Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനങ്ങള്‍ക്കു പറയാനുള്ളത്; ‘കടക്ക് പുറത്ത് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 01:36 am IST
inEditorial

ആയിരംദിവസം സംസ്ഥാനം ഭരിച്ചതിന്റെ നേട്ടം ആഘോഷിക്കാനുള്ള തത്രപ്പാടില്‍ സര്‍ക്കാര്‍ പലതും കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അതൊന്നും അത്രയെളുപ്പത്തില്‍ ദഹിക്കുന്നില്ല.’ എല്‍ഡിഎഫ് വരും എല്ലാം ശരിയാവും’ എന്ന ആകര്‍ഷക മുദ്രാവാക്യം പലരേയും ശരിയാക്കിയതിലാണ് എത്തിനില്‍ക്കുന്നത്. നാട്ടുമ്പുറത്തെ പഴമക്കാര്‍ ഇപ്പോള്‍ പറയുന്നത് ‘ആയിരം ദിവസം ആയിരം അനാഥ കുടുംബം’ എന്നാണ്. ശാരീരികമായി അനാഥമാക്കിയതും മാനസികമായി അനാഥമാക്കിയതുമായ കുടുംബങ്ങളുടെ കണ്ണീര്‍പ്പുഴയിലൂടെ കൊട്ടുംകുരവയുമായി സര്‍ക്കാര്‍ സംവിധാനം ആഘോഷയാത്ര നടത്തുകയാണ്. അതുവഴിയാണ് ആയിരം ദിവസത്തെ ‘ഭരണ നേട്ടം’ ഉയര്‍ത്തിക്കാണിക്കുന്നത്.

ഇടതു മുന്നണി അധികാരമേറിയ അന്നുമുതല്‍ സമാധാനമെന്നത് കേരളീയ മനസ്സില്‍നിന്ന് പടികടന്ന് പോയിരിക്കുന്നു. എന്തും എപ്പോഴും എവിടെയും സംഭവിക്കാമെന്ന ഭീതിദമായ പശ്ചാത്തലമാണ്. ഏതാണ്ട് കശ്മീരിലും മറ്റും സംഭവിക്കുന്നതുപോലെയുള്ള സ്ഥിതി. കൊന്നും കൊല്ലിച്ചും നീങ്ങുമ്പോഴും തങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കൊപ്പമാണെന്നും പാവങ്ങളുടെ കണ്ണീരൊപ്പാനാണ് ശ്രമിക്കുന്നതെന്നുമാണ് വലിയ വായില്‍ പറഞ്ഞുപരത്തുന്നത്. എന്നാല്‍ നേരറിവിലേക്കു പോയാല്‍ ഇത്രയും ക്ഷുദ്രവും ക്രൂരവും പൈശാചികവുമായ ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ഇടം കണ്ടെത്തിയിട്ടില്ലെന്ന് കാണാം.

നേരു പറയുന്നവന്റെ നാവരിയാനും നെറികേടു കാട്ടാനും മാത്രം പഠിച്ചുപോയ ഒരുപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇടതുഭരണം. സാധാരണഗതിയില്‍ മന്ത്രിമാര്‍ ഒട്ടൊക്കെ ബുദ്ധിശൂന്യത കാണിക്കുമ്പോള്‍ അവരെ തിരുത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരേണ്ടയാളാണ് മുഖ്യമന്ത്രി. എന്നാല്‍ ഇവിടെ നേരെതിരിച്ചാണ് സംഭവിക്കുന്നത്. മാനുഷിക മുഖത്തോടെ മന്ത്രിസഭാംഗങ്ങളില്‍ ചിലര്‍ മുന്നോട്ടു പോവുമ്പോള്‍ അവരെ കഴുത്തിന് പിടിച്ച് ധാര്‍ഷ്ട്യത്തിന്റെ വഴി ചൂണ്ടിക്കാണിക്കുകയാണ് മുഖ്യമന്ത്രി. തന്റെ ഇച്ഛക്കൊത്തേ എന്തും നടന്നുകൂടൂ എന്ന തരത്തിലാണ് മാനസികനിലയും ശരീരഭാഷയും. ‘ഞാന്‍ പറയും, നീ എഴുതും, അവര്‍ വായിക്കും, ശേഷിച്ചവര്‍ അനുസരിക്കും’ എന്ന രാക്ഷസീയ സമീപനത്തില്‍ നിന്ന് മാറാത്തിടത്തോളം ആയിരമല്ല ആറായിരം ദിവസം ഭരിച്ചിട്ടും എന്ത് പ്രയോജനം? തനിക്കു രസിക്കാത്തതിനോട് ‘കടക്ക് പുറത്ത്’ എന്നു പറയുന്ന രീതി മനുഷ്യര്‍ക്ക് ചേര്‍ന്നതല്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവുപോലുമില്ലെങ്കില്‍ എന്ത്ഫലം?

ആയിരം ദിവസം ഭരിച്ചിട്ടും ആര്‍ക്കും രക്ഷ കിട്ടിയിട്ടില്ലെന്ന് സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ തെളിവല്ലേ തെക്കും വടക്കുംനിന്ന് ഇറങ്ങിത്തിരിച്ചിരിക്കുന്ന കേരള സംരക്ഷണ യാത്രകള്‍. ഭരണകൂടത്തിന് ഇവിടുത്തെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പണി അറിയുന്നവരുടെ കൈയില്‍ ഏല്‍പിച്ച് മാനം മര്യാദയായി കളം വിടുന്നതല്ലേ നന്ന്. 

അസഹിഷ്ണുതയും അക്രമവും ജന്മസിദ്ധമായി കിട്ടിയ ഒരു പാര്‍ട്ടിക്ക് ഭരണംകിട്ടിയാല്‍ എന്താണോ സംഭവിക്കുക, അതാണിപ്പോള്‍ നാട്ടിലുള്ളത്. 20 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആയിരം ദിവസത്തിനുള്ളില്‍ നടന്നെങ്കില്‍ അതില്‍ പതിനാറിലും ഭരണകക്ഷി പ്രതിസ്ഥാനത്തുണ്ടെന്നു വരുമ്പോള്‍ കാരണമെന്താവാം? ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയാണോ ജീവിതത്തിന്റെ പൂക്കാലം കാണാന്‍ കാത്തിരുന്ന നവയൗവനങ്ങളെ വെട്ടിയരിഞ്ഞു തളളിയത്? ഏതു പാവങ്ങളെയാണ് ഈ ഭരണകൂടം കൈത്താങ്ങ് നല്‍കി സംരക്ഷിച്ചിട്ടുള്ളത്? പ്രളയവും ദുരിതവും താണ്ഡവമാടിയതിനെ തുടര്‍ന്ന് ജീവിതത്തിന്റെ ഇരുള്‍പ്പാതയിലേക്ക് നോക്കിയിരിക്കുന്നവരുടെ കണ്ണീരു കാണാതെ ആര്‍ഭാടപൂര്‍വം ആയിരം ദിവസത്തെ ഭരണം ആഘോഷിക്കുന്ന സര്‍ക്കാര്‍ ദന്തഗോപുരങ്ങളില്‍ നിന്ന് ഇറങ്ങിവരണം. അണികള്‍ക്ക് ആയുധം കൊടുത്ത് രാഷ്‌ട്രീയ എതിരാളിയുടെ കൊരവള്ളി കൊത്തിക്കീറാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്തണം. മനസ്സില്‍ രാക്ഷസീയതയുടെ വൈറസുകള്‍ വളരാതിരിക്കാന്‍ ഫലപ്രദമായ പ്രതിരോധ വാക്സിനുകള്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കണം. അല്ലാതെ ഈ നാട് നന്നാവില്ല. അക്രമവും അരാജകത്വവും മുഖമുദ്രയാക്കി ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’ കൊടുക്കുന്ന ഫ്യൂഡല്‍ മാടമ്പി തമ്പ്രാക്കളുടെ മാനസിക നിലയുള്ള ഭരണകൂടത്തോട് ഇവിടുത്തെ ജനങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം, 

‘കടക്ക് പുറത്ത്.’

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

പുതിയ വാര്‍ത്തകള്‍

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.