ചെന്നൈ: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി നടന് കമല്ഹാസന്. കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട കമല്ഹാസന് ഇക്കാര്യത്തില്‍ എന്തിനെയാണ് ഭയക്കുന്നതെന്നും ചോദിച്ചു. നീതി മയ്യം സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം.
എന്തുകൊണ്ടാണ് ഇന്ത്യ കശ്മീരില്‍ ജനഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവര്‍ ഭയക്കുന്നത്. നമ്മള് അവരേക്കാള്‍ മെച്ചമാണെന്ന് തെളിയിക്കണമെങ്കില്‍ ഇന്ത്യ ഇതുപോലെ ചെയ്യരുത്. എന്തുകൊണ്ടാണ് സൈനികര്‍ മരിക്കുന്നത്. ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയക്കാര്‍ നന്നായി പെരുമാറിയാല്‍ ഒരു സൈനികനും മരിക്കേണ്ട ആവശ്യമില്ല.
പുല്‍വാമയില്‍ നാല്പത്തിനാല് സൈനികര്‍ കൊല്ലപ്പെടുകയും പാകിസ്താനാണ് ഹീനമായ ഈ ആക്രമണത്തിന് പിറകിലെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്യുന്നതിനിടെ നടത്തിയ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: