Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപവര്‍ഗത്തില്‍ നിന്നും മോചനത്തിനായി

അസതോമാ സത്ഗമയ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Feb 18, 2019, 03:58 am IST
inSamskriti

ദേവഹൂതിയോട് കപില മഹര്‍ഷി തുടരുന്നു. അനന്യഭാവത്തില്‍ എന്നെ സേവിക്കുന്നവര്‍ സാധുക്കളാണ്. 

 മദാശ്രയാ: കഥാമൃഷ്ടാ: ശൃണ്വന്തി കഥയന്തി ച

 തപന്തി വിവിധാ സ്താപാനൈതാന്‍ മദ്ഗതചേതസ:

അവര്‍ എന്നെപ്പറ്റിയുള്ള കഥകള്‍ പറയുവാനും കേള്‍ക്കുവാനും താല്‍പര്യമുള്ളവരായിരിക്കും. അവരുടെ ചിത്തം എന്നിലേക്കു തന്നെ എത്തി എന്നില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവയുമായിരിക്കും. അതിനാല്‍ ഒരു വിധ സന്താപവും അവരെ ഏല്‍ക്കില്ല. ഒരു താപത്തിനും അവരെ തപിപ്പിക്കാനാവില്ല. ‘നൈവം ഛിന്ദ്യന്തി ശസ്ത്രാണി നൈവം ദഹതി പാവകാ:’ എന്ന് ഭഗവാന്‍ ഭഗവത്ഗീതയില്‍ പറഞ്ഞതു പോലെ ഒന്നും അവരെ ബാധിക്കുന്നില്ല. ആയുധങ്ങള്‍ ഉപയോഗിച്ച് അവരെ ഭേദിപ്പിക്കാന്‍ കഴിയില്ല. തകര്‍ക്കാന്‍ കഴിയില്ല. ഒരഗ്‌നിക്കും അവരെ ദഹിപ്പിക്കാന്‍ കഴിയില്ല. 

‘ത ഏതേ സാധവ: സാദ്ധ്വീ സര്‍വസംഗവിവര്‍ജിതാ: 

സംഗസ്‌തേഷ്വഥ തേ പ്രാര്‍ത്ഥ്യ: സംഗദോഷഹരാഹിതേ’

മഹാ സാധ്വിയായ അമ്മേ, സര്‍വസംഗപരിത്യാഗികളായ അവര്‍ പരമസാധുക്കളാണ്. ഇങ്ങനെയുള്ളവരുമായുള്ള സംസര്‍ഗം തന്നെ ദോഷങ്ങളകറ്റാന്‍ പ്രാപ്തമാണ്. ആ സംസര്‍ഗം തന്നെ പ്രാര്‍ഥനയാല്‍ മാത്രം ലഭ്യമാണ്. 

സല്‍സംഗത്വേ നിസ്സംഗത്വം എന്ന വചനം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ്.  കര്‍ണങ്ങള്‍ക്കും രസം പകരുന്നതായ ഭഗവാന്റെ കഥകള്‍ കേള്‍ക്കാന്‍ ഇത് അവസരമൊരുക്കുന്നു. ഈ സല്‍സംഗം കൊണ്ടു തന്നെ ജീവിതത്തെ അപവര്‍ഗങ്ങളില്‍ നിന്നും മോചിപ്പിക്കാനാവും. അപവര്‍ഗമെന്നാല്‍ താഴേക്ക് വലിച്ചിടുന്ന ദോഷങ്ങളെന്ന് മനസ്സിലാക്കാം. ശ്രീകൃഷ്ണകഥകള്‍ കൊണ്ട്  ആര്‍ക്കും മോക്ഷമാര്‍ഗത്തിലെത്താം. 

അപവര്‍ഗം എന്ന പ്രയോഗത്തില്‍ നിന്ന് മറ്റു ചിലതുകൂടി മനസ്സിലാക്കണം. പവര്‍ഗമല്ലാത്തതാണ് അപവര്‍ഗം. അതായത് പ, ഫ, ബ, ഭ, മ എന്നിവയാണ് പ വര്‍ഗം. ‘പ’  എന്നത് പാപം എന്നു സാരം. ‘ഫ’  എന്നത്  ഫലേഛ. 

ഓരോ ജന്മവും അനന്തരജന്മങ്ങളിലേക്കുള്ള ബീജാവാപമാണ്. അതത് ജന്മങ്ങളിലെ കര്‍മങ്ങളുടെ ഫലമാണ് പുനര്‍ജന്മമെന്നര്‍ഥം. പ വര്‍ഗത്തിലെ ബ ബീജാവാപത്തിന്റെ സൂചനയാണ്. കര്‍മഫലങ്ങളില്ലാതെ കര്‍മസമര്‍പ്പണമാണ് സത്‌സംഗത്താല്‍ ലഭ്യമാകുക. സല്‍സംഗം കൊണ്ട് ഭഗവത് തപസാകുന്ന താപത്താല്‍ പുനര്‍ജന്മത്തിലേക്കുള്ള വിത്തുകള്‍ വറുത്തെടുക്കുന്ന അവസ്ഥയുണ്ടാകുന്നു. വറുത്തവിത്തുകള്‍ വീണ്ടും മുളയ്‌ക്കാത്തതു പോലെ ഭക്തിയില്‍ സമര്‍പ്പിതമായ കര്‍മങ്ങള്‍ തപസിനാല്‍ വറുത്തെടുത്ത വിത്തുകളാകുന്നു. ‘ഭ’ശബ്ദം ഭയത്തിനെ സൂചിപ്പിക്കുന്നു. ഭയമില്ലാത്ത അവസ്ഥ അപവര്‍ഗത്തിന്റെ ഒരു സന്ദേശമാണ്. ആരില്‍ നിന്നുള്ള ഭീഷണിയും ഏല്‍ക്കാത്ത അവസ്ഥ. ‘മ’  എന്നത് മരണം അഥവാ നാശം എന്നതിനെ സൂചിപ്പിക്കുന്നു. മരണമില്ലാത്ത അവസ്ഥയാണ് സാധുജന സംസര്‍ഗം കൊണ്ട് ലഭ്യമാകേണ്ടത്. 

‘അസതോമാ സത്ഗമയ

 തമസോ മാ ജ്യോതിര്‍ഗമയ

 മൃത്യോര്‍ മാ അമൃതം ഗമയ:’ 

എന്ന ഉപനിഷദ്‌വാക്യത്തില്‍ പറഞ്ഞതു പോലെ അസത്തില്‍ നിന്നും എന്നെ സത്തിലേക്ക് നയിച്ചാലും. ഇരുട്ടില്‍ നിന്നും എന്നെ പ്രകാശത്തിലേക്ക് നയിച്ചാലും. മരണത്തില്‍ നിന്നും (നാശത്തില്‍ നിന്നും)  എന്നെ നാശമില്ലാത്ത അവസ്ഥയിലേക്ക് നയിച്ചാലും. 

ഇല്ലായ്‌മയില്‍ നിന്നും ഉണ്‍മയിലേക്ക്, തിന്മയില്‍ നിന്നും നന്മയിലേക്ക് പ്രവൃത്തിയില്‍ നിന്നും നിവൃത്തിയിലേക്ക് വികര്‍മത്തില്‍ നിന്നും അകര്‍മത്തിലേക്ക് ഇത്തരത്തിലുള്ള പുരോഗതികള്‍ സത്‌സംഗത്തില്‍ നിന്നും നമ്മള്‍ നേടേണ്ടതുണ്ട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.