Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രത്യാക്രമണത്തിന്റെ അഭ്രഭാഷ്യം

ജി. ഹരികൃഷ്ണൻbyജി. ഹരികൃഷ്ണൻ
Feb 10, 2019, 03:22 am IST
inEntertainment

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച മറ്റൊരു ചിത്രംകൂടി ബോളിവുഡിൽ വിജയരഥമേറുന്നു. 2016-ൽ ഭാരതം പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ആധാരമാക്കി ഒരുക്കിയ ‘ഉറി’എന്ന ഹിന്ദിചിത്രമാണ്  ബോക്‌സോഫീസ് റെക്കോർഡുകൾ മറികടക്കുന്നത്. ആദിത്യ ധർ ആദ്യമായി സംവിധാനം ചെയ്ത ഈ പുതുമുഖ ചിത്രം സൂപ്പർതാര ചിത്രങ്ങളെ മറികടന്നും മുന്നേറുകയാണ്. 

ജൂൺ 4, 2015 മണിപ്പൂരിൽ കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തുന്ന ഒളിപ്പോരിൽനിന്ന് ചിത്രം ആരംഭിക്കുന്നു.  ഒളിയാക്രമണത്തിനുശേഷം  മ്യാൻമറിലേക്ക് കടന്ന കമ്മ്യൂണിസ്റ്റ് ഭീകരരെ അവിടെച്ചെന്ന് വകവരുത്തുന്നു. ഇതിന് നേതൃത്വം നൽകുന്നത് മേജർ വിഹാൻ സിങ് ഷെർഗിലാണ്. ആക്രമണത്തിനു ശേഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ വിരമിക്കാൻ ആഗ്രഹിക്കുന്നതായി വിഹാൻ അറിയിക്കുന്നു. കാരണം തിരക്കുന്ന പ്രധാനമന്ത്രിയോട്, ”അമ്മയുടെ ഓർമ്മക്കുറവ്, അമ്മയെ സംരക്ഷിക്കണം”. എന്നാൽ രാജ്യവും അമ്മതന്നെയെന്ന് ഓർമ്മിപ്പിക്കുന്ന പ്രധാനമന്ത്രി, വിരമിക്കാതെതന്നെ അമ്മയെ സംരക്ഷിക്കുന്നതിന്  ഉതകുന്നതരത്തിൽ സ്ഥലം മാറ്റം നൽകാൻ നിർദ്ദേശിക്കുന്നു. 

ഓർമ്മക്കുറവുള്ള അമ്മയും അവരെ ശുശ്രൂഷിക്കാനെത്തുന്ന നഴ്‌സും സഹോദരിയും സഹോദരീ ഭർത്താവും മറ്റുസുഹൃത്തുക്കളുമായുള്ള ജീവിതം. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും മുഹൂർത്തങ്ങളിലൂടെ ചിത്രം പുരോഗമിക്കുമ്പോൾ അമ്മയെ കാണാതാകുന്നു. സംശയം ശുശ്രൂഷിക്കാനെത്തിയ നഴ്‌സിലേക്ക്. മ്യാൻമർ ആക്രമണത്തിനുശേഷം അതിൽ പങ്കെടുത്ത ഓരോ ഉദ്യോഗസ്ഥനും രാജ്യത്തിന്റെ സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്നുവെന്ന് ചിത്രം പറയുന്നു. അതിനായി നിയോഗിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥയായിരുന്നു അമ്മയെ ശുശ്രൂഷിക്കാനെത്തിയ നഴ്‌സ്. 

2016 സെപ്തംബർ 18 രാജ്യത്തെ ഞെട്ടിച്ച് ഉറിയിലെ സൈനിക ക്യാമ്പിൽ പാക്കിസ്ഥാൻ ഭീകരരുടെ ആക്രമണം. ആക്രമണത്തിനെത്തിയ ഭീകരരെയെല്ലാം സൈന്യം വധിക്കുന്നുണ്ടെങ്കിലും അവരുടെ കൈവശമുള്ള ആയുധങ്ങൾ പിടിച്ചെടുക്കുമ്പോൾ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമാകുന്നു. അതിൽ  മേജർ  വിഹാന്റെ സഹോദരീ ഭർത്താവും ഉൾപ്പെടുന്നു. 

ഭരണതലത്തിൽ കൂടിയാലോചനകൾ. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ഇതിനുള്ള പ്രതിവിധി നിർദ്ദേശിക്കുന്നു- സർജിക്കൽ സ്‌ട്രൈക്ക്. ”രാജ്യത്ത് ഇതിനുമുമ്പും ഇങ്ങനെ പലവട്ടം നടന്നിട്ടുണ്ട്. അന്നൊന്നും നമ്മൾ ഒന്നും ചെയ്തില്ല. അവർ അറിയട്ടെ ഭാരതം മാറിയെന്ന്” ഈ വാക്കുകൾ എല്ലാവരെയും സർജിക്കൽ സ്‌ട്രൈക്കിലേക്ക് എത്തിക്കുന്നു. അതിനുള്ള പൂർണ്ണ ചുമതല സുരക്ഷാ ഉപദേഷ്ടാവിന് പ്രധാനമന്ത്രി നൽകുന്നു.

സർജിക്കൽ സ്‌ട്രൈക്കിന്റെ സൈനിക ചുമതല മേജർ വിഹാനിലേക്കും. പദ്ധതി രൂപപ്പെടുത്താൻ ഡിആർഡിഎയുടെ സഹായവും. ഡിആർഡിഎ ഓഫീസ് സന്ദർശിക്കുന്ന സുരക്ഷാ ഉപദേഷ്ടാവ് അവിടെ സമയം കളയാനായി പക്ഷിയെ ഉണ്ടാക്കി പറത്തുന്ന ഒരു ജൂനിയർ ഉദ്യോഗസ്ഥനെ കണ്ടെത്തുന്നു. ഉദ്യോഗസ്ഥൻ നിർമ്മിച്ച പക്ഷിയുടെ ശക്തികൂട്ടുന്നതിനായി പണവും സഹജീവനക്കാരെയും നൽകുന്നു. പാക്കധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകളുടെ ചിത്രങ്ങൾ ഒപ്പിയെടുക്കുന്നു ഈ പക്ഷി. ഭാരതത്തിന്റെ അഭിമാനമുയർത്തി പാക് മണ്ണിൽ ഭാരത സൈനികരുടെ സംഹാരതാണ്ഡവം. സൈനികരുടെ ജീവന് ഭീകരരുടെ ചോരകൊണ്ട് ഒരു ബാഷ്പാഞ്ജലി. 

2014നുശേഷം ഭാരതത്തിലുണ്ടായ രാഷ്‌ട്രീയ മാറ്റത്തെ ചിത്രം വ്യക്തമാക്കുന്നുണ്ട്. പാക്ക് ഉദ്യോഗസ്ഥരുടെ പരിഹാസം ഇതിന് ഉദാഹരണമായി ചിത്രം കാണിക്കുന്നു. ഭാരതത്തിൽ എന്ത് ചെയ്താലും പേടിക്കേണ്ടതില്ല, ഏറ്റവും കൂടിയാൽ അവർ നമ്മുടെ നടന്മാരെയോ പാട്ടുകാരെയോ ഉപരോധിക്കും. അതിൽക്കൂടുതൽ ഒന്നും ഇന്ത്യ ചെയ്യില്ലെന്നാണ് അവരുടെ പരിഹാസം. ഇതിനുള്ള മറുപടികൂടിയാണ് സർജിക്കൽ സ്‌ട്രൈക്കെന്ന് ചിത്രം പറഞ്ഞുവയ്‌ക്കുന്നു.  പോരുകൾ ഉപയോഗിക്കുന്നില്ലെങ്കിലും, പ്രധാനമന്ത്രി, അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ, സുഷമ സ്വരാജ്, രാജ്‌നാഥ് സിങ് എന്നിവരെ രൂപസാദൃശ്യംകൊണ്ട് വ്യക്തമാക്കുന്നുണ്ട് കഥാപാത്രങ്ങൾ. ഒരുപക്ഷേ സർജിക്കൽ സ്‌ട്രൈക്ക് പരാജയപ്പെട്ടിരുന്നെങ്കിൽ പ്രധാനമന്ത്രി രാജിവയ്‌ക്കുമായിരുന്നുവെന്ന് ചിത്രം പറയുന്നു. രാജ്യത്തിന്റെ യശസ്സുയർത്തിയ സർജിക്കൽ സ്‌ട്രൈക്ക് തിരശ്ശീലയിലെത്തുമ്പോൾ അത് ഒരു ആവേശംതന്നെയാവുകയാണ്. 

ചിത്രം റെക്കോർഡുകൾ കടന്ന് മുന്നേറുമ്പോഴും കേരളത്തിൽ മാത്രം ഇതിന് ആവശ്യത്തിന് തീയേറ്ററുകൾ കിട്ടിയിട്ടില്ല. കമ്മ്യൂണിസ്റ്റ്, ഇസ്ലാമിക ഭീകരരെ രാജ്യം നേരിടുന്നത്  പ്രമേയമായതാകാം ഇതിന് കാരണം. ഭാരതത്തിന്റെ മുഖ്യധാരയിൽനിന്ന് കേരളം മുഖംതിരിഞ്ഞു നിൽക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ‘ഉറി’ക്ക് തീയേറ്റർ നിഷേധിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.