Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ നുണപ്രചാരണങ്ങള്‍ക്ക് തിരിച്ചടി

കെ.സുജിത് by കെ.സുജിത്
Feb 14, 2019, 05:41 am IST
in India

ന്യൂദല്‍ഹി: എന്തുകൊണ്ട് സര്‍ക്കാര്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല? മാസങ്ങള്‍ക്ക് മുന്‍പ് റഫാല്‍ കരാറിനെച്ചൊല്ലി ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാക്കളുടെ ചോദ്യമായിരുന്നു ഇത്. വിരമിച്ചതിന് ശേഷം മോദി ഭരണത്തില്‍ ‘പ്ലേസ്‌മെന്റ്’- ലഭിക്കാത്തതില്‍ ഉറക്കം നഷ്ടപ്പെട്ട ഏതാനും മുന്‍ ഉദ്യോഗസ്ഥരെയും കോണ്‍ഗ്രസ് ഇതിനായി രംഗത്തിറക്കി. റഫാലിലെ മറ്റ് പല ആരോപണങ്ങളെയും പോലെ ഏതാനും ദിവസത്തേക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിന് പിന്നില്‍. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കുമെന്ന് ഉറപ്പായപ്പോള്‍ ഇതേ നേതാക്കളുടെ ‘ഭാവി പ്രധാനമന്ത്രി’- രാഹുല്‍ ഗാന്ധി മലക്കം മറിഞ്ഞു. 

സിഎജി റിപ്പോര്‍ട്ട് ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) റിപ്പോര്‍ട്ടാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് മോദി സ്വയം വിശേഷിപ്പിക്കാറുണ്ട്. റഫാല്‍ കരാറില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് വ്യക്തമായി അറിയുന്നതിനാലാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പായി രാഹുല്‍ ആരോപണം ഉന്നയിച്ചത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഒറ്റ ദിവസത്തിനുള്ളില്‍ പ്രതിപക്ഷത്തിന് സിഎജി എന്നത് വിശ്വസിക്കാന്‍ കൊള്ളാത്ത സംവിധാനമായി. നേരത്തെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണമുന്നയിച്ച് പത്രസമ്മേളനം നടത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഹുലിന് നീതിയുടെ കാവലാളായിരുന്നു. റഫാല്‍ കരാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ഗൊഗോയിയിലും സുപ്രീംകോടതിയിലും കോണ്‍ഗ്രസ്സിന് വിശ്വാസമില്ലാതായി. തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ തോറ്റതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസ്യത രാഹുലിന് നേരത്തേ നഷ്ടപ്പെട്ടിരുന്നു.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ശവപ്പെട്ടി ഇടപാടില്‍ നടത്തിയ വ്യാജപ്രചാരണത്തിന് സമാനമായി റഫാല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടത്. നിരന്തരം നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ സംശയം ജനിപ്പിക്കുകയെന്ന തന്ത്രമാണ് രാഹുല്‍ പയറ്റുന്നത്. ഒരു വിഭാഗം ദേശീയ മാധ്യമങ്ങള്‍ രാഹുലിന്റെ നുണപ്രചാരണം കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ തയ്യാറാകുന്നതും സമൂഹമാധ്യമങ്ങള്‍ ശക്തമായതും പാര്‍ട്ടിക്ക് തിരിച്ചടിയായി. മലയാള മാധ്യമങ്ങള്‍ മാത്രമാണ് രാഹുലിന്റെ നുണ അതേപടി പകര്‍ത്തിയെഴുതുന്നത്. ഓരോ പത്രസമ്മേളനങ്ങള്‍ കഴിയുമ്പോഴും രാഹുല്‍ കൂടുതല്‍ പരിഹാസ്യനായി തീരുന്നു.

റഫാലില്‍ മോദിക്കെതിരെ പറയാന്‍ ഒന്നും അവശേഷിക്കാതെയാണ് ഈ സര്‍ക്കാരിന്റെ കാലത്തെ പാര്‍ലമെന്റ് സമ്മേളനത്തിലെ അവസാന ദിവസം പ്രതിപക്ഷം പടിയിറങ്ങിയത്. സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം ആക്രമണം ശക്തമാക്കാമെന്ന പ്രതീക്ഷ തകര്‍ന്നടിഞ്ഞു. നുണപ്രചാരണങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തുറന്നുകാട്ടപ്പെട്ടതും അവരുടെ വിശ്വാസ്യതയ്‌ക്ക് മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഒന്നുമില്ലാത്ത റഫാലില്‍ പ്രതിപക്ഷത്തെ തളച്ചിട്ടത് ബിജെപിയുടെ തന്ത്രമാണോയെന്ന സംശയവും പ്രതിപക്ഷ ക്യാമ്പില്‍ ഉയര്‍ന്നുതുടങ്ങി. യുപിഎ സര്‍ക്കാരിന്റെയും വാദ്രയുടെയും അഴിമതികള്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ എന്തെടുത്ത് പ്രതിരോധിക്കുമെന്നതാണ് കോണ്‍ഗ്രസ്സിനെ അലട്ടുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.