കൊച്ചി: നെടുമ്പാശ്ശേരിയില്‍ ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണവുമായി കാസര്‍ഗോട് സ്വദേശി പിടിയില്‍. ആലംപാടി സ്വദേശി ഹാരിസ് അഹമ്മദാണ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്.
85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റി അവിടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയതായിരുന്നു ഹാരിസ്. ബാഗേജിലാണ് ലാപ്‌ടോപ്പ് സൂക്ഷിച്ചിരുന്നത്. 22 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ പലവട്ടം ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















