Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതേ… ഇതു പുതിയ ഹിന്ദുസ്ഥാനാണ്

കെ.സുജിത്byകെ.സുജിത്
Feb 27, 2019, 07:35 am IST
inIndia

ന്യൂദല്‍ഹി: എല്ലാ പൊതുയോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്- ‘യെ നയാ ഹിന്ദുസ്ഥാന്‍ ഹെ'(ഇത് പുതിയ ഇന്ത്യയാണ്). അഴിമതിയില്ലാത്ത, എല്ലാ വീടുകളിലും ഗ്രാമങ്ങളിലും ശൗചാലയവും വൈദ്യുതിയും ലഭ്യമായ പുതിയ ഇന്ത്യ. മോദി ആവര്‍ത്തിച്ച് പറയുന്ന വാചകത്തിന്റെ അര്‍ഥം ഇപ്പോള്‍ ഏറ്റവും നന്നായി ബോധ്യപ്പെട്ടിട്ടുണ്ടാവുക പാക്കിസ്ഥാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായിരിക്കും. ഭീകരസംഘങ്ങളെ ഉപയോഗിച്ച് അയല്‍രാജ്യം നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും മറക്കുന്ന പതിവ് ഇന്ത്യ ഉപേക്ഷിച്ചു. ഒന്നിന് പത്ത് എന്ന കണക്കിലുള്ള തിരിച്ചടിയാണ് ‘പുതിയ ഇന്ത്യ’യുടെ പ്രതിരോധനയം. 

പുല്‍വാമയില്‍ ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന മുറവിളി ആദ്യമായി രാജ്യമെങ്ങും ഉയരുകയുണ്ടായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുംബൈ ഭീകരാക്രമണത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും പ്രതികാരത്തിനായുള്ള ആവശ്യം രാജ്യത്ത് മുഴങ്ങിയിരുന്നില്ല. തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കാന്‍ ധൈര്യമില്ലാത്ത രാഷ്‌ട്രീയ നേതൃത്വമാണ് തങ്ങളെ ഭരിക്കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായിരുന്നു. സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാന് മറുപടി നല്‍കുകയെന്നത് ഇന്ത്യ ചിന്തിച്ചു തുടങ്ങിയതും നടപ്പാക്കിയതും മോദി സര്‍ക്കാരിന്റെ കാലത്താണ്. 

ഉറി ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ മിന്നലാക്രമണം മാറുന്ന ഇന്ത്യയുടെ പ്രഖ്യാപനമായിരുന്നു. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ പൂര്‍ണമായും വിജയിച്ച ശേഷമാണ് നിന്ത്രണ രേഖ കടന്ന് ഇന്ത്യ ഭീകരരെ വകവരുത്തിയത്. അന്ന് മുന്നറിയിപ്പില്ലാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെങ്കില്‍ ഇത്തവണ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ആക്രമണം. സൈനികരുടെ ചോരയ്‌ക്ക് പകരംവീട്ടുമെന്ന് മോദി തന്നെ നാലോ അഞ്ചോ തവണ പാക്കിസ്ഥാന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന്റെ എല്ലാ മുന്‍കരുതലുകളും ഭേദിച്ചാണ് ഭീകരകേന്ദ്രങ്ങള്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തത്. 2016 മിന്നലാക്രമണത്തിന്റെ എത്രയോ ഇരട്ടി കരുത്തോടെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. തിരിച്ചടിക്കാന്‍ ഇനിയും പ്രേരിപ്പിച്ചാല്‍ എത്രത്തോളം ഭീകരമായിരിക്കുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ ശക്തമായി ഞങ്ങള്‍ തിരിച്ചടിക്കുമെന്ന് തുറന്നടിച്ച് മന്ത്രി ജനറല്‍ വി.കെ. സിംഗ് നയം വ്യക്തമാക്കുകയും ചെയ്തു. 

1971ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്റെ വ്യോമ മേഖലയിലേക്ക് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നത്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഇന്ത്യ പോകുമെന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് മോദി നടത്തുന്നത്. നാല് യുദ്ധങ്ങളില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ദുര്‍ബലമായിരുന്നില്ല. സൈന്യത്തിന്റെ കൈകള്‍ക്ക് വിലങ്ങിട്ട ഭരണനേതൃത്വമായിരുന്നു തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാര്‍. വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ സൈന്യത്തിന്റെ നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ തടസ്സം നില്‍ക്കാറില്ല. കശ്മീര്‍ പ്രശ്‌നത്തിലുള്‍പ്പെടെ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കുകയാണ് മോദി ചെയ്തത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ എഴുനൂറിലേറെ ഭീകരരെ കശ്മീരില്‍ മാത്രം സൈന്യത്തിന് വകവരുത്താന്‍ സാധിച്ചത് ’56 ഇഞ്ച് നെഞ്ചള’വിന്റെ ബലത്തില്‍ കൂടിയാണ്. പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ സമയവും സ്ഥലവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്ന പരസ്യ പ്രഖ്യാപനം പോലും മോദി നടത്തുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.