ന്യൂദല്‍ഹി: പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കരോള്‍ബാഗ് അര്‍പ്പിത് ഹോട്ടലിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജനറല്‍ മാനേജരേയും മാനേജര്‍മാരിലൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ മാനേജര്‍ രാജേന്ദര്‍, മാനേജര്‍ വികാസ് എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ദല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്ദീപ് സിങ് രന്ധ്വ പറഞ്ഞു. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ഷര്‍ദേന്ദു ഗോയല്‍ ഒളിവിലാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കമ്മീഷണര്‍ പറഞ്ഞു.
















