ഉള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ചും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
















