Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് സ്വപ്‌നം കണ്ടു; ബിജെപി യാഥാര്‍ഥ്യമാക്കി

കെ.സുജിത്byകെ.സുജിത്
Feb 23, 2019, 04:26 am IST
inIndia

ന്യൂദല്‍ഹി: ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനിറങ്ങിയ കോണ്‍ഗ്രസിന് തിരിച്ചടി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ പാര്‍ട്ടികള്‍ തയാറാവുന്നില്ല. അതേസമയം, പുതിയ സഖ്യങ്ങള്‍ രൂപീകരിച്ച് മുന്നേറുകയാണ് ബിജെപി. തമിഴ്‌നാട്, മഹാരാഷ്‌ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ ബിജെപി സഖ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എഐഎഡിഎംകെ, ജനതാദള്‍-യു എന്നിവര്‍ പുതുതായി ബിജെപിയുമായി കൈകോര്‍ത്തപ്പോള്‍ ശിവസേന സഖ്യം തുടരാനും തീരുമാനിച്ചു. ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബിജെപിയുമായി സഹകരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 

ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമാണ്. പട്ടാളി മക്കള്‍ കക്ഷിയും (പിഎംകെ) സഖ്യത്തിലുണ്ട്. വിജയകാന്തിന്റെ ഡിഎംഡിഎകെയും എന്‍ഡിഎയില്‍ ചേരുമെന്നാണ് സൂചന. നിലവില്‍ ബിജെപിക്ക് ഒരംഗം മാത്രമാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളത്. ഇത്തവണ അഞ്ച് സീറ്റില്‍ ബിജെപി മത്സരിക്കും. എഐഎഡിഎംകെയിലെ ഭിന്നത പരിഹരിച്ച് ഇരുവിഭാഗത്തെയും കൂടെനിര്‍ത്താനും ബിജെപിക്ക് സാധിച്ചു. രജനീകാന്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതും ഗുണം ചെയ്യും. ഇത്തവണ ജയലളിത ഇല്ലെന്നതിനാല്‍ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി വിരുദ്ധരുടെ അവകാശവാദം. എന്നാല്‍, മറുവശത്ത് ഡിഎംകെയെ നയിക്കാന്‍ കരുണാനിധിയില്ലെന്നത് ഇവര്‍ വിസ്മരിക്കുന്നു. 

2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിനൊപ്പമുണ്ടായിരുന്ന മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ജെഡിയു ഇത്തവണ എന്‍ഡിഎയിലുണ്ട്. ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന ശിവസേനയെ സഖ്യത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും അമിത് ഷായ്‌ക്ക് സാധിച്ചു. മഹാരാഷ്‌ട്രയില്‍ ഇതുവരെ സഖ്യം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. എന്‍സിപിയുമായി ഏകദേശ ധാരണയായെങ്കിലും ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി വിശാലസഖ്യത്തിനുള്ള നീക്കം പ്രതിസന്ധിയിലാണ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഖാദി (വിബിഎ), തീവ്രമുസ്ലിം പാര്‍ട്ടിയായ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്നിവര്‍ കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് സഖ്യമുണ്ടാക്കി. കര്‍ഷക നേതാവ് രാജു ഷെട്ടിയുടെ പാര്‍ട്ടിയും കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ട്.  

തമിഴ്‌നാട്ടില്‍ കരുണാനിധി ഇല്ലാത്ത ഡിഎംകെയുമായുള്ള സഖ്യത്തില്‍ ഒന്‍പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാഹുലാണ് നേതാവെന്ന് പ്രഖ്യാപിച്ച എം.കെ. സ്റ്റാലിന്‍ കോണ്‍ഗ്രസിന് മാന്യമായ പരിഗണന നല്‍കാന്‍ തയാറായില്ല. ബംഗാളില്‍ പ്രധാന പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേരാമെന്ന രാഹുലിന്റെ സ്വപ്‌നം നടന്നില്ല. സംസ്ഥാനത്ത് ഒരിടത്തും സ്വാധീനമില്ലാത്ത ഇടതുപാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ചകളും വഴിമുട്ടിനില്‍ക്കുകയാണ്. 

പൗരത്വ ബില്‍ വിഷയത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി പാര്‍ട്ടികള്‍ ബിജെപിക്കെതിരെ രംഗത്തുവന്നെങ്കിലും ഇവരാരും കോണ്‍ഗ്രസുമായി ചേരാന്‍ ഒരുക്കമല്ല. തെരഞ്ഞെടുപ്പിന് ശേഷം ഈ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പ്രിയങ്കയെ രംഗത്തിറക്കിയിട്ടും കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ യുപിയില്‍ എസ്പിയും ബിഎസ്പിയും തയാറായില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.