Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി സ്വദേശ് ദര്‍ശന്‍ സ്‌കീം നിര്‍മ്മാണം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2019, 10:07 pm IST
inKannur

കണ്ണൂര്‍: മലനാട്മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയിലെ കേന്ദ്ര പദ്ധതി സ്വദേശ് ദര്‍ശന്‍ സ്‌കീം നിര്‍മ്മാണോദ്ഘാടനം ഇന്ന് തളിപ്പറമ്പ് കുപ്പത്ത് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിക്കും. പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യപ്രഭാഷണം നടത്തും.

പദ്ധതിയുടെ ആദ്യഘട്ടമായി സ്വദേശ് ദര്‍ശന്‍ സ്‌കീമിലുള്‍പ്പെടുത്തി വളപട്ടണം നദിയില്‍ വളപട്ടണത്തില്‍ നിന്നാരംഭിച്ച് പറശ്ശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന്‍ ആന്‍ഡ് മലബാറി ക്യുസീന്‍ ക്രൂയിസ്, വളപട്ടണത്ത് നിന്നും തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള കണ്ടല്‍ ക്രൂയിസ് എന്നിവയ്‌ക്ക് 80.37 കോടി രൂപ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി/ ടെര്‍മിനല്‍ എന്നിവയുടെ നിര്‍മ്മാണച്ചുമതല ഇന്‍ലാന്‍ഡ് നാവിഗേഷനെയും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനചുമതല കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വളപട്ടണം നദിയിലെ ഭഗത് സിംഗ്, കൊളച്ചേരി, സിഎച്ച്, പാമ്പുരുത്തി, എകെജി ദ്വീപുകളിലും മലപ്പട്ടം മുനമ്പ് കടവിലും സഞ്ചാരികള്‍ക്ക് എത്തിച്ചേരാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും വേണ്ടി 40.95 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. ഓരോ ദ്വീപുകകളും ഓരോ തീമുകളുടെ അടിസ്ഥാനത്തില്‍ പ്രകൃതിയോടിണങ്ങിയ വിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാവും നടപ്പിലാക്കുക. പാമ്പുരുത്തി ദ്വീപിനെ ഉത്തരവാദിത്ത ടൂറിസം ഗ്രാമമാക്കി മാറ്റുവാനും പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വളപട്ടണത്ത് നിന്ന് സ്ത്രീ തെയ്യങ്ങളുടെ നാടായ തെക്കുമ്പാട് ദീപിലൂടെ പഴയങ്ങാടി വരെ നീളുന്ന യാത്രാ പഥമാണ് തെയ്യം ക്രൂയിസ്. സഞ്ചാരികള്‍ക്ക് സ്ത്രീ തെയ്യം കാണാനുള്ള സൗകര്യവും തെക്കുമ്പാട് ദ്വീപിനെ ഉത്തരവാദിത്വ ടൂറിസം ഗ്രാമമാക്കി മാറ്റാനും നദിക്കരയിലെ അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടി 17.98 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.ഇരുവശത്തും കണ്ടല്‍ സമൃദ്ധമായ കുപ്പം നദിയില്‍ കൂടിയുള്ള, പ്രകൃതി രമണീയമായ കണ്ടല്‍ ക്രൂയിസ് പഴയങ്ങാടിയില്‍ നിന്നാരംഭിച്ച് കുപ്പത്ത് അവസാനിക്കും. കണ്ടലുകളെ കുറിച്ച് പഠിക്കാനും മലബാറിന്റെ നെല്ലറയായ ഏഴോത്തിന്റെയും അനുബന്ധ ഗ്രാമങ്ങളുടെയും പ്രത്യേകതകള്‍ സഞ്ചാരികള്‍ക്ക് മുന്നിലവതരിപ്പിക്കുവാനായി 17.60 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളായിരിക്കും നടപ്പില്‍ വരിക. വളപട്ടണം നദി, കുപ്പം നദി, മാഹി നദി, അഞ്ചരക്കണ്ടി നദി, പെരുമ്പ നദി, കവ്വായി നദി, വലിയപറമ്പ കായല്‍ എന്നിവയിലെ ക്രൂയിസുകളിലുള്‍പ്പെടെ ബോട്ട് ടെര്‍മിനല്‍/ ജെട്ടി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറശ്ശിനിക്കടവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. ഇന്‍ലാന്റ് നാവിഗേഷനെ ചുമതലപ്പെടുത്തിയതില്‍ പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. ആറ് പദ്ധതികളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ആറ് പദ്ധതി പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു. മൂന്ന് പദ്ധതി പ്രവര്‍ത്തികള്‍ സാങ്കേതികാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുമുണ്ട്. 

കണ്ണൂര്‍ ജില്ലയിലൂടെ ഒഴുകുന്ന വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസര്‍കോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായല്‍ തുടങ്ങിയ ജലാശയങ്ങളും അവയുടെ തീരപ്രദേശങ്ങളും കലാരൂപങ്ങളും, വൈവിധ്യത നിറഞ്ഞ പ്രകൃതി വിഭവങ്ങളും കാര്‍ഷിക ഭൂപ്രകൃതിയും കൂടി ചേരുന്ന ബൃഹദ് ടൂറിസം പദ്ധതിയാണ് മലനാട്മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി.   

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.